Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മത്സ്യ കച്ചവടക്കാർക്ക് കോവിഡ്; കൊല്ലത്ത് തീരമേഖലയിൽ മത്സ്യബന്ധനം നിരോധിച്ചു

മത്സ്യ കച്ചവടക്കാർക്ക് കോവിഡ്; കൊല്ലത്ത് തീരമേഖലയിൽ മത്സ്യബന്ധനം നിരോധിച്ചു

മറുനാടൻ മലയാളി ബ്യൂറോ

കൊല്ലം: കൊല്ലത്ത് തീരമേഖലയിൽ മത്സ്യബന്ധനം നിരോധിച്ചു. കോവിഡ് വ്യാപന ഭീതിയെ തുടർന്നാണ് നടപടി. ഇന്നലെ ജില്ലയിലെ രണ്ട് മത്സ്യ കച്ചവടക്കാർക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. കൊല്ലത്ത് ഇന്നലെ പത്ത് പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. എല്ലാ മത്സ്യബന്ധന തുറമുഖങ്ങളും ലേലഹാളുകളും അടച്ചിടാൻ ജില്ലാകളക്ടർ ഉത്തരവിട്ടു.

ജില്ലയിലെ കടലോര പ്രദേശങ്ങളിൽ നിന്നും കട്ടമരങ്ങളിൽ പോയി മത്സ്യബന്ധം നടത്തുന്നവർ ബിച്ചുകളിലും മറ്റും മത്സ്യവിപണനം നടത്തുന്നതായി നിരവധി പരാതികൾ ലഭിച്ചിരുന്നു. ബീച്ചുകളിലും മറ്റിടങ്ങളിലും മറ്റ് പ്രദേശങ്ങളിൽ നിന്നും മത്സ്യവിപണനത്തിനായി എത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് കളക്ടറുടെ ഉത്തരവ്.
കോവിഡ് സമൂഹവ്യാപനത്തിന് സാധ്യതയുള്ളതിനാൽ ജില്ലയിലെ തുറമുഖങ്ങളിലെയും ബീച്ചുകളിലെയും മത്സ്യവിപണനവും ജില്ലയിലെ കടൽമത്സ്യബന്ധനവും നിയന്ത്രിക്കേണ്ടതുണ്ടെന്ന് ബോധ്യപ്പെട്ട സാഹചര്യത്തിലാണ് നടപടി. ഉത്തരവ് ലംഘിക്കുന്നവർക്കെതിരെ കർശനനടപടി സ്വീകരിക്കുമെന്നും കളക്ടർ അറിയിച്ചു.

കൊല്ലത്തെ പൊതുമേഖലാ സ്ഥാപനമായ കെഎംഎംഎല്ലിലെ 104 ജീവനക്കാർ നിരീക്ഷണത്തിൽ കഴിയുകയാണ്. ഇവരുടെ സ്രവം പരിശോധനയ്ക്കായി ശേഖരിച്ച് തുടങ്ങി. കെഎംഎംഎല്ലിലെ കരാർ തൊഴിലാളിക്ക് ഇന്നലെ കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്നാണ് ജീവനക്കാരെ നിരീക്ഷണത്തിലാക്കിയത്. അതേസമയം ഫാക്ടറിയുടെ പ്രവർത്തനം തടസമില്ലാതെ തുടരുമെന്ന് അധികൃതർ അറിയിച്ചു. കോവിഡ് സ്ഥിരീകരിച്ച മത്സ്യത്തൊഴിലാളികളുടെ രോഗ ഉറവിടം കണ്ടെത്താൻ കഴിയാതായതോടെ ആലപ്പുഴ ജില്ലയുടെ തീരമേഖലയിലും മത്സ്യബന്ധനവും വിൽപ്പനയും നിരോധിച്ചിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP