Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Nov / 202025Wednesday

മീ ടൂ മാതൃകയിൽ തുറന്ന് പറച്ചിലുമായി കോളജ് വിദ്യാർത്ഥിനികൾ; ലൈംഗിക അതിക്രമം നടത്തുന്നവരോട് സഹിഷ്ണുത കാണിക്കില്ലെന്ന് ആലുവ യുസി കോളേജ് മാനേജ്മെന്റ്; സംഭവത്തിൽ നടപടിയെടുക്കാൻ സമിതിയെ ചുമതലപ്പെടുത്തിയെന്നും വിശദീകരണം

മീ ടൂ മാതൃകയിൽ തുറന്ന് പറച്ചിലുമായി കോളജ് വിദ്യാർത്ഥിനികൾ; ലൈംഗിക അതിക്രമം നടത്തുന്നവരോട് സഹിഷ്ണുത കാണിക്കില്ലെന്ന് ആലുവ യുസി കോളേജ് മാനേജ്മെന്റ്; സംഭവത്തിൽ നടപടിയെടുക്കാൻ സമിതിയെ ചുമതലപ്പെടുത്തിയെന്നും വിശദീകരണം

മറുനാടൻ ഡെസ്‌ക്‌

കൊച്ചി: ലൈംഗിക അതിക്രമം നടത്തുന്നവരോട് സഹിഷ്ണുത കാണിക്കില്ലെന്ന് വ്യക്തമാക്കി ആലുവ യുസി കോളേജ് മാനേജ‍ർ. യുസി കോളേജ് വിദ്യാർത്ഥിനികൾ അദ്ധ്യാപകനിൽ നിന്നും ലൈംഗിക അതിക്രമം നേരിട്ട സംഭവത്തിൽ വിശദീകരണവുമായാണ് യുസി കോളേജ് മാനേജ്മെന്റ് വാർത്താ കുറിപ്പ് പുറത്തിറക്കിയത്. സമൂഹമാധ്യമങ്ങളിലും ന്യൂസ് പോർട്ടലുകളിലും വന്ന ആരോപണങ്ങൾ ഗൗരവമുള്ളതായാണ് കാണുന്നത്. രണ്ട് ദിവസം മുമ്പാണ് വിഷയത്തിൽ പരാതി ലഭിച്ചത്. മുമ്പ് ഇത്തരത്തിലുള്ള വിഷയങ്ങൾ വന്നപ്പോഴൊക്കെ തങ്ങൾ നടപടി സ്വീകരിച്ചിട്ടുണ്ട്. ഇപ്പോഴത്തെ പരാതി കോളേജിലെ പരാതി പരിഹാര സെല്ലിന് നൽകിയിട്ടുണ്ട്. നടപടിയെടുക്കാൻ സമിതിയെ ചുമതലപ്പെടുത്തിയെന്നും യുസി കോളേജ് മാനേജ‍ർ ഫാ തോമസ് ജോൺ പറഞ്ഞു.

കോളേജിലെ പൂർവ്വവിദ്യാർത്ഥിനികളും ഇപ്പോൾ പഠിക്കുന്നവരും ചേർന്ന് തുടക്കമിട്ട 'പാപിച്ച' എന്ന ഇൻസ്റ്റഗ്രാം ചാനലിലൂടെയാണ് കോളേജ് അദ്ധ്യാപകനിൽ നിന്ന് നേരിട്ട ദുരനുഭവം തുറന്നുപറഞ്ഞുകൊണ്ടാണ് മീടൂ മൂവ്‌മെന്റ് മാതൃകയിൽ വിദ്യാർത്ഥി കൂട്ടായ്മയുടെ കാമ്പയിൻ. കോളേജ് കാന്റീനിൽ വെച്ച് അദ്ധ്യാപകനിൽ നിന്ന് ലൈംഗിക അതിക്രമം നേരിട്ടതായും, ചോദ്യം ചെയ്തപ്പോൾ ആ രീതിയിൽ എടുക്കുമെന്ന് കരുതിയില്ല എന്നും, സ്വാതന്ത്ര്യമുണ്ടെന്ന് കരുതിയാണ് ചെയ്തതെന്നുമായിരുന്നു അദ്ധ്യാപകൻ പ്രതികരിച്ചതെന്നും കോളേജിലെ പൂർവ്വ വിദ്യാർത്ഥിനി വീഡിയോയിലൂടെ വെളിപ്പെടുത്തുന്നു. മോശമായി പെരുമാറിയിട്ടും അതിലെ തെറ്റ് അംഗീകരിക്കാതെ, അത് വിദ്യാർത്ഥിനി എടുത്ത രീതിയുടെ പ്രശ്‌നമാണെന്ന് സ്ഥാപിക്കാനായിരുന്നു അദ്ധ്യാപകൻ ശ്രമിച്ചതെന്നും ഇൻസ്റ്റഗ്രാമിലെ വീഡിയോയിൽ വിദ്യാർത്ഥിനി.

"ഞാൻ ഡിഗ്രി തേർഡ് ഇയർ പഠിക്കുന്ന സമയത്ത് എന്റെ കാമ്പസിലെ വളരെ പ്രഗത്ഭനും പ്രസിദ്ധനും വിദ്യാർത്ഥികൾക്കെല്ലാം പ്രിയങ്കരനുമായിട്ടുള്ള അദ്ധ്യാപകനിൽ നിന്ന് എനിക്ക് സെക്ഷ്വൽ ഹരാസ്‌മെന്റ് നേരിടേണ്ടി വന്നിട്ടുണ്ട്. ഒരിക്കൽ ഞാൻ ചായ കുടിച്ച് പുറത്തേക്കിറങ്ങുകയാണ്. ആ സമയത്ത് ഈ അദ്ധ്യാപകൻ എതിരെ വരുന്നുണ്ട്. എന്നെ കണ്ടപ്പോഴേക്കും ചിരിച്ചു. ഷേക്ക് ഹാൻഡ് തരാൻ വേണ്ടി കൈ നീട്ടി. അയാൾ നീട്ടിയ കൈ നേരെ വന്ന് പിടിച്ചത് എന്റെ ഹിപ്പിൽ ആയിരുന്നു. ഒന്നും സംഭവിക്കാത്തത് പോലെ അയാൾ നേരെ നടന്ന് ബാക്കോട്ട് പോയി. ഞാൻ പക്ഷെ ഭയങ്കരമായ ഷോക്കിലേക്ക് വീണ് പോയി. എനിക്ക് എന്റെ കയ്യും കാലും കുഴയുകയാണ്. കണ്ണിൽ ഇരുട്ട് കയറുകയാണ്. കരച്ചിൽ അടക്കാൻ പറ്റുന്നില്ല. ക്ലാസ്സിൽ എനിക്ക് ഇരിക്കാൻ പറ്റുന്നില്ല. നേരെ ടോയ്‌ലെറ്റിൽ പോയി കുറേ നേരം ഇരുന്ന് കരഞ്ഞു", കോളേജിലെ അദ്ധ്യാപകനിൽ നിന്നുണ്ടായ ലൈംഗിക അതിക്രമത്തെക്കുറിച്ച് ഒരു വിദ്യാർത്ഥിനിയുടെ വെളിപ്പെടുത്തൽ ഇങ്ങനെയായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP