Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

മുത്തപ്പൻപ്പുഴയിൽ ആറംഗ നായാട്ട് സംഘത്തെ വനപാലകർ പിടികൂടി; വെടിവെച്ചു വീഴ്‌ത്തിയത് പറക്കും അണ്ണാനെ;, നാടൻ തോക്കും തിരയും കാറും ഉൾപ്പെടെ കസ്റ്റഡിയിൽ

മുത്തപ്പൻപ്പുഴയിൽ ആറംഗ നായാട്ട് സംഘത്തെ വനപാലകർ പിടികൂടി; വെടിവെച്ചു വീഴ്‌ത്തിയത് പറക്കും അണ്ണാനെ;, നാടൻ തോക്കും തിരയും കാറും ഉൾപ്പെടെ കസ്റ്റഡിയിൽ

കെ വി നിരഞ്ജൻ

കോഴിക്കോട്: കോവിഡ് കാലത്തും ജില്ലയുടെ മലയോര മേഖലകളിൽ നായാട്ട് സംഘങ്ങൾ സജീവമാകുന്നു. താമരശ്ശേരി റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസർ സുധീർ നെരോത്തിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ വനത്തിൽ നടത്തിയ പരിശോധനയിൽ ആറംഗ നായാട്ട് സംഘത്തെ വനപാലകർ പിടികൂടി. താമരശ്ശേരി റെയ്ഞ്ചിലെ എടത്തറ സെക്ഷനിലെ മുത്തപ്പൻപുഴ വനത്തിനകത്ത് നടത്തിയ പരിശോധനയിലാണ് അരീക്കോട് കാവന്നൂർ പരമേൽ പ്രകാശൻ (48), കാവന്നൂർ സതീഷ് (38 ), കാവന്നൂർ ജുനൈസ്, മുത്തപ്പൻപുഴ കുട്ടിയാനിക്കൽ ടോമി, തിരുവമ്പാടി തേറ് പറമ്പത്ത് സുനിൽ (32), മുത്തപ്പൻ രതീഷ് എന്നിവരെ അറസ്റ്റ് ചെയ്തത്.

ഒരു നാടൻ തോക്ക്, വെടിവെച്ച് വീഴ്‌ത്തിയ പറക്കും അണ്ണാൻ, രണ്ട് തിര, കത്തി, സംഘം സഞ്ചരിച്ച കാർ എന്നിവ കസ്റ്റഡിയിലെടുത്തു. താമരശ്ശേരി റെയ്ഞ്ച് ഫോറസ്റ്റ് ഓഫിസർ നെരോത്തിന് പുറമെ താമരശ്ശേരി റെയ്ഞ്ചിലെ ഫോറസ്റ്റ് ഉദ്യോഗസ്ഥരും, കോഴിക്കോട് റസ്പോൺസ് ടീം സ്റ്റാഫും പരിശോധനയിൽ പങ്കെടുത്തു. പ്രതികളെ ഇന്ന് താമരശ്ശേരി കോടതിയിൽ ഹാജരാക്കും

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP