Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

അഞ്ചു വയസ്സുകാരൻ ഫാഹിമിന്റെ ജീവൻ നഷ്ടമായത് മുറിക്കുള്ളിലെ അയലിൽ കുടുങ്ങി; കയർ കഴുത്തിൽ കുടുങ്ങിയത് വസ്ത്രം എടുക്കാൻ ജനാലയിൽ കയറി ചാടിയപ്പോൾ

അഞ്ചു വയസ്സുകാരൻ ഫാഹിമിന്റെ ജീവൻ നഷ്ടമായത് മുറിക്കുള്ളിലെ അയലിൽ കുടുങ്ങി; കയർ കഴുത്തിൽ കുടുങ്ങിയത് വസ്ത്രം എടുക്കാൻ ജനാലയിൽ കയറി ചാടിയപ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട്ട് അഞ്ചുവയസ്സുകാരന്റെ മരണം വീട്ടിനകത്തെ അയലിൽ കഴുത്തു കുരുങ്ങി. കാഞ്ഞങ്ങാട് മുറിയനാവി മുത്തപ്പൻ ക്ഷേത്രത്തിനു സമീപത്തെ ഇസ്മയിൽ- ഫാത്തിമത്ത് സുഹ്‌റ ദമ്പതികളുടെ മകൻ ഫാഹിം ആണ് കയർ കഴുത്തിൽ കുടുങ്ങി മരിച്ചത്. വെള്ളിയാഴ്ച വൈകീട്ട് അഞ്ചുമണിയോടെയാണ് സംഭവം. കിടപ്പുമുറിയിൽ പ്ലാസ്റ്റിക് കയർകൊണ്ട് അയൽ കെട്ടിയിട്ടുണ്ടായിരുന്നു. കയറിന്റെ ബാക്കിഭാഗം ജനാലയുടെ അഴികൾക്കിടയിലാണ് തിരുകിവെച്ചിരുന്നത്.

കുട്ടി കട്ടിലിൽ ചലനമറ്റ് കിടക്കുന്നതാണ് വീട്ടുകാർ കണ്ടത്. കഴുത്തിൽ കയർ കുരുങ്ങിയതിന്റെ പാടുണ്ടെന്ന് ബന്ധുക്കൾ പറഞ്ഞു. അയലിലെ വസ്ത്രം ജനാലയിൽ കയറി ചാടി എടുക്കാൻ ശ്രമിച്ചപ്പോൾ കയർ കുരുങ്ങിയിരിക്കാമെന്നാണ് സംശയിക്കുന്നത്. മൃതദേഹപരിശോധന ഇന്ന് നടക്കും. കടപ്പുറത്തെ പാണക്കാട് പൂക്കോയ തങ്ങൾ എൽ.പി.സ്‌കൂളിലെ പ്രീപ്രൈമറി വിഭാഗത്തിൽ യു.കെ.ജി.വിദ്യാർത്ഥിയാണ്. ബഹ്റൈനിൽ ആണ് കുട്ടിയുടെ പിതാവ് ഇസ്മായിൽ ജോലി ചെയ്യയുന്നത്. സഹോദരങ്ങൾ: മുവാനിയ, ഫായിം.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP