Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഇടുക്കി എസ്റ്റേറ്റ് കൊലപാതകം : രണ്ട് എസ്‌ഐമാർ ഉൾപ്പടെ അഞ്ച് ഉദ്യോഗസ്ഥർക്ക് സസ്‌പെൻഷൻ; പ്രതിയെ മധുരയിൽ നിന്നും അറസ്റ്റ് ചെയ്തപ്പോഴുള്ള ചിത്രമടക്കം പ്രധാന വിവരങ്ങൾ മാധ്യമങ്ങൾക്ക് നൽകിയതിൽ നടപടി; രാജാക്കാട് എസ്‌ഐ പി.ഡി അനുമോദിനെതിരെയും വകുപ്പുതല നടപടിക്ക് ശുപാർശ

ഇടുക്കി എസ്റ്റേറ്റ് കൊലപാതകം : രണ്ട് എസ്‌ഐമാർ ഉൾപ്പടെ അഞ്ച് ഉദ്യോഗസ്ഥർക്ക് സസ്‌പെൻഷൻ; പ്രതിയെ മധുരയിൽ നിന്നും അറസ്റ്റ് ചെയ്തപ്പോഴുള്ള ചിത്രമടക്കം പ്രധാന വിവരങ്ങൾ മാധ്യമങ്ങൾക്ക് നൽകിയതിൽ നടപടി; രാജാക്കാട് എസ്‌ഐ പി.ഡി അനുമോദിനെതിരെയും വകുപ്പുതല നടപടിക്ക് ശുപാർശ

മറുനാടൻ ഡെസ്‌ക്‌

രാജാക്കാട് : ഇടുക്കി എസ്റ്റേറ്റ് കൊലപാതകവുമായി ബന്ധപ്പെട്ട് രണ്ട് എസ്‌ഐമാർ ഉൾപ്പടെ അഞ്ച് ഉദ്യോഗസ്ഥർക്ക് സസ്‌പെൻഷൻ. കേസിലെ പ്രധാന വിവരങ്ങൾ മാധ്യമങ്ങൾക്ക് നൽകിയതിന് പിന്നാലെയാണ് നടപടി. പ്രധാന പ്രതിയെ മധുരയിൽ നിന്നും അറസ്റ്റ് ചെയ്തപ്പോഴുള്ള ഫോട്ടോ അടക്കം പുറത്ത് പോയതായാണ് സൂചന. മാത്രമല്ല സംഭവവുമായി ബന്ധപ്പെട്ട് രാജാക്കാട് എസ്‌ഐ പി.ഡി അനുമോദിനെതിരെ വകുപ്പുതല നടപടിക്കും ശുപാർശയുണ്ടെന്നാണ് വിവരം.

പ്രത്യേക അന്യേഷണ സംഘത്തിലെ എ എസ് ഐമാരായ ഉലഹന്നാൻ, സജി എം പോൾ , സിവിൽ പൊലീസ് ഓഫീസർ ഓമനക്കുട്ടൻ, ഡ്രൈവർമാരായ അനീഷ് , രമേഷ് എന്നിവർക്കാണ് സസ്‌പെൻഷൻ.ഇടുക്കി ജില്ലാ പൊലീസ് മേധാവി കെബി വേണുഗോപാലാണ് ഇവർക്കെതിരെ നടപടിയെടുത്തത്.

പ്രതിയെ മധുരയിൽവച്ച് പിടികൂടിയപ്പോൾ എടുത്ത ഫോട്ടോ പുറത്ത് പോയതിൽ എസ് പി അതൃപ്തി രേഖപ്പെടുത്തിയിരുന്നു. കൂട്ടായ പരിശ്രമം ചിലരുടെ മാത്രം പ്രവർത്തനമായി ചിത്രീകരിക്കപ്പെട്ടുവെന്നാണ് എസ് പിയുടെ വിമർശനം. വിവരങ്ങൾ പുറത്തായതോടെ എസ് പി വാർത്താസമ്മേളനം ഒഴിവാക്കുകയും ചെയ്തിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP