Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

നേര്യമംഗലത്ത് ഭൂമി വിണ്ടുകീറിയ നിലയിൽ; താമസക്കാരോട് ദുരിതാശ്വാസ ക്യാമ്പിലേയ്ക്ക് മാറണമെന്ന് റവന്യു വകുപ്പ്; മേഖലയിൽ അതീവജാഗ്രതാ നിർദ്ദേശം

നേര്യമംഗലത്ത് ഭൂമി വിണ്ടുകീറിയ നിലയിൽ; താമസക്കാരോട് ദുരിതാശ്വാസ ക്യാമ്പിലേയ്ക്ക് മാറണമെന്ന് റവന്യു വകുപ്പ്; മേഖലയിൽ അതീവജാഗ്രതാ നിർദ്ദേശം

പ്രകാശ് ചന്ദ്രശേഖർ

കോതമംഗലം: മലയോര മേഖലകളിൽ ശക്തമായ മഴ തുടരുന്നതിനാൽ ദുരിതാശ്വാസ ക്യാമ്പുകൾ തുടരുന്നതിനും മുൻകരുതലുകൾ സ്വീകരിക്കുന്നതിനും ഉദ്യോഗസ്ഥ തലത്തിൽ ധാരണയായി. നേര്യമംഗലം കൃഷിഫാമിന് സമീപത്തുള്ള തലയ്ക്കൽ
ചന്തു കോളനി നിവാസികളായ 14കുടുംബങ്ങളെ കൂടി നോട്ടീസ് നൽകി നേര്യമംഗലം ഗവ.വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്‌കൂളിൽ തുറന്നിട്ടുള്ള ക്യാമ്പിലേക്ക് മാറ്റി.

അതീവ ജാഗ്രത നിർദ്ദേശം നൽകിയതിനെ തുടർന്ന് ഇന്നലെ രാത്രിയിൽ കടവൂർ നാലാം ബ്ലോക്കിൽ നിന്നും 43 കുടുംബംങ്ങളെ കടവൂർ ഗവ. വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്‌കൂളിൽ തുറന്ന ദുരിതാശ്വാസ ക്യാമ്പിലേയ്ക്ക് മാറ്റി.നേര്യമംഗലം 46 ഏക്കർ ഭാഗത്ത് വനത്തിൽ പലയിടത്തായി ഭൂമി വിണ്ടുകീറിയതായി കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിൽ മുൻകരുതൽ എന്ന നിലയിൽ 25 കുടുംബങ്ങളെ ഇന്നലെ രാത്രിയിൽ നേര്യമംഗലം ഗവ.വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്‌കൂളിലാരംഭിച്ച ക്യാമ്പിലേക്ക് മാറ്റി താമസിപ്പിച്ചിരുന്നു.

ഈ പ്രദേശത്ത് അവശേഷിക്കുന്ന താമസക്കാരോടും ഇന്ന് ക്യാമ്പിലേയ്ക്ക് താമസം മാറണമെന്ന് റവന്യു വകുപ്പധികൃതർ അവശ്യപ്പെട്ടിട്ടുണ്ട്. ജാഗ്രത നിർദ്ദേശത്തിന്റെഅടിസ്ഥാനത്തിൽ കുട്ടമ്പുഴ വില്ലേജിലെ മണികണ്ഠംചാൽ ഇടക പള്ളിയിലെ 11 കുടുംബങ്ങളെയും, വടാട്ടുപാറ അംഗൻവാടിയിലെ 2 കുടുംബങ്ങളെയും ക്യാമ്പിൽ തന്നെ തുടരാൻ നിർദ്ദേശിച്ചിരിക്കുകയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP