Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

രണ്ടു ലക്ഷം രൂപ തട്ടിയെടുത്ത വ്യാപാരിയെ തട്ടിക്കൊണ്ടു പോയി പത്ത് ലക്ഷം രൂപ ആവശ്യപ്പെട്ടു; നാലംഗ സംഘം അറസ്റ്റിൽ

രണ്ടു ലക്ഷം രൂപ തട്ടിയെടുത്ത വ്യാപാരിയെ തട്ടിക്കൊണ്ടു പോയി പത്ത് ലക്ഷം രൂപ ആവശ്യപ്പെട്ടു; നാലംഗ സംഘം അറസ്റ്റിൽ

സ്വന്തം ലേഖകൻ

മണ്ണുത്തി: വ്യാപാരിയെ തടവിലാക്കി പത്ത് ലക്ഷം രൂപ ആവശ്യപ്പെട്ട നാലംഗ സംഘം അറസ്റ്റിൽ. സേലത്തെ ആക്രിവ്യാപാരി കലരാംപട്ടി വീരാവാഞ്ചി ഗോപാലകൃഷ്ണനെ മണ്ണുത്തിയിലേക്കു വിളിച്ചുവരുത്തിയ ശേഷം കത്തിമുനയിൽ നിർത്തി എറണാകുളത്തേക്കു തട്ടിക്കൊണ്ടുപോയ സംഘത്തെയാണ് പൊലീസ് കുടുക്കിയത്. ഗോപാലകൃഷ്ണന്റെ വീട്ടുകാരോടു മോചനദ്രവ്യമായി 10 ലക്ഷം ആവശ്യപ്പെടുകയും ചെയ്തു. വീട്ടുകാർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് നാലംഗ സംഘം കുടുങ്ങിയത്

കൊല്ലം പെരിനാട് സ്വദേശി രാജേഷ്, തിരുവനന്തപുരം കല്ലിയൂർ സ്വദേശികളായ മഹേഷ്, രജീഷ്, മണ്ണാർക്കാട് സ്വദേശി സുനിൽ എന്നിവരെയാണ് പിടികൂടിയത്. കൂട്ടാളികളായ മറ്റു നാലുപേർ ഒളിവിലാണ്. പൊലീസ് പറയുന്നത്: യുവാക്കളുടെ സംഘം 4 മാസം മുൻപു ഗോപാലകൃഷ്ണനെ പരിചയപ്പെട്ടിരുന്നു. സുനിൽ ആയിരുന്നു ഇടനിലക്കാരൻ. ഗോപാലകൃഷ്ണനു നോട്ടിരട്ടിപ്പ് ഇടപാടുണ്ടായിരുന്നെന്നു സംശയമുണ്ടെങ്കിലും പൊലീസ് സ്ഥിരീകരിച്ചിട്ടില്ല. സുനിൽ വഴി 2 ലക്ഷം രൂപ ഗോപാലകൃഷ്ണനു കൈമാറാൻ രാജേഷും സംഘവും സേലത്തു പോയി. സംശയം തോന്നിയപ്പോൾ പണം കൈമാറാതെ രക്ഷപ്പെടാനായി ഇവരുടെ ശ്രമം. എന്നാൽ, ഗോപാലകൃഷ്ണനും സംഘവും യുവാക്കളെ വളയുകയും പണം പിടിച്ചെടുക്കുകയും ചെയ്‌തെന്നാണ് ആരോപണം.

നഷ്ടപ്പെട്ട പണം തിരിച്ചുപിടിക്കാൻ യുവാക്കൾ ആസൂത്രണം ചെയ്ത വിദ്യയാണ് തട്ടിക്കൊണ്ടുപോകൽ. 10 ലക്ഷം രൂപയുടെ ഇടപാടുണ്ടെന്നു തെറ്റിദ്ധരിപ്പിച്ച് കഴിഞ്ഞ 30ന് ഉച്ചയ്ക്ക് 12.30ന് ഗോപാലകൃഷ്ണനെ ഇവർ മണ്ണുത്തി ആറാംകല്ലിലെ ലോഡ്ജിലേക്കു വിളിച്ചു വരുത്തി. രാജേഷിന്റെ നേതൃത്വത്തിൽ ആയുധധാരികളായ എട്ടംഗ സംഘം ഇവിടെ കാത്തുനിന്നു. ഗോപാലകൃഷ്‌നൊപ്പമുണ്ടായിരുന്ന നാലുപേരെ വിരട്ടിയോടിച്ച ശേഷം കാറിൽ എറണാകുളത്തേക്കു കടത്തുകയായിരുന്നു.

ഗോപാലകൃഷ്ണന്റെ കൂട്ടാളി സേലത്തെത്തിയപ്പോഴാണ് വീട്ടുകാർ വിവരമറിയുന്നത്. ഇതോടെ ഇവർ സേലം സ്റ്റേഷനിൽ പരാതി നൽകി. മണ്ണുത്തി പൊലീസ് മൊബൈൽ ടവർ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിനൊടുവിൽ കാക്കനാട് ഇൻഫോ പാർക്കിനു സമീപത്തെ വീട്ടിൽ നിന്നാണ് സംഘത്തെ പിടിച്ചത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP