Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

പൊന്നാനിയിലെ മതപരിവർത്തന കേന്ദ്രത്തിൽ അഞ്ചു വയസുകാരിയെ ക്രൂരപീഡനത്തിനിരയാക്കി; ക്രൈസ്തവ വിഭാഗത്തിൽപെട്ട കാസർകോഡ് സ്വദേശികളായ ദമ്പതികൾ മതം മാറാനെത്തിയത് ഒരാഴ്‌ച്ച മുൻപ്; പിന്നിൽ അന്തേവാസിയാണെന്ന ആരോപണത്തിന് പിന്നാലെ പോക്‌സോ വകുപ്പ് പ്രകാരം കേസെടുത്ത് അന്വേഷണം

പൊന്നാനിയിലെ മതപരിവർത്തന കേന്ദ്രത്തിൽ അഞ്ചു വയസുകാരിയെ ക്രൂരപീഡനത്തിനിരയാക്കി; ക്രൈസ്തവ വിഭാഗത്തിൽപെട്ട കാസർകോഡ് സ്വദേശികളായ ദമ്പതികൾ മതം മാറാനെത്തിയത് ഒരാഴ്‌ച്ച മുൻപ്; പിന്നിൽ അന്തേവാസിയാണെന്ന ആരോപണത്തിന് പിന്നാലെ പോക്‌സോ വകുപ്പ് പ്രകാരം കേസെടുത്ത് അന്വേഷണം

മറുനാടൻ ഡെസ്‌ക്‌

പൊന്നാനി: മതം മാറാനെത്തിയ ക്രൈസ്തവ ദമ്പതികളുടെ അഞ്ചു വയസുകാരി മകളെ ക്രൂര പീഡനത്തിന് ഇരയാക്കിയെന്ന് പരാതി. പൊന്നാനിയിലെ മതപരിവർത്തന കേന്ദ്രമായ മൗലത്തുൽ ഇസ്ലാം സഭയിൽ വച്ചാണ് കുരുന്നിനെ ക്രൂരമായി പീഡിപ്പിച്ചത്. ഒരാഴ്‌ച്ച മുൻപാണ് കാസർകോഡ് സ്വദേശികളായ ദമ്പതികൾ മതപരിവർത്തനത്തിനായി പൊന്നാനിയിലെത്തിയത്. ദമ്പതികളും രണ്ട് മക്കളുമുൾപ്പെട്ട സംഘമാണ് മൗനത്തുൽ ഇസ്ലാം സഭയിലെത്തിയത്.

സ്ത്രീകളേയും പുരുഷന്മാരേയും പ്രത്യേകം പാർപ്പിച്ചാണ് മതപഠനം നടത്തിയിരുന്നത്. പെൺകുട്ടി അമ്മയ്‌ക്കൊപ്പമാണ് കഴിഞ്ഞിരുന്നത്. അച്ഛനെ കാണണമെന്ന് പറഞ്ഞ് പുരുഷന്മാരുടെ ബ്ലോക്കിലേക്ക് പോയപ്പോഴാണ് പീഡനം നടന്നതെന്നാണ് വിവരം. തിരിച്ച് വന്ന ശേഷം കുഞ്ഞ് അസ്വസ്ഥത പ്രകടിപ്പിക്കുന്നത് അമ്മയുടെ ശ്രദ്ധയിൽപെട്ടിരുന്നു. ഇതിന് പിന്നാലെയാണ് ക്രൂര പീഡനത്തിന്റെ കഥ പുറത്ത് വരുന്നത്. പീഡനത്തിന് പിന്നിൽ കേന്ദ്രത്തിലെ അന്തേവാസിയാണെന്നാണ് ബമ്പതികളുടെ ആരോപണം.

കുഞ്ഞിന്റെ മാതാപിതാക്കൾ പരാതി നൽകിയതിന് പിന്നാലെ പൊലീസ് പോക്സോ വകുപ്പ് പ്രകാരം കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കുട്ടിയെ വൈദ്യപരിശോധനക്ക് ഹാജരാക്കിയ ശേഷം വിശദമായ മൊഴി രേഖപ്പെടുത്തി. പ്രതിയെ കണ്ടാൽ തിരിച്ചറിയാമെന്ന് ദമ്പതികൾ അറിയിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ തിരിച്ചറിയൽ പരിശോധന നടത്താനാണ് പൊലീസ് തീരുമാനം.

മതപരിവർത്തന കേന്ദ്രത്തിലെ അന്തേവാസികളോടും ജീവനക്കാരോടും തിരിച്ചറിയൽ പരേഡിന് ഹാജരാകാൻ പൊലീസ് നിർദ്ദേശം നൽകിയിട്ടുണ്ട്. അതേസമയം, വിഷയത്തിൽ പ്രതികരിക്കാൻ മൗനത്തുൽ ഇസ്ലാം അസോസിയേഷൻ മാനേജ്മെന്റ് തയ്യാറായിട്ടില്ല.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP