Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

പിണറായിയുടെ നവകേരള യാത്രയെ പരിസഹിച്ച് ഭരണപക്ഷ സംഘടനയുടെ ഫ്‌ലക്‌സ് ബോർഡ്; മറുപടിയായി ഉമ്മൻ ചാണ്ടിയെയും സരിതയെയും ചേർത്തുള്ള ഫ്‌ലക്‌സുമായി ഇടതു സർവീസ് സംഘടന: സെക്രട്ടറിയേറ്റിൽ സംഘർഷം

പിണറായിയുടെ നവകേരള യാത്രയെ പരിസഹിച്ച് ഭരണപക്ഷ സംഘടനയുടെ ഫ്‌ലക്‌സ് ബോർഡ്; മറുപടിയായി ഉമ്മൻ ചാണ്ടിയെയും സരിതയെയും ചേർത്തുള്ള ഫ്‌ലക്‌സുമായി ഇടതു സർവീസ് സംഘടന: സെക്രട്ടറിയേറ്റിൽ സംഘർഷം

തിരുവനന്തപുരം: മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെയും പിണറായി വിജയന്റെയും ഫ്‌ലക്‌സുകളെ ചൊല്ലി സെക്രട്ടറിയേറ്റിൽ സംഘർഷം. യുഡിഎഫ് അനുകൂല സംഘടനകളും ഇടതു സംഘടനകൾ തമ്മിലാണ് സംഘർഷം ഉടലെടുത്തത്.

ഇന്ന് രാവിലെ സെക്രട്ടറിയേറ്റിൽ പിണറായി വിജയൻ നടത്തുന്ന നവകേരള യാത്രയെ പരിഹസിച്ച് ഫ്‌ലക്‌സ് ബോർഡ് വന്നതോടെയാണ് പ്രശ്‌നം തുടങ്ങിയത്. മുഖ്യമന്ത്രിയാകാനുള്ള സ്വപനത്തോടെ പിണറായി നടത്തുന്ന യാത്രയെന്ന് വിധത്തിലായിരുന്നു ഫ്‌ലക്‌സ് ബോർഡ്. ഇതോടെ സെക്രട്ടറിയേറ്റിലെ ഇടതു സർവീസ് സംഘടനകൾ എതിർപ്പുമായി രംഗത്തു വന്നു.

ഹുജൂർ കച്ചേരിയുടെ ഐശ്വര്യം എന്ന് പറഞ്ഞ് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയും സരിതയും ഒരുമിച്ചുള്ള ഫ്‌ലക്‌സ് ബോർഡ് സ്ഥാപിച്ചു. ഇതോടെ കോൺഗ്രസ് അനുകൂല സംഘടനകൾ എതിർത്ത് രംഗത്തെത്തി. ഇതോടെ സംഘർഷത്തിലേക്ക് നീങ്ങിയതോടെ പൊലീസ് എല്ലായിടത്തു ഫ്‌ലക്‌സ് നീക്കം ചെയ്തു. പൊലീസ് ഇടപെട്ടതോടെയാണ് സ്ഥലത്ത് സംഘർഷത്തിന് അയവ് വന്നത്.

'ഒരു മുഖ്യമന്ത്രി മോഹിയുടെ മൊഴിമുത്തുകൾ!' എന്ന പേരിൽ പിണറായിയുടെപ്രസ്താവനകളെ പരിഹസിച്ചുള്ള ഫ്ളാക്‌സാണ് ആദ്യം എത്തിയത്. പിന്നാലെ ഉമ്മൻ ചാണ്ടിയെ പരിഹസിച്ചുള്ള ഫ്ളാ്‌സുമെത്തി. ഇതിനിടെ സംഘടനകൾ പരസ്പരം ഫ്ളാ്‌സുകൾ വലിച്ചുകീറി. മുഖ്യമന്ത്രിയുടെ ഓഫീസിനു മുന്നിൽ വരെ ഫ്ളാ്‌സുകൾ സ്ഥാപിച്ചിരുന്നു.

ജീവനക്കാർ തമ്മിൽ ഏറ്റുമുട്ടലിലേക്ക് നീങ്ങിയതോടെ പൊലീസ് ഇടപെട്ടു രണ്ടു ഫ്‌ലക്‌സുകളും നീക്കി. പിന്നീട് സെക്രട്ടേറിയറ്റിനുള്ളിൽ സ്ഥാപിച്ചിരുന്ന മറ്റ് ഫ്‌ലക്‌സുകളും നീക്കി. ഏതാനും ദിവസങ്ങളായി സെക്രട്ടേറിയറ്റിനുള്ള ഫ്‌ലക്‌സ് യുദ്ധം തുടരുകയാണ്. സെക്രട്ടേറിയറ്റിനുള്ളിൽ പൊലീസ് നടപടി പാടില്ലാത്തതിനാൽ ജാഗ്രതയോടെയായിരുന്നു ഇടപെടൽ.

സംഘടനകൾ തമ്മിലുള്ള ബഹളത്തിനിടെ രാവിലെ സെക്രട്ടേറിയറ്റിന്റെ പ്രവർത്തനം കുറച്ചുസമയം നിലച്ചു. ജീവനക്കാർ ചേരിതിരഞ്ഞ് മുദ്രാവാക്യം വിളിക്കുകയും പ്രകടനം നടത്തുകയും ചെയ്തു. സെക്രട്ടേറിയറ്റിനുള്ളിൽ ഫ്‌ലക്‌സുകൾ സ്ഥാപിക്കേണ്ട എന്ന സ്ഥിരം നിലപാടിലേക്ക് പൊലീസ് എത്തിയതായാണ് റിപ്പോർട്ട്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP