Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Oct / 202023Friday

കടലിൽ വച്ച് ഭക്ഷ്യവിഷബാധ; തിരുവനന്തപുരം അഞ്ചുതെങ്ങ് സ്വദേശി മരിച്ചു; മൂന്നുപേർ ഗുരുതരാവസ്ഥയിൽ

കടലിൽ വച്ച് ഭക്ഷ്യവിഷബാധ; തിരുവനന്തപുരം അഞ്ചുതെങ്ങ് സ്വദേശി മരിച്ചു; മൂന്നുപേർ ഗുരുതരാവസ്ഥയിൽ

മറുനാടൻ ഡെസ്‌ക്‌

കാസർകോട്: കടലിൽ മൽസ്യബന്ധനത്തിന് പോയ മൽസ്യത്തൊഴിലാളികൾക്ക് ഭക്ഷ്യവിഷബാധയേറ്റു. ഗുരുതരാവസ്ഥയിലായിരുന്ന ഒരു മൽസ്യതൊഴിലാളി മരിച്ചു.തിരുവനന്തപുരം അഞ്ചുതെങ്ങ് സ്വദേശി ചാർലി (55) ആണ് മരിച്ചത്.മൂന്നുപേർ ഗുരുതരാവസ്ഥയിൽ ചികിൽസയിലാണ്. വിവരം അറിഞ്ഞ തീരസംരക്ഷണ സേന ഇവരെ കരയിൽ തിരിച്ചെത്തിയച്ചപ്പോഴേക്കും ചാർലി മരിച്ചിരുന്നു.

അസ്വസ്ഥത അനുഭവപ്പെട്ട മറ്റ് മൂന്നുപേരെ ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.സബേ, ആരോഗ്, ദീപക് എന്നിവരെയാണ് കാസർകോട് ജനറൽ ആശുപത്രിയിൽ ഗുരുതരാവസ്ഥയിലുള്ളത്. ഇവരെ വിദഗ്ധ ചികിൽസയ്ക്കായി മംഗലാപുരത്തേക്ക് മാറ്റുന്ന കാര്യവും അധികൃതർ ആലോചിക്കുന്നുണ്ട്. ബോട്ടിൽ ഉണ്ടായിരുന്ന മറ്റ് ഏഴുപേർക്ക് കാര്യമായ ആരോഗ്യപ്രശ്നങ്ങളില്ലെന്നാണ് സൂചന.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP