Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

വനംവകുപ്പ് ഉദ്യോഗസ്ഥനെ സ്ഥലം മാറ്റിയത് കോഴിക്കറി ഉണ്ടാക്കിയതിന്; സഹപ്രവർത്തകൻ മേലുദ്യോഗസ്ഥന് പരാതി നൽകിയത് കാട്ടുകോഴിയെ കറി വച്ചെന്നും പറഞ്ഞ്; നാട്ടുകോഴിയാണെന്ന് പറഞ്ഞെങ്കിലും പരസ്പരം പ്രശ്‌നമുള്ള രണ്ട് പേർ ഒരുമിച്ച് നിൽക്കേണ്ട എന്ന് പറഞ്ഞ് സ്ഥലം മാറ്റിയത് കോഴിക്കറി വച്ചയാളെ

വനംവകുപ്പ് ഉദ്യോഗസ്ഥനെ സ്ഥലം മാറ്റിയത് കോഴിക്കറി ഉണ്ടാക്കിയതിന്; സഹപ്രവർത്തകൻ മേലുദ്യോഗസ്ഥന് പരാതി നൽകിയത് കാട്ടുകോഴിയെ കറി വച്ചെന്നും പറഞ്ഞ്; നാട്ടുകോഴിയാണെന്ന് പറഞ്ഞെങ്കിലും പരസ്പരം പ്രശ്‌നമുള്ള രണ്ട് പേർ ഒരുമിച്ച് നിൽക്കേണ്ട എന്ന് പറഞ്ഞ് സ്ഥലം മാറ്റിയത് കോഴിക്കറി വച്ചയാളെ

മറുനാടൻ മലയാളി ബ്യൂറോ

 കുമളി: വീട്ടിൽ കോഴിക്കറി ഉണ്ടാക്കിയെന്നും പറഞ്ഞ് വനംവകുപ്പ് ഉദ്യോഗസ്ഥനെ സ്ഥലം മാറ്റി. പെരിയാർ വന്യജീവി സങ്കേതം ഈസ്റ്റ് ഡിവിഷനിലെ ജീവനക്കാരനാണ് കോഴിക്കറി വെച്ചതിന്റെ പേരിൽ സ്ഥലം മാറ്റം കിട്ടിയത്. യഥാർത്ഥത്തിൽ കൂടെ ജോലി ചെയ്യുന്ന ആളാണ് ഉദ്യോഗസ്ഥനിട്ട് പണി കൊടുത്തത്. ഉദ്യോഗസ്ഥന്റെ വീട്ടിലുണ്ടാക്കിയ കോഴിക്കറി സഹപ്രവർത്തകൻ കഴിച്ചിരുന്നു. നാട്ടുകോഴിയെ അല്ല കാട്ടുകോഴിയെ അല്ലേ താനിപ്പോൾ കഴിച്ചത് എന്ന് ജീവനക്കാരന് സംശയമായി. സംശയത്തിന്റെ പുറത്ത് നേരെ വിളിച്ച് മേലുദ്യോഗസ്ഥനെ കാര്യമറിയിച്ചു. സംഭവത്തിന്റെ സത്യം അറിയാനായി കറിവെച്ച ജീവനക്കാരനെ വിളിച്ച് വിശദീകരണം തേടി. താൻ കറിവെച്ചത് നാട്ടുകോഴിയെ തന്നെയാണെന്ന് ഉദ്യോഗസ്ഥൻ ഉറപ്പിച്ച് പറഞ്ഞെങ്കിലും മേൽഉദ്യോഗസ്ഥൻ വിശ്വസിച്ചില്ല.

പിന്നീട് സഹപ്രവർത്തകൻ പരാതി പറയുന്നതിന്റെ ഫോൺസംഭാഷണം ജീവനക്കാരനെ കേൾപ്പിച്ചു.ഇതോടെ തന്നോടുള്ള വ്യക്തിവൈരാഗ്യമാണ് പരാതിക്ക് പിന്നിലെന്ന് ആരോപിച്ചു. ഇയാൾ പിന്നീട് സഹപ്രവർത്തകന്റെ അടുത്തേക്കാണ് വന്നത്. പിന്നെ കോഴിക്കറിയുടെ പേരിൽ ഇരുവരുംതമ്മിൽ ഏറ്റുമുട്ടി. മറ്റ് ജീവനക്കാർ ഇടപെട്ട് തൽക്കാലം രംഗം ശാന്തമാക്കി. എങ്കിലും പ്രശ്‌നങ്ങൾ ഉള്ള രണ്ട് പേർ ഒരുമിച്ച് തുടരുന്നത് ഇനിയും സാഹചര്യം വഷളാക്കാൻ കാരണമാകും എന്നുള്ളതുകൊണ്ട് കോഴിക്കറി വെച്ചആളെ 15 കിലോമീറ്റർ ദൂരെയുള്ള മറ്റൊരു റേഞ്ചിലേക്ക് മാറ്റി. എന്നാൽ സംഭവം ആശങ്കയിലാക്കിയത് വനം വകുപ്പ് ഉദ്യോഗസ്ഥരെയാണ്. കോഴിക്കറി വെക്കാൻ പോലും പറ്റാത്ത അവസ്ഥയാണല്ലോ എന്നാണ് ഇവർ ചിന്തിക്കുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP