Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

'കേരളത്തിലെ ദുരന്തം ലഘുവായി കാണരുത്' ; ' സംസ്ഥാനത്തിനായി വിദേശത്ത് നിന്നും സഹായം സ്വീകരിക്കുന്നതിൽ തെറ്റില്ല'; ' ഗൾഫിലുള്ള 80 ശതമാനം ആളുകളും മലയാളികളാണ് '; പുനരധിവാസ പ്രവർത്തനങ്ങളിൽ വിദേശ സഹായം തേടുന്നതിൽ തെറ്റില്ലെന്നറിയിച്ച് മലയാളികളായ വിദേശകാര്യ സെക്രട്ടറിമാർ

'കേരളത്തിലെ ദുരന്തം ലഘുവായി കാണരുത്' ; ' സംസ്ഥാനത്തിനായി വിദേശത്ത് നിന്നും സഹായം സ്വീകരിക്കുന്നതിൽ തെറ്റില്ല'; ' ഗൾഫിലുള്ള 80 ശതമാനം ആളുകളും മലയാളികളാണ് '; പുനരധിവാസ പ്രവർത്തനങ്ങളിൽ വിദേശ സഹായം തേടുന്നതിൽ തെറ്റില്ലെന്നറിയിച്ച് മലയാളികളായ വിദേശകാര്യ സെക്രട്ടറിമാർ

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: പ്രളയക്കെടുതിയിൽ വലയുന്ന കേരളത്തിനായി വന്ന വിദേശ സഹായം നിഷേധിച്ച കേന്ദ്ര സർക്കാർ നയം തെറ്റാണെന്ന് തെളിയിക്കുന്നതാണ് വിദേശ സെക്രട്ടറിമാരുടെ അഭിപ്രായം. സംസ്ഥാനത്തിനായി ഗൾഫ് ഉൾപ്പടെയുള്ള വിദേശ രാജ്യങ്ങൾ പ്രഖ്യാപിച്ച സഹായം വേറിട്ട് കാണണമെന്നും ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ വിദേശ സഹായം വേണ്ടെങ്കിലും പുനരധിവാസ പ്രവർത്തനങ്ങളിൽ സഹായം തേടുന്നതിൽ തെറ്റില്ലെന്നുമാണ് മലയാളികളായ മുൻ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ശിവശങ്കർ മേനോനും മുൻ വിദേശകാര്യ സെക്രട്ടറി നിരുപമ റാവുവും പ്രതികരിച്ചത്.

മന്മോഹൻ സിങ്ങിന്റെ പ്രസ് സെക്രട്ടറിയായിരുന്ന സഞ്ജയ് ബാരുവും ഇക്കാര്യം ശരിവെച്ചു. വിദേശസഹായം സംബന്ധിച്ച് കേന്ദ്രം നിലപാട് വ്യക്തമാക്കിയതിന് പിന്നാലെയാണ് മലയാളികളായ രണ്ട് വിദേശകാര്യ സെക്രട്ടറിമാർ ട്വിറ്ററിലൂടെ നിലപാട് വ്യകതമാക്കിയത്. കേരളത്തിലെ ദുരന്തം ലഘുവായി കാണരുതെന്ന് മുൻ വിദേശകാര്യ സെക്രട്ടറി നിരുപമ റാവു വ്യക്തമാക്കി. ഗൾഫിൽ നിന്നുള്ള സഹായവാഗ്ദാനം ക്രിയാത്മകമായി കൈകാര്യം ചെയ്യാനുള്ളതാണ്. ഗൾഫിലുള്ള ഇന്ത്യക്കാരിൽ 80 ശതമാനവും മലയാളികളാണെന്നും നിരുപമ ഓർമിപ്പിച്ചു.

ഇതിന് മറുപടിയുമായാണ് മുൻ വിദേശകാര്യ സെക്രട്ടറിയും പിന്നീട് ദേശീയ സുരക്ഷാ ഉപദേഷ്ടാവുമായ ശിവശങ്കർ മേനോൻ 2004 ലെ തീരുമാനം രക്ഷാപ്രവർത്തനങ്ങളിൽ വിദേശ സഹായം വേണ്ടെന്നായിരുന്നുവെന്ന് വ്യക്തമാക്കി. ദീർഘകാലാടിസ്ഥാനത്തിൽ പുനരധിവാസത്തിന് സഹായം സ്വീകരിക്കാം. അടിസ്ഥാന സൗകര്യ വികസനത്തിന് ധനസഹായം സ്വീകരിക്കുന്നതിൽ തെറ്റില്ലെന്നും അദ്ദേഹം പറയുന്നു. മുൻ പ്രധാനമന്ത്രി മന്മോഹൻ സിങ്ങിന്റെ പ്രസ് സെക്രട്ടറി സഞ്ജയ് ബാരുവും ഗൾഫ് സഹായത്തെ വേറിട്ട് കാണണമെന്ന് നിലപാടെടുത്തു. സാധാരണയുള്ള സഹായവും ദുരന്തകാലത്തെ സഹായവും വ്യത്യസ്തമാണെന്നും സഞ്ജയ് ബാരു പറയുന്നു. ഇക്കാര്യത്തിൽ ദുരഭിമാനം വെടിയണമെന്നും സഹായ ഹസ്തങ്ങൾ തള്ളിക്കളയരുതെന്നും അദ്ദേഹം ആവശ്യപ്പെടുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP