Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202221Saturday

പുതിയ റേഷൻ കട അനുവദിക്കില്ലെന്ന് ഭക്ഷ്യമന്ത്രി; വിഷയത്തിൽ നടക്കുന്നത് തെറ്റായ പ്രചരണമെന്നും മന്ത്രി

പുതിയ റേഷൻ കട അനുവദിക്കില്ലെന്ന് ഭക്ഷ്യമന്ത്രി; വിഷയത്തിൽ നടക്കുന്നത് തെറ്റായ പ്രചരണമെന്നും മന്ത്രി

സ്വന്തം ലേഖകൻ

തിരുവനന്തപുരം: പുതിയ റേഷൻ കട അനുവദിക്കില്ലെന്ന് ഭക്ഷ്യമന്ത്രി ജി.ആർ. അനിൽ. ചിലർ തെറ്റായ പ്രചരണം ഇക്കാര്യത്തിൽ നടത്തുന്നുണ്ട്. എന്നാൽ അത്തരം നിലപാട് സ്വീകരിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

ലൈസൻസ് സസ്‌പെൻഡ് ചെയ്ത് മറ്റ് കടകളിലേക്ക് അറ്റാച്ച് ചെയ്തുകൊടുത്തിരിക്കുന്നതടക്കം 2000 ഓളം റേഷൻ കടകൾ പലതരത്തിലുള്ള നടപടികൾ നേരിട്ടുകയാണ്. ആ പരാതികൾ പരിശോധിച്ച് സമയബന്ധിതമായി തീരുമാനം കൈക്കൊള്ളാൻ നിർദ്ദേശിച്ചിട്ടുണ്ട്.

599 കടകൾ ലൈസൻസ് കാൻസൽ ചെയ്തവയാണ്. ഈ കടകൾ റിസർവേഷൻ മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് പുതിയ ലൈസൻസികൾ കൈമാറാൻ നിർദ്ദേശം നൽകിയിട്ടുണ്ട്. ഇതിനെയാണ് തെറ്റായി പ്രചരിപ്പിക്കുന്നതെന്നും മന്ത്രി കൂട്ടിച്ചേർത്തു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP