Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Jan / 202119Tuesday

സിന്ധുവും മഞ്ചുവും അറസ്റ്റിലായത് മാല മോഷ്ടിക്കാനുള്ള ശ്രമത്തിനിടെ; കെഎസ്ആർടിസി ബസിൽ കയറി രക്ഷപെടാൻ ശ്രമിച്ച യുവതികളെ പിടികൂടാൻ സഹായിച്ചത് ഓട്ടോ ഡ്രൈവറും

സിന്ധുവും മഞ്ചുവും അറസ്റ്റിലായത് മാല മോഷ്ടിക്കാനുള്ള ശ്രമത്തിനിടെ; കെഎസ്ആർടിസി ബസിൽ കയറി രക്ഷപെടാൻ ശ്രമിച്ച യുവതികളെ പിടികൂടാൻ സഹായിച്ചത് ഓട്ടോ ഡ്രൈവറും

മറുനാടൻ മലയാളി ബ്യൂറോ

ഹരിപ്പാട്: മോഷണ ശ്രമത്തിനിടെ രണ്ട് നാടോടി സ്ത്രീകൾ അറസ്റ്റിൽ. തമിഴ് നാടോടി സ്ത്രീകളായ സിന്ധു (38),മഞ്ചു (40)എന്നിവരെയാണ് ഹരിപ്പാട് പൊലീസ് അറസ്റ്റ് ചെയ്തത്. താമല്ലാക്കൽ വടക്ക് കളീക്കത്തറ വടക്കതിൽ അമ്മിണി (59)യുടെ മാല മോഷ്ടിക്കാൻ നടത്തിയ ശ്രമത്തിനിടെയാണ് ഇവർ പിടിയിലായത്. ഇവർ സഞ്ചരിച്ചിരുന്ന ഓട്ടോ റിക്ഷയുടെ ഡ്രൈവർ നടത്തിയ സമയോചിതമായ ഇടപെടലിലൂടെയാണ് പ്രതികൾ പൊലീസിന്റെ പിടിയിലായത്.

ആയുർവേദ മരുന്ന് വാങ്ങി തിരികെ കെവി ജെട്ടി ജംഗ്ഷനിലേക്ക് പോകാൻ നിൽക്കുകയായിരുന്നു അമ്മിണി. ഈ സമയം നാടോടി സ്ത്രീകൾ അവിടെ നിന്നും ഓട്ടോയിൽ കയറി അമ്മിണിയെ കെവി ജെട്ടിയിൽ ഇറക്കാം എന്ന് പറഞ്ഞു ഓട്ടോയിലേക്ക് വിളിച്ചു കയറ്റുകയായിരുന്നു. ഇവരുടെ നടുക്കായി അമ്മിണിയെ ഇരുത്തുകയും ചെയ്തു.

ജംഗ്ഷനിൽ എത്തി ഇറങ്ങിയപ്പോൾ അമ്മിണിയുടെ കഴുത്തിൽ കിടന്ന രണ്ടര പവന്റെ മാല കാണാനില്ല. ഉടൻ ഓട്ടോയിൽ നോക്കിയപ്പോൾ തമിഴ് സ്ത്രീകൾ ഇരുന്നതിന്റെ താഴെ മാല കിടക്കുന്നത് കണ്ടു. ഉടൻ തന്നെ ഈ സ്ത്രീകൾ ഓട്ടോയിൽ നിന്നും ഇറങ്ങി കെഎസ്ആർടിസി ബസിൽ കയറി രക്ഷപെടാൻ ശ്രമിക്കുകയായിരുന്നു. എന്നാൽ ഓട്ടോ ഡ്രൈവർ ബസ് തടഞ്ഞ് പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP