Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

അഞ്ച് വർഷത്തിന് ശേഷം ഭക്ഷ്യധാന്യവുമായി കൊല്ലത്ത് ചരക്കുകപ്പലെത്തി; ബേപ്പൂർ തുറമുഖത്ത് നിന്ന് കൂടുതൽ കപ്പലുകൾ എത്തുമെന്ന് അധികൃതർ

അഞ്ച് വർഷത്തിന് ശേഷം ഭക്ഷ്യധാന്യവുമായി കൊല്ലത്ത് ചരക്കുകപ്പലെത്തി; ബേപ്പൂർ തുറമുഖത്ത് നിന്ന് കൂടുതൽ കപ്പലുകൾ എത്തുമെന്ന് അധികൃതർ

മറുനാടൻ മലയാളി ബ്യൂറോ

കൊല്ലം: അഞ്ച് വർഷത്തെ ഇടവേളയ്ക്ക് ശേഷം ഭക്ഷ്യധാന്യങ്ങളുമായി ചരക്ക് കപ്പൽ കൊല്ലം തീരത്ത് എത്തി. എഫ്‌സിഐ ലേക്ക് ഭക്ഷ്യധാന്യങ്ങളുമായി ഗോവൻ കപ്പലാണ് കൊല്ലം പോർട്ടിൽ ശനിയാഴ്ച രാവിലെ എത്തിയത്. നാളെ ചരക്ക് ഇറക്കുന്ന ജോലികൾ പൂർത്തിയാകും.

ബേപ്പൂർ തുറമുഖത്ത് നിന്നും ഇന്നലെ രാത്രി തിരച്ച ചോഗ്ലേ 7 എന്ന ചരക്ക് കപ്പലാണ് രാവിലെ ഏട്ട് മണിയോടെ കൊല്ലം തീരത്ത് എത്തിയത്. ബേപ്പൂർ തുറമുഖത്ത് നിന്ന് വരും ദിവസങ്ങളിലും കൂടുതൽ കപ്പലുകൾ എത്തുമെന്ന് മാരിടൈ ബോർഡ് അധികൃതർ അറിയിച്ചു.

അഞ്ച് വർഷത്തെ ഇടവേളക്ക് ശേഷമാണ് എഫ് സി ഐലേക്ക് ഭക്ഷ്യധാന്യവുമായി കപ്പൽ എത്തിയത്. ഇടക്ക് ഐഎസ്ആർഒ വിഴിഞ്ഞം തുറമുഖം എന്നിവിടങ്ങളിലേക്ക് യന്ത്രഭാഗങ്ങളുമായി ചരക്ക് കപ്പലുകൾ എത്തിയിരുന്നു.

കൊല്ലം പോർട്ടിൽ നിന്ന് കയറ്റുമതി വർദ്ധിപ്പിക്കുകയാണ് പോർട്ട് അധികൃതരുടെ അടുത്ത ലക്ഷ്യം. ഇതിനുള്ള ചർച്ചകൾ അവസാന ഘട്ടത്തിലാണ് കെ എം എം എൽ ഐ ആർ ഇ, കശുവണ്ടി വികസന കോർപ്പറേഷൻ എന്നിവിടങ്ങളിൽ നിന്നുള്ള ചരക്ക് കയറ്റി അയക്കുന്നതിനെ കുറിച്ചുള്ള ചർച്ചകളാണ് പുരോഗമിക്കുന്നത്. വിനോദസഞ്ചാരത്തിന്റെ ഭാഗമായി യാത്രകപ്പലുകൾ എത്തിക്കുന്നതിനും നീക്കം ആരംഭിച്ചിടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP