Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

മൂന്നു നില കെട്ടിടത്തിന് മുകളിൽ സൂക്ഷിച്ചിരുന്ന മലമ്പാമ്പിന്റെ നെയ്യും അവശിഷ്ടങ്ങളും പിടിച്ചെടുത്ത് വനം വകുപ്പ്; റെയ്ഡ് നടത്തിയത് വനം വിജിലൻസ് ഡി.എഫ്.ഒ യ്ക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ

മൂന്നു നില കെട്ടിടത്തിന് മുകളിൽ സൂക്ഷിച്ചിരുന്ന മലമ്പാമ്പിന്റെ നെയ്യും അവശിഷ്ടങ്ങളും പിടിച്ചെടുത്ത് വനം വകുപ്പ്; റെയ്ഡ് നടത്തിയത് വനം വിജിലൻസ് ഡി.എഫ്.ഒ യ്ക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ

മറുനാടൻ ഡെസ്‌ക്‌

എറണാകുളം: മലമ്പാമ്പിന്റെ നെയ്യും അവശിഷ്ടങ്ങളും വനം വകുപ്പ് ഉദ്യോ​ഗസ്ഥർ പിടിച്ചെടുത്തു. പുല്ലേപ്പടി തമ്മനം കാരണകോടം ഭാഗത്ത് കളത്തിൽ കെ എ ജോസഫിന്റെ കെട്ടിടത്തിൽ നിന്നാണ് ബക്കറ്റിൽ സൂക്ഷിച്ചിരുന്ന മലമ്പാമ്പിന്റെ നെയ്യും അവശിഷ്ടങ്ങളും കണ്ടെടുത്തത്. മൂന്നു നില കെട്ടിടത്തിന്റെ മുകളിലെ ഷീറ്റ് മേഞ്ഞ ടെറസിലെ മൊബൈൽ ടവറിന്റെ അടിഭാഗത്ത് ഒളിപ്പിച്ച നിലയിൽലായിരുന്നു നെയ്യ് സൂക്ഷിച്ചിരുന്നത്. വനം വിജിലൻസ് ഡി.എഫ്.ഒ യ്ക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ എറണാകുളം ഫ്ളയിങ്ങ് സ്ക്വാഡ് സ്റ്റാഫും പെരുമ്പാവൂർ ഫ്ളയിങ്ങ് സ്ക്വാഡ് സ്റ്റാഫും മെയ്‌ക്കപ്പാല ഫോറസ്റ്റ് സ്റ്റേഷൻ സ്റ്റാഫും സംയുക്തമായി നടത്തിയ പരിശോധനയിലാണ് ഇവ കണ്ടെടുത്തത്.

സംഭവത്തിൽ വനം വകുപ്പ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. 1972 ലെ വന്യ ജീവി സംരക്ഷണ നിയമത്തിലെ ഷെഡ്യൂൾ ഒന്നിൽ പെട്ട സംരക്ഷിത ജീവിയാണ് മലമ്പാമ്പ്. ഇവയെ കൊല്ലുന്നതും കൈവശം വയ്ക്കുന്നതും 7 വർഷം വരെ തടവ് ശിക്ഷ ലഭിക്കുന്ന കുറ്റമാണ്.

എറണാകുളം ഫ്ളയിങ്ങ് സക്വാഡ് സ്റ്റാഫുകളായ സെക്ഷൻ ഫോറസ്റ്റ് ഓഫീസർ മുഹമദ് കബീർ വി. എം, ബീറ്റ് ഫോറസ്റ്റ് ഓഫീസർ സുനിത്ത് പി നായർ, പെരുമ്പാവൂർ ഫ്ളയിങ്ങ് സക്വാഡ് സ്റ്റാഫുകളായ സെക്ഷൻ ഫോറസ്റ്റ് ഓഫീസർ എം. വി ജോഷി, ബീറ്റ് ഫോറസ്റ്റ് ഓഫീസർമാരായ ശ്രീജിത്ത് റ്റി ആർ , ലൈപിൻ കെ പി , ശോഭ് രാജ് ആർ , രജീഷ് പി ആർ , സുബീഷ് സി.എം., ഫോറസ്റ്റ് ഡ്രൈവർ കെ. ആർ അരവിന്ദാക്ഷൻ, മെയ്‌ക്കപ്പാല ഫോറസ്റ്റ് സ്റ്റേഷൻ സ്റ്റാഫുകളായ സെക്ഷൻ ഫോറസ്റ്റ് ഓഫീസർമാർ കെ സി രാജേന്ദ്ര ബാബു, റജിമോൻ പി ആർ , ബീറ്റ് ഫോറസ്റ്റ് ഓഫീസർമാരായ തമീം കെ മുഹമ്മദ്, അനുരാജ്. ആർ, രജിത്ത് എസ് എന്നിവർ പങ്കെടുത്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP