Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

വെള്ളപ്പൊക്കം: വ്യാജപ്രചാരണം നടത്തുന്നവർക്കെതിരെ കർശന നടപടി; സോഷ്യൽ മീഡിയ പേജുകൾ നിരീക്ഷണത്തിലെന്ന് എറണാകുളം എസ്‌പി കെ.കാർത്തിക്

വെള്ളപ്പൊക്കം: വ്യാജപ്രചാരണം നടത്തുന്നവർക്കെതിരെ കർശന നടപടി; സോഷ്യൽ മീഡിയ പേജുകൾ നിരീക്ഷണത്തിലെന്ന് എറണാകുളം എസ്‌പി കെ.കാർത്തിക്

പ്രകാശ് ചന്ദ്രശേഖർ

 കൊച്ചി. വെള്ളപ്പൊക്കം സംബന്ധിച്ച് വ്യാജ പ്രചാരണങ്ങൾ നടത്തുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് ജില്ലാ പൊലീസ് മേധാവി കെ. കാർത്തിക് അറിയിച്ചു. വ്യാജ പ്രചാരണം നടത്തി ജനങ്ങളെ പരിഭ്രാന്തരാക്കുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ചിലർ മുൻ വർഷങ്ങളിലെ ചിത്രമാണ് പ്രചരിപ്പിക്കുന്നത്. ശബ്ദ സന്ദേശങ്ങളും പ്രചരണത്തിലുണ്ട്. ഇവരുടെ സോഷ്യൽ മീഡിയ പേജുകൾ നിരീക്ഷണത്തിലുമാണ്. ഇത്തരക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കും.

പുഴയിലെ ജലനിരപ്പു സംബന്ധിച്ച് കൃത്യമായ അറിയിപ്പുകൾ ജില്ലാ പൊലീസും ജില്ലാ ഭരണകൂടവും സമയാസമയങ്ങളിൽ നൽകുന്നുണ്ട്. വെള്ളപ്പൊക്കമുണ്ടായാൽ നേരിടുന്നതിന് റൂറൽ ജില്ല സജ്ജമാണ്. വെള്ളം കയറുന്ന പ്രദേശങ്ങളിൽ നേരത്തെ ഒഴിപ്പിച്ച് ക്യാമ്പുകളിലേക്ക് മാറ്റുന്നുണ്ട്. കൊറോണ വ്യാപനം മുന്നിൽ കണ്ടു കൊണ്ടാണ് റവന്യു- തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായി ചേർന്നാണ് ക്യാമ്പ് ഒരുക്കിയിട്ടുള്ളത്. ജനങ്ങൾ ഇപ്പോൾ പരിഭ്രാന്തരാകേണ്ട ആവശ്യമില്ലെന്ന് എസ്‌പി പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP