Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഉന്നത തല ഇടപെടലുകൾ നടത്തുന്നത് കമ്മീഷണർ ഓഫീസിലെ ജീവനക്കാരിയുടെ ഭർത്താവ്; ഫോർട്ട് കൊച്ചിയിൽ റോ-റോ വെസ്സലിൽ ടൂറിസ്‌ററ് ബോട്ട് ഇടിച്ച സംഭവത്തിൽ ശ്രമം നടക്കുന്നത് കേസ് അട്ടിമറിക്കാൻ

ഉന്നത തല ഇടപെടലുകൾ നടത്തുന്നത് കമ്മീഷണർ ഓഫീസിലെ ജീവനക്കാരിയുടെ ഭർത്താവ്; ഫോർട്ട് കൊച്ചിയിൽ റോ-റോ വെസ്സലിൽ ടൂറിസ്‌ററ് ബോട്ട് ഇടിച്ച സംഭവത്തിൽ ശ്രമം നടക്കുന്നത് കേസ് അട്ടിമറിക്കാൻ

ഗീവർഗീസ് എം തോമസ്

കൊച്ചി: ഫോർട്ട് കൊച്ചിയിൽ റോ-റോ വെസ്സലിൽ ടൂറിസ്‌ററ് ബോട്ട് ഇടിച്ച സംഭവത്തിൽ കേസ് അട്ടിമറിക്കാൻ ശ്രമിക്കുന്നതായി ആരോപണം. ഫോർട്ട് കൊച്ചി സി ഐ യുടെ നേതൃത്വത്തിൽ കൊച്ചി കമ്മിഷണർ ഓഫീസിലെ ഒരു സ്റ്റാഫിന്റെ ഭർത്താവും 'ബേ- കിങ്' എന്ന ടൂറിസ്റ്റ് ബോട്ടിന്റെ നടത്തിപ്പുകാരനുമായ വ്യക്തിയുടെ ഉന്നതതല ഇടപെടലൂടെയാണ് കേസ് അട്ടിമറിക്കാനുള്ള ശ്രമം നടക്കുന്നതെന്നതാണ് ആരോപണം ഉയർന്നിരിക്കുന്നത്. വെള്ളിയാഴ്ച ഉച്ചക്ക് 1 .45 നായിരുന്നു സംഭവം ഫോർട്ട്കൊച്ചിയിൽ നിന്ന് വൈപ്പിനിലേക്കു മടങ്ങുകയായിരുന്ന റോ-റോ വെസലിലാണ് 'ബേ- കിങ്' എന്ന വിനോദ സഞ്ചാര ബോട്ട് ഇടിച്ചത്. കൂട്ടിയിടിക്കുന്ന സമയം ബോട്ടിലും, ജങ്കാറിലും നിരവധി യാത്രക്കാരുണ്ടായിരുന്നു. ഇടിയുടെ ആഘാതത്തിൽ ബോട്ടിനു ചെറിയ കേടുപാടുകൾ സംഭവിച്ചുവെങ്കിലും ആർക്കും പരിക്കുകൾ ഒന്നും തന്നെ സംഭവിച്ചില്ല. അപകടത്തിന് ശേഷം നിർത്താതെ കപ്പൽ ചാലിലൂടെ യാത്ര തുടർന്ന ടൂറിസ്റ്റ് ബോട്ട് കോസ്റ്റൽ പൊലീസാണ് തിരികെയെത്തിച്ചത്. തുടർന്നു ബോട്ടിലുണ്ടായിരുന്ന വിനോദ സഞ്ചാരികളെ ഫോർട്ട്കൊച്ചിയിൽ നിന്നു ബസ്സിൽ എറണാകുളത്തേക്കു എത്തിച്ചു.

റോ-റോ പ്രവർത്തനം സഞ്ചാരികളെ കാണിക്കാനുള്ള ശ്രമത്തിനിടയിലാണ് അപകടമുണ്ടായതെന്നു ദൃക്സാക്ഷികൾ പറഞ്ഞു. അതെ സമയം ബോട്ടിലുള്ള സഞ്ചാരികളെ ലൈഫ് ജാക്കറ്റ് ധരിപ്പിച്ചിരുന്നില്ല എന്നും വ്യക്തമായിട്ടുണ്ട്. കേരള മാരിടൈം ബോർഡ് ചെയർമാൻ വി ജെ മാത്യു, ചീഫ് സർവ്വയർ രഞ്ജിത് എന്നിവർ അപകടത്തിൽപ്പെട്ട ബോട്ടുകളിൽ പരിശോധന നടത്തി. അപകട ശേഷം ടൂറിസ്റ്റ് ബോട്ട് നിർത്താതെ പോയത് ഗുരുതര വീഴ്ചയെന്ന് കണ്ടെത്തിയതിനെ തുടർന്ന് ടൂറിസ്റ്റ് ബോട്ടായ ബേ കിംങിന് സ്റ്റോപ്പ് മെമോയും നൽകി. ഇതിനു ശേഷം റോ -റോ യിലെ ജീവനക്കാരോട് പൊലീസ് സ്റ്റേഷനിൽ ഹാജരാകാൻ ആവശ്യപ്പെട്ടു . നിർദ്ദേശം ലഭിച്ചത് അനുസരിച്ചു റോ- റോ യിലെ ജീവനക്കാർ ഫോർട്ടുകൊച്ചി പൊലീസിൽ ഹാജരായി ലൈസൻസ് ഉൾപ്പെടെയുള്ള രേഖകൾ ഹാജരാക്കിയെങ്കിലും ഇവരെ കേസിൽ പ്പെടുത്താനുള്ള ശ്രമമമാണ് പിന്നീട് ഉണ്ടായതെന്നും പൊലീസ് സ്റ്റേഷനിൽ വെച്ച് തന്നെ കേസ് അട്ടിമറിക്കാനുള്ള ശ്രമങ്ങൾ നടന്നതായും ബോട്ട് ജീവനക്കാർ മറുനാടൻ മലയാളിയോട് പറഞ്ഞു.

കേരള ഇൻലാൻഡ് വെസ്സൽ റൂൾ 2010 പ്രകാരമാണ് എല്ലാ ബോട്ടുകൾക്കും ലൈസൻസും റെജിസ്‌ട്രേഷനും നൽകുന്നത്. എന്നാൽ ഈ ചട്ടങ്ങൾ ഒന്നുംപാലിക്കാതെയാണ് ടൂറിസ്റ്റ് ബോട്ട് സർവീസ് നടത്തിയിരുന്നതെന്നും ടൂറിസ്റ്റ് ബോട്ട് ഓടിച്ചിരുന്നത് ലൈസൻസ് ഇല്ലാത്ത സ്രാങ്കാണ് എന്ന വാർത്തകളും പുറത്തു വന്നിട്ടുണ്ട്. ടൂറിസ്റ്റ് ബോട്ടിലെ ജീവനക്കാർ രേഖകൾ ഒന്നും തന്നെ അന്വേഷണ ഉദ്യോഗസ്ഥരുടെ മുൻപാകെ സമർപ്പിച്ചിട്ടില്ല . അതിനാൽ 'ബേ- കിങ്' ജീവനക്കാർ ചൊവ്വാഴ്ച ഹാജരായി ബോട്ട് സർവീസ് നടത്തുന്നതിനും ഓടിക്കുന്നതിനുമുള്ള ലൈസൻസ് ഹാജരാക്കണമെന്നാണ് അധികൃതർ ഇപ്പോൾ കർശന നിർദ്ദേശം നൽകിയിരിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP