Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ഓഖിയിൽ തീരത്ത് തറഞ്ഞുപോയ മത്സ്യബന്ധന ബോട്ട് വീണ്ടെടുക്കാനുള്ള ശ്രമം ഉപേക്ഷിച്ചത് സർക്കാർ നിസ്സഹകരണം തുടർന്നതോടെ; കടം വാങ്ങിയ പണം കൊണ്ട് ബെനടിക്ടും കെ സി ജോഷിയും വാങ്ങിയ ബോട്ട് ശക്തമായ തിരകളിൽ പെട്ട് കഴിഞ്ഞ ദിവസം വീണ്ടും കടലിലേക്ക്; ഭാഗികമായി തകർന്ന ബോട്ടിനെ തിരകൾ എത്തിച്ചത് രണ്ടര കിലോമീറ്റർ അകലെയുള്ള തുമ്പയിൽ

ഓഖിയിൽ തീരത്ത് തറഞ്ഞുപോയ മത്സ്യബന്ധന ബോട്ട് വീണ്ടെടുക്കാനുള്ള ശ്രമം ഉപേക്ഷിച്ചത് സർക്കാർ നിസ്സഹകരണം തുടർന്നതോടെ; കടം വാങ്ങിയ പണം കൊണ്ട് ബെനടിക്ടും കെ സി ജോഷിയും വാങ്ങിയ ബോട്ട് ശക്തമായ തിരകളിൽ പെട്ട് കഴിഞ്ഞ ദിവസം വീണ്ടും കടലിലേക്ക്; ഭാഗികമായി തകർന്ന ബോട്ടിനെ തിരകൾ എത്തിച്ചത് രണ്ടര കിലോമീറ്റർ അകലെയുള്ള തുമ്പയിൽ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ഓഖിയിൽ കടൽ തീരത്തെ മണലിൽ ഉറച്ചുപോയ മത്സ്യബന്ധന ബോട്ട് ശക്തമായ തിരയിൽ വീണ്ടും കടലിൽ ഇറങ്ങി. 2017 നവംബറിൽ ഓഖി സമയത്ത് ചുഴലിക്കാറ്റിൽ ദിശ തെറ്റി സഞ്ചരിച്ച് സെന്റ് ആൻഡ്രൂസ് പള്ളിക്കുസമീപം കടപ്പുറത്ത് ഇടിച്ചുകയറി മണലിൽ ഉറച്ച ബോട്ട് ശക്തമായ തിരമാലയിൽപ്പെട്ട് രണ്ടര കിലോമീറ്റർ അകലെയുള്ള തുമ്പ പള്ളിക്കു സമീപത്തെ തീരത്താണ് എത്തിയത്. ബോട്ട് വീണ്ടെടുക്കാനുള്ള ഉടമയുടെ ശ്രമങ്ങൾ ഇതുവരെയും ഫലം കണ്ടിരുന്നില്ല.

കൊല്ലത്തുനിന്ന് എത്തി കുളച്ചൽ ഭാഗത്തു മത്സ്യബന്ധനം നടത്തുകയായിരുന്നു കൊച്ചി സ്വദേശികളായ ബെനഡിക്ടും കെ.സി ജോഷിയും ചേർന്ന് 80 ലക്ഷം രൂപ മുടക്കി വാങ്ങിയ ബോട്ട്. 12 തൊഴിലാളികളാണ് ബോട്ടിൽ ഉണ്ടായിരുന്നത്. നംവംബർ 29ന് വൈകുന്നേരം ഉണ്ടായ ഓഖി ചുഴലിക്കാറ്റിൽ നിയന്ത്രണം വിട്ട് കടലിൽമുങ്ങുമെന്ന അവസ്ഥയിലായി. ഉൾക്കടലിൽ നങ്കൂരമിടാൻ ശ്രമിച്ചെങ്കിലും ബോട്ടിന്റെ പ്രോപ്പെല്ലറിൽ ഇരുമ്പു വടം ചുറ്റിയതിനെതുടർന്നു സാധിച്ചില്ല. ബോട്ടിലുണ്ടായിരുന്നവർ ചെറു ബോട്ടുകളിൽ കയറി രക്ഷപ്പെട്ടു.

തുടർന്ന് ബോട്ട് കാറ്റിൽ നീങ്ങി അടുത്തദിവസം സെന്റ് ആൻഡ്രൂസിന് സമീപത്തെ തീരത്ത് ഇടിച്ചുകയറി മണലിൽ ഉറച്ചു. കൊച്ചി സ്വദേശികളായ ബെനഡിക്ടും കെ.സി. ജോഷിയും ചേർന്ന് അപകടത്തിനു രണ്ടു വർഷം മുമ്പ് വാങ്ങിയതാണ് ബോട്ട്. ബോട്ട് കടലിലിറക്കാനായി ബനഡിക്ട് ഒരു വർഷത്തോളം മന്ത്രിയുടെയും സർക്കാർ ഓഫിസുകളിലും കയറിയിറങ്ങിയെങ്കിലും ഫലമുണ്ടായില്ല. ഇപ്പോൾ ഭാഗികമായി തകർന്ന നിലയിലുമാണ്.

അപകടം നടക്കുന്നതിന്റെ രണ്ടു വർഷം മുൻപാണ് ഇവർ ബോട്ട് വാങ്ങിയത്. വാഹനാപകടത്തിൽ കാലിനു ഗുരുതരമായി പരുക്കേറ്റു മറ്റു ജോലികൾ ചെയ്യാൻ കഴിയാത്ത ബെനഡിക്ടിനെ സഹായിക്കാനായി ബന്ധുക്കളും കൂട്ടുകാരും ചേർന്ന് കടം നൽകിയ പണവും കിടപ്പാടം പണയപ്പെടുത്തിയുമെല്ലാം ചേർത്താണു ബോട്ടു വാങ്ങാൻ പണം കണ്ടെത്തിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP