Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

തിരുവനന്തപുരം വിമാനത്താവളം വഴിയുള്ള കള്ളക്കടത്തിന്റെ മുഖ്യ കണ്ണികൾ എയർ ഇന്ത്യ സാറ്റ്സിൽ തന്നെ; ഇന്ന് പിടിയിലായവരിൽ കള്ളക്കടത്ത് ഏജന്റ് ഉബൈസും; സ്വർണം വിമാനത്താവളത്തിൽ എത്തിക്കുന്നത് ജീവനക്കാരെന്ന് ഡിആർഐ

തിരുവനന്തപുരം വിമാനത്താവളം വഴിയുള്ള കള്ളക്കടത്തിന്റെ മുഖ്യ കണ്ണികൾ എയർ ഇന്ത്യ സാറ്റ്സിൽ തന്നെ; ഇന്ന് പിടിയിലായവരിൽ  കള്ളക്കടത്ത് ഏജന്റ് ഉബൈസും; സ്വർണം വിമാനത്താവളത്തിൽ എത്തിക്കുന്നത് ജീവനക്കാരെന്ന് ഡിആർഐ

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപും: വിമാനത്താവളം വഴിയുള്ള സ്വർണം കള്ളക്കടത്തിന് നാല് വിമാനത്താവളം ജീവനക്കാരുൾപ്പെടെ അഞ്ചു പേർ പിടിയിൽ. വിമാനത്താവളം വഴി ഇവർ 100 കിലോ സ്വർണം കടത്തിയെന്ന് ഡിആർഐ. എയർ ഇന്ത്യ സാറ്റ്‌സ് ജീവനക്കാരും ഒരു ഏജന്റുമാണ് പിടിയിലായത്. റോണി, റബീൽ, നബീൻ, ഫൈസൽ എന്നിവരാണ് പിടിയിലായ ജീവനക്കാർ. കള്ളക്കടത്ത് ഏജന്റായ ഉബൈസാണ് പിടിയിലായ അഞ്ചാമൻ. മുഹമ്മദ് ഷിയാസ് എന്ന ജീവനക്കാരൻ കഴിഞ്ഞ ദിവസം പിടിയിലായിരുന്നു.

തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൽ വഴി കടത്താൻ ശ്രമിച്ച 5.6 കിലോ സ്വർണം കഴിഞ്ഞ ദിവസം ഉദ്യോഗസ്ഥർ പിടിച്ചെടുത്തിരുന്നു. അബുദാബുയിൽ നിന്ന് എത്തിയ എയർ ഇന്ത്യ എക്‌സപ്രസ് വിമാനത്തിൽ നിന്നാണ് സ്വർണം പിടിച്ചത്. സംഭവത്തിൽ എയർ ഇന്ത്യ ജീവനക്കാരനായ മുഹമ്മദ് ഷിയാസ് ഉൾപ്പെടെ രണ്ടു പേർ അറസ്റ്റിലായിരുന്നു. തിരുവനന്തപുരം വിമാനത്താവളം വഴിയുള്ള സ്വർണ കള്ളക്കടത്തിന്റെ മുഖ്യ കണ്ണിയാണ് മുഹമ്മദ് ഷിനാസെന്ന് ഡിആർഐ അറിയിച്ചു. വിമാനമിറങ്ങിയ ശേഷം സ്വർണ കടത്തുകാർ ഗ്രൗണ്ട് ഹാൻഡിലിംങ് ജീവനക്കാരനായ ഷിനാസിന് സ്വർണം നൽകുകയായിരുന്നു. സ്വർണം വിമാനത്താവളത്തിൽ എത്തിച്ചിരുന്നത് എയർ ഇന്ത്യ സാറ്റ്‌സിലെ ഈ ജീവനക്കാരാണെന്നാണ് ഡിആർഐ പറയുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP