Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202023Friday

നികുതിവെട്ടിപ്പ് നടത്തിയിട്ടില്ലെന്ന് അമൃതാനന്ദമയി മഠം; കേന്ദ്രസർക്കാറിന്റെ പട്ടികയിൽ ഉൾപ്പെട്ടത് മാതാ അമൃതാനന്ദമയി മിഷനെന്നും വിശദീകരണം

നികുതിവെട്ടിപ്പ് നടത്തിയിട്ടില്ലെന്ന് അമൃതാനന്ദമയി മഠം; കേന്ദ്രസർക്കാറിന്റെ പട്ടികയിൽ ഉൾപ്പെട്ടത് മാതാ അമൃതാനന്ദമയി മിഷനെന്നും വിശദീകരണം

കൊല്ലം: കേന്ദ്രസർക്കാർ പുറത്തിറക്കിയ വിദേശ ഫണ്ട് സ്വീകരിക്കുന്നവരിൽ റിട്ടേൺ നൽകാത്തവരുടെ പട്ടികയിൽ മാതാ അമൃതാനന്ദമയീ മഠം ഉൾപ്പെട്ടിട്ടില്ലെന്ന് മഠം വക്താവ് വാർത്താക്കുറിപ്പിൽ അറിയിച്ചു. വാർഷിക എഫ്.സി.ആർ.എ റിട്ടേൺ സമർപ്പിക്കുന്നതിൽ വീഴ്ചവരുത്തിയ സർക്കാരിതര സംഘടനകളുടെ പേരും വിലാസവും കേന്ദ്ര ആഭ്യന്തര മന്ത്രാലയം വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചിരുന്നു. ഇതിൽ മാതാ അമൃതാനന്ദമയിമിഷനെ തെറ്റായി ഉൾപ്പെടുത്തിയിരുന്നു. മാതാ അമൃതാനന്ദമയീ മഠം നിലവിൽ വരുന്നതിനു മുമ്പ് അമ്മയുടെ വിശ്വാസികൾ ചേർന്ന് രൂപീകരിച്ച സംഘടനയാണ് മാതാ അമൃതാനന്ദമയി മിഷൻ.

മഠത്തിന്റെ രജിസ്‌ട്രേഷനു ശേഷം മിഷൻ ഇല്ലാതാകുകയും, അതിനെ മഠത്തോട് കൂട്ടിച്ചേർക്കുകയുമായിരുന്നു. ഇക്കാര്യം പലതവണ ആഭ്യന്തര മന്ത്രാലയത്തെ അറിയിച്ചതിനെത്തുടർന്ന്. മാതാ അമൃതാനന്ദമയി മിഷനെ രേഖകളിൽ നിന്ന് നീക്കം ചെയ്തിട്ടുണ്ട്. ഇപ്പോഴത്തെ പ്രശ്‌നം വെബ്‌സൈറ്റുമായി ബന്ധപ്പെട്ടതുമാത്രമാണ്. മഠത്തിന്റെ എഫ്.സി.ആർ.എ റിട്ടേൺ യഥാസമയം നടപടിക്രമങ്ങൾ പാലിച്ച് സ്ഥിരമായി സമർപ്പിക്കുന്നുണ്ടെന്നും വക്താവ് വ്യക്തമാക്കി.

നേരത്തെ വിദേശ ഫണ്ട് സ്വീകരിക്കുന്ന മാതാ അമൃതാനന്ദമയീ മിഷൻ ഉൾപ്പെടെ 10,331 പേർക്കാണ് സെപ്റ്റംബറിൽ മന്ത്രാലയം നോട്ടീസ് നൽകിയിരുന്നത്. ഇതിനെതിരെ മഠം ഉന്നതാധികാരികൾ ആഭ്യന്തര മന്ത്രി രാജ്‌നാഥ്‌സിങിന് പരാതി നൽകുകയും ചെയ്തു. ഇതേത്തുടർന്നാണ് ആഭ്യന്തര മന്ത്രാലയം ഇടപെട്ട് നോട്ടീസ് പിൻവലിച്ചത്.

യഥാസമയം സർക്കാരിന് റിട്ടേൺ സമർപ്പിക്കാത്ത സ്ഥാപനങ്ങൾക്കാണ് കേന്ദ്രം നോട്ടീസ് നൽകിയിരുന്നത്. ഫോറിൻ കോൺട്രിബ്യൂഷൻസ് (റഗുലേഷൻ) ആക്ട്,2010 (എഫ്‌സിആർഎ) പ്രകാരം രജിസ്റ്റർ ചെയ്ത 10,000 സംഘടനകൾക്കായിരുന്നു നോട്ടീസ്. വിദേശത്ത് നിന്ന് ഫണ്ട് സ്വീകരിക്കുന്ന സ്ഥാപനങ്ങൾ കേരളത്തിൽ 538 എണ്ണമാണുള്ളത്.

2009-2010 വർഷം മുതൽ മൂന്ന് വർഷത്തെ മാൻഡേറ്ററി ആന്വൽ റിട്ടേണുകൾ സമർപ്പിക്കാത്തതിന്റെ പേരിലാണ് കേന്ദ്രം നോട്ടീസ് നൽകിയിരുന്നത്. മത സ്ഥാപനങ്ങൾ, ആശുപത്രികൾ, യൂണിവേഴ്‌സിറ്റികൾ, സന്നദ്ധസംഘടനകൾ എന്നിവയാണ് ഈ പട്ടികയിലുള്ളത്. മാതാ അമൃതാനന്ദമയി മിഷനും ഉഷ സ്‌കൂൾ ഓഫ് അത്‌ലറ്റിക്‌സും റിട്ടേൺ നൽകാത്ത സ്ഥാപനങ്ങളുടെ ലിസ്റ്റിൽ ഉൾപ്പെട്ടിരുന്നു. മഹാത്മാ ഗാന്ധി സർവകലാശാലയും ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുണ്ട്. ഇതിൽ നിന്നാണ് അമൃതാനന്ദമയി മഠത്തെ ഒഴിവാക്കിയത്.

എഫ്ആർസിഎ, 2010ന്റെ സെക്ഷൻ 18(1), ഫോറിൻ കോൺട്രിബ്യൂഷൻ (റഗുലേഷൻ) റൂൾസ് 2011(എഫ്‌സിആർആർ) എന്നിവ പ്രകാരം എഫ്‌സിആർഎ 2010 ന് കീഴിർ രജിസ്റ്റർ ചെയ്ത അസോസിയേഷനുകൾ എല്ലാ സാമ്പത്തിക വർഷത്തിലും ഫോറം എഫ്‌സി 6 ൽ നിർബന്ധമായും ആന്വൽ റിപ്പോർട്ട് സമർപ്പിച്ചിരിക്കണമെന്നാണ് ചട്ടം. ഇൻകം ആൻഡ് എക്‌സ്പൻഡിച്ചർ സ്‌റ്റേറ്റ് മെന്റ്, റസീപ്റ്റ് ആൻഡ് പേമെന്റ് അക്കൗണ്ട്, ബാലൻസ് ഷീറ്റ് തുടങ്ങിയവ ഇതിനൊപ്പമുണ്ടായിരിക്കുകയും വേണം. യൂണിയൻ ഹോം സെക്രട്ടറിക്കാണ് അപേക്ഷ സമർപ്പിക്കേണ്ടത്. ഏതെങ്കിലും അസോസിയേഷനുകൾക്ക് ഏതെങ്കിലും ഒരു വർഷം വിദേശ സഹായമൊന്നും ലഭിക്കുന്നില്ലെങ്കിൽ നിൽ റിട്ടേൺ സമർപ്പിക്കേണ്ടതാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP