Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

കൊല്ലം ചാത്തന്നൂരിൽ ഭക്ഷ്യവിഷബാധ; എട്ടോളം പേർ ആശുപത്രിയിൽ ചികിത്സ തേടി; ഭക്ഷ്യവിഷബാധയുണ്ടായത് കുടുംബ ശ്രീ പരിപാടിക്ക് വാങ്ങിയ ഭക്ഷണം കഴിച്ചതിന് പിന്നാലെ

കൊല്ലം ചാത്തന്നൂരിൽ ഭക്ഷ്യവിഷബാധ; എട്ടോളം പേർ ആശുപത്രിയിൽ ചികിത്സ തേടി; ഭക്ഷ്യവിഷബാധയുണ്ടായത് കുടുംബ ശ്രീ പരിപാടിക്ക് വാങ്ങിയ ഭക്ഷണം കഴിച്ചതിന് പിന്നാലെ

മറുനാടൻ മലയാളി ബ്യൂറോ

കൊല്ലം: കൊല്ലം ചാത്തന്നൂരിൽ ഭക്ഷ്യവിഷബാധയെ തുടർന്ന് എട്ടുപേർ പിഎച്ച്സിയിൽ ചികിൽസതേടി. കുടുംബശ്രീയുടെ രജത ജൂബിലി ആഘോഷവുമായി ബന്ധപ്പെട്ട് നടന്ന പരിപാടിക്ക് ശേഷം പാക്കറ്റ് ആയി പൊറോട്ടയും വെജിറ്റബിൾ കറിയും നൽകിയിരുന്നു. ഇത് കഴിച്ചവർക്കാണ് ഭക്ഷ്യവിഷബാധയേറ്റത്.ചാത്തന്നൂർ ഗണേശ് ഫാസ്റ്റ് ഫുഡിൽ നിന്നാണ് പരിപാടിക്ക് പൊറോട്ടയും കറിയും വാങ്ങിയത് .

കടയിൽ ആരോഗ്യവകുപ്പും ഭക്ഷ്യസുരക്ഷാ വിഭാഗവും സംയുക്തമായി പരിശോധന നടത്തി. 9 വർഷമായി ലൈസൻസ് ഇല്ലാതെയാണ് ഹോട്ടൽ പ്രവർത്തിക്കുന്നതെന്ന് പരിശോധനയിൽ കണ്ടെത്തി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP