Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jun / 202117Thursday

വയനാട്ടിൽ ദമ്പതികൾക്ക് നേരെ അജ്ഞാത സംഘത്തിന്റെ ആക്രമണം; ഭർത്താവ് മരിച്ചു; ഭാര്യക്ക് പരിക്ക്; മോഷണശ്രമമെന്ന് സൂചന

വയനാട്ടിൽ ദമ്പതികൾക്ക് നേരെ അജ്ഞാത സംഘത്തിന്റെ ആക്രമണം; ഭർത്താവ് മരിച്ചു; ഭാര്യക്ക് പരിക്ക്; മോഷണശ്രമമെന്ന് സൂചന

ജാസിം മൊയ്തീൻ

പനമരം: വയനാട് ജില്ലയിൽ പനമരം താഴെ നെല്ലിയമ്പത്ത് അജ്ഞാത സംഘത്തിന്റെ ആക്രമണത്തിൽ വയോധികൻ മരിച്ചു. അഞ്ചു കുന്ന് സ്‌കൂളിലെ മുൻ അദ്ധ്യാപകൻ പത്മാലയം കേശവൻ മാസ്റ്റർ (75) ആണ് കൊല്ലപ്പെട്ടത്. മുഖം മൂടിയിട്ട രണ്ട് പേരുടെ കത്തി കുത്തേറ്റാണ് മരണം .ഇദ്ദേഹത്തിന്റെ ഭാര്യ പത്മാവതിയെ കുത്തേറ്റ പരിക്കുകളോടെ മാനന്തവാടി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.

ഇന്ന് രാത്രി 8.15 ഓടെയാണ് സംഭവം. പ്രധാന നിരത്തിൽ നിന്നും മാറി കുറച്ച് ഒറ്റപ്പെട്ടതാണ് ഇവരുടെ വീട്. മുകൾ നിലയിൽ നിന്നും പ്രവേശിച്ചതാണ് അക്രമികളെന്നാണ് പ്രാഥമിക വിവരം. ബഹളം കേട്ട് നാട്ടുകാർ എത്തിയാണ് ഇവരെ ആശുപത്രിയിൽ എത്തിച്ചത്

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP