Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Sep / 202021Monday

കാലാവസ്ഥ മെച്ചപ്പെട്ടു; സംസ്ഥാനത്ത് നാളെ മുതൽ മത്സ്യബന്ധനത്തിന് അനുമതി

കാലാവസ്ഥ മെച്ചപ്പെട്ടു; സംസ്ഥാനത്ത് നാളെ മുതൽ മത്സ്യബന്ധനത്തിന് അനുമതി

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: കാലാവസ്ഥ മെച്ചപ്പെട്ട സാഹചര്യത്തിൽ സംസ്ഥാനത്ത് മത്സ്യബന്ധനത്തിന് ഏർപ്പെടുത്തിയിരുന്ന നിയന്ത്രണം നീക്കി. സംസ്ഥാനത്ത് നാളെ മുതലാണ് മത്സ്യബന്ധനത്തിന് അനുമതി. ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം രൂപം കൊണ്ടതിന് പിന്നാലെ ദിവസങ്ങൾക്ക് മുൻപാണ് മറ്റൊരു ഉത്തരവ് ഉണ്ടാകുന്നത് വരെ കടലിൽ പോകുന്നത് വിലക്കി കൊണ്ട് ഉത്തരവ് വന്നത്. ഇതാണ് പിൻവലിച്ചത്.

ഇന്നലെ വരെ സംസ്ഥാനത്ത് ശക്തമായ മഴയാണ് ലഭിച്ചത്. ഒരാഴ്ചയോളം നീണ്ടുനിന്ന ശക്തമായ മഴയിൽ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ വെള്ളപ്പൊക്കം രൂക്ഷമായിരുന്നു. രാജമലയിൽ ഉണ്ടായ ഉരുൾപൊട്ടലിൽ നിരവധി ജീവനുകളാണ് നഷ്ടമായത്. വരുംദിവസങ്ങളിൽ മഴയുടെ ശക്തി കുറയുമെന്നാണ് കഴിഞ്ഞദിവസം കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചത്. സംസ്ഥാനത്ത് ഇന്ന് കാലവർഷം വീണ്ടും ദുർബലമായി. ശനിയാഴ്ച വരെ സംസ്ഥാനത്ത് ഒരു ജില്ലയിലും ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചിട്ടില്ല. കാലത്ത് മഴ പെയ്തത് ഒഴിച്ചാൽ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ഉച്ചയോടെ തെളിഞ്ഞ അന്തരീക്ഷമായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Loading...
Go to TOP