Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202002Friday

പെെതൃക തീവണ്ടിയിൽ ചുരം കയറി ഊട്ടിയിലേക്ക്; പരമ്പരാഗത നീരാവി എൻഞ്ചിൻ വാടകയ്ക്കെടുത്ത് വിദേശ സഞ്ചാരികളുടെ ഊട്ടി യാത്ര; പ്രകൃതിയുടെ വിസ്മയ കാഴ്ചകൾ കണ്ടും ഫോട്ടോകൾ എടുത്തും മടക്കം

പെെതൃക തീവണ്ടിയിൽ ചുരം കയറി ഊട്ടിയിലേക്ക്; പരമ്പരാഗത നീരാവി എൻഞ്ചിൻ വാടകയ്ക്കെടുത്ത് വിദേശ സഞ്ചാരികളുടെ ഊട്ടി യാത്ര; പ്രകൃതിയുടെ വിസ്മയ കാഴ്ചകൾ കണ്ടും ഫോട്ടോകൾ എടുത്തും മടക്കം

മറുനാടൻ മലയാളി ബ്യൂറോ

ഗൂഡല്ലൂർ:  ദക്ഷിണേന്ത്യയിലേക്ക് സഞ്ചാരികളെ ഏറ്റവും അധികം ആകർഷിക്കുന്ന സ്ഥലങ്ങളിലൊന്നാണ് നീലഗിരിയുടെ റാണിയായ ഊട്ടി. പ്രകൃതിരമണീയമായ മലകൾ കൊണ്ട് അനിഗ്രഹീതമാണ് ഈ പ്രദേശം. മഞ്ഞിൽ പൊതിഞ്ഞ നീലഗിരിക്കുന്നുകളുടെ പശ്ചാതലമാണ് ഊട്ടിയെ ഇത്ര സുന്ദരമാക്കുന്നതും. എന്നാൽ മേട്ടുപ്പാളയത്തിൽ ‍നിന്നുള്ള നീലഗിരി മൗണ്ടൻ റെയിൽ ആണ് ഊട്ടിയിലേക്കുള്ള യാത്രയുടെ മനോഹാരിത കൂട്ടുന്നത്.

ഇപ്പോഴിതാ വിദേശ വിനോദ സഞ്ചാരികളുടെ സംഘം ഊട്ടി ഹെറിറ്റേജ് ട്രെയിൻ വാടകയ്ക്കെടുത്തു യാത്ര ചെയ്തു. യുനെസ്കൊ പൈതൃക പട്ടികയിൽ ഇടം പിടിച്ച ട്രെയിനിൽ കൂനൂരിൽ നിന്ന് ഊട്ടി വരെ യാത്ര ചെയ്യാൻ സഞ്ചാരികൾ 2,66,000 രൂപയാണു മുടക്കിയണ് യാത്ര നടത്തിയത്. മേട്ടുപ്പാളയത്തു നിന്ന് ഊട്ടിയിലേക്ക് യാത്ര ചെയ്യാനാണ് സംഘം ആദ്യം തീരുമാനിച്ചത്. എന്നാൽ, മേട്ടുപ്പാളയത്തിനും കൂനൂരിനുമിടയിൽ മഴയെത്തുടർന്ന് പാളങ്ങളിൽ കൂറ്റൻ പാറകൾ വീണ് പാളങ്ങൾ തകർന്നിരുന്നു.

Stories you may Like

പാളങ്ങളുടെ അറ്റകുറ്റപ്പണികൾ നടന്നു വരുന്നതു കൊണ്ട് ഈ ഭാഗത്ത് ട്രെയിൻ ഗതാഗതം നിർത്തിവച്ചിരിക്കുകയാണ്. തുടർന്നാണു സംഘം കൂനൂർ മുതൽ ഊട്ടി വരെ യാത്ര ചെയ്യാൻ തീരുമാനിച്ചത്. പരമ്പരാഗത നീരാവി എൻജിനിലായിരുന്നു ഇവരുടെ സഞ്ചാരം. ഇംഗ്ലണ്ട്, ബൽജിയം,അമേരിക്ക, ഓസ്ട്രേലിയ രാജ്യങ്ങളിൽ നിന്നുള്ള 71 പേരാണ് ട്രെയിനിൽ സഞ്ചരിച്ചത്. ബ്രിട്ടിഷ് പാരമ്പര്യമുള്ള നീലഗിരി ഹെറിറ്റേജ് ട്രെയിനിലെ യാത്ര ഭൂതകാലത്തേക്ക് കൂട്ടിക്കൊണ്ടുപോയതായും പ്രകൃതിയുടെ വിസ്മയ കാഴ്ചകൾ ഒരിക്കലും മറക്കില്ല ട്രെയിൻ വാടകയ്ക്കെടുത്ത് ഇനിയും യാത്ര ചെയ്യാൻ തങ്ങൾ വരുമെന്നും സഞ്ചാരികൾ പറഞ്ഞു. ലവ്ഡേൽ സ്റ്റേഷനിൽ ലോക്കോ കോച്ചുകൾ, ഹെറിറ്റേജ് കെട്ടിടങ്ങൾ, ട്രാക്കുകൾ, എന്നിവയുടെ ഫോട്ടോകൾ വിദേശ യാത്രക്കാർ എടുത്തു. അതിനുശേഷം, എല്ലാ യാത്രക്കാരും എഞ്ചിന് മുന്നിൽ ഒരു ഗ്രൂപ്പ് ഫോട്ടോയ്ക്ക് പോസ് ചെയ്താണ് ഊട്ടിയോട് വിടപറഞ്ഞത്.

ഇത് മീറ്റർഗേജ് പാതയായ ഇവിടെ പൽച്ചക്രം ഉപയോഗിച്ച് കയറ്റം കയറുന്ന പാതയും വണ്ടിയും (റാക്ക് റെയിൽവേ) ഇന്ത്യയിൽ ഇവിടെ മാത്രമാണ് ഉള്ളത്. 1891-ൽ തുടങ്ങി 1908-ൽ പൂർത്തിയാക്കിയ ഇതിന്റെ നിർമ്മാണം ബ്രിട്ടീഷ് നിർമ്മാണ വിദഗ്ദ്ധരാണ് നിർവ്വഹിച്ചത്. ഈ തീവണ്ടിയുടെ ആവി എൻജിൻ സ്വിറ്റ്സർലാന്റിലെ വിന്റർത്തുരിൽ നിർമ്മിച്ചതാണ്‌.ലോക പൈതൃക സ്മാരകങ്ങളിലൊന്നായി ഇതിനേയും ഡാർജിലിങ്ങിലെ ഹിമാലയൻ റെയിൽവേയേയും യുനെസ്ക്കോ തിരഞ്ഞെടുത്തിട്ടുണ്ട് . മേട്ടുപ്പാളയം പിന്നിട്ട് കുറച്ചു ദൂരം കഴിഞ്ഞാൽ ഈ സംവിധാനം ഉപയോഗിച്ചാണ് വണ്ടി മല കയറുന്നത്. ഇത്രയും ദൂരം വളരെപ്പഴക്കം ചെന്ന ആവി എൻജിൻ‍‍കൊണ്ടാണ് വണ്ടി ഓടുന്നത്.

കൂനൂർ എത്തുംവരെ ഈ രീതിതുടരുന്നു. കൂനൂർ മുതൽ ഊട്ടി വരെ ഡീസൽ എഞ്ചിനാണ് ഉപയോഗിക്കുന്നത്. ഈ തീവണ്ടിയാത്ര ദൃശ്യ മനോഹരമായ ഒന്നാണ്. ഇന്ന് മറ്റു മാർഗ്ഗങ്ങളിലൂടെ എളുപ്പം ഊട്ടിയിൽ എത്താമെങ്കിലും വളരെയധികം സന്ദർശകർ ഇതിന്റെ പ്രത്യേകതമൂലം ഈ തീവണ്ടിയിലാണ് ഊട്ടിയിൽ എത്തുന്നത്. മനോഹരമായ നീലഗിരി പർവതങ്ങൾ ഉൾക്കൊള്ളുന്ന ഈ ട്രെയിൻയാത്രയിൽ താണ്ടുന്നത് 41.8 കിലോമീറ്റർ ദൂരമാണ്. 208 കുത്തനെയുള്ള വളവുകൾ, 16 തുരങ്കങ്ങൾ, 250 പാലങ്ങൾ എന്നിവയുടെ ചൂളം വിളിയോടെ കുതിക്കുകയാണ് ഇന്നും ഈ പെെതൃക ട്രെയിൻ.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP