Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സംസ്ഥാനത്തെ 3800 ട്രോൾ ബോട്ടുകൾ പിടിക്കുന്ന ചെമ്മീനിന് വിലക്ക് ഏർപ്പെടുത്തി അമേരിക്ക; ചൈന ഞണ്ട് നിരോധിച്ചു; ഹാർബറുകൾ അടച്ചതോടെ മത്സ്യമേഖല ആകെ പ്രതിസന്ധിയിൽ; പ്രളയകാലത്തെ രക്ഷകർക്ക് ഇത് വറുതിയുടെ കാലം; മത്സ്യത്തൊഴിലാളികളെ രക്ഷിക്കാൻ പ്രത്യേക പാക്കേജിന് ആവശ്യം അതിശക്തം

സംസ്ഥാനത്തെ 3800 ട്രോൾ ബോട്ടുകൾ പിടിക്കുന്ന ചെമ്മീനിന് വിലക്ക് ഏർപ്പെടുത്തി അമേരിക്ക; ചൈന ഞണ്ട് നിരോധിച്ചു; ഹാർബറുകൾ അടച്ചതോടെ മത്സ്യമേഖല ആകെ പ്രതിസന്ധിയിൽ; പ്രളയകാലത്തെ രക്ഷകർക്ക് ഇത് വറുതിയുടെ കാലം; മത്സ്യത്തൊഴിലാളികളെ രക്ഷിക്കാൻ പ്രത്യേക പാക്കേജിന് ആവശ്യം അതിശക്തം

സ്വന്തം ലേഖകൻ

കൊച്ചി: കൊറോണയിൽ പ്രതിസന്ധി നേരിടുന്ന മത്സ്യബന്ധനമേഖലയ്ക്ക് കൂടുതൽ ആഘാതങ്ങൾ. 31 വരെ മത്സ്യബന്ധനം നിർത്തി വച്ചതോടെ മത്സ്യത്തൊഴിലാളികൾ ദുരിതത്തിലാകുകയാണ്. സംസ്ഥാനത്തെ 3800 ട്രോൾ ബോട്ടുകൾ പിടിക്കുന്ന ചെമ്മീനിന് അമേരിക്ക വിലക്ക് ഏർപ്പെടുത്തിയതോടെ ബോട്ടുകൾ പ്രതിസന്ധിയിലായി. ചൈന ഞണ്ട് നിരോധിച്ചു. ഇതും പ്രതിസന്ധിയാണ്. പ്രളയ കാലത്ത് കേരളത്തിന്റെ രക്ഷകരായ മത്സ്യത്തൊഴിലാളികളെ സംരക്ഷിക്കുന്നതിന് പ്രത്യേക പാക്കേജ് അനുവദിക്കണമെന്ന ആവശ്യം ഉയരുകയാണ്.

ഇതിനൊപ്പം കേരളത്തിലെ ഹാർബറുകൾ അടച്ചത് അനുബന്ധ മേഖലയിലെ തൊഴിലാളികളെയും പട്ടിണിയിലാക്കും. 50 ഇൻബോർഡ് വള്ളങ്ങൾ കഴിഞ്ഞ ജനുവരി മുതൽ മത്സ്യബന്ധനം നിർത്തി. 80 പഴ്സീൻ ബോട്ടുകൾ കടലിൽ ഇറങ്ങിയിട്ട്് 3 മാസമായി. കിലോഗ്രാമിന് 1300 മുതൽ 1800 രൂപ വരെ വിലയുണ്ടായിരുന്നത് 500 മുതൽ 800 രൂപവരെയായി കുറഞ്ഞു. 150 രൂപയുണ്ടായിരുന്ന യെല്ലോ ഫിൻ ട്യൂണ 100 രൂപയായി. നെയ്മീൻ 1000 രൂപയിൽ നിന്നു 500 രൂപയിലേക്കു താഴ്ന്നു. വരിച്ചൂര 110 രൂപയിൽനിന്നു 70 രൂപയായി.

മോതയുടെ വില 500 ൽനിന്ന് 250 രൂപയായി. 50 റീഫർ കണ്ടെയ്നറുകളിൽ സമുദ്രോൽപ്പന്നങ്ങൾ കയറ്റുമതി ചെയ്തിരുന്ന വല്ലാർപാടം കണ്ടെയ്നർ ടെർമിനലിൽ 3 റീഫറുകൾ മാത്രമാണ് ദിവസേന കയറ്റുമതി ചെയ്യുന്നത്. മുനമ്പം മാതൃകാ ഫിഷിങ് ഹാർബർ ഇന്നലെ ഉച്ചയോടെ അടച്ചുപൂട്ടി. കടലിൽ മത്സ്യബന്ധനത്തിലേർപ്പെട്ടിരുന്ന ഒട്ടുമിക്ക ബോട്ടുകളും തിങ്കളാഴ്ച രാത്രിയോടെ തിരിച്ചെത്തിയിരുന്നു.ഇവയിൽ 25ഓളം ബോട്ടുകളിൽ ഉണ്ടായിരുന്ന മീനുകൾ ഇന്നലെ രാവിലെ ഹാർബറിൽ ഇറക്കി വിൽപന നടത്തുകയും ചെയ്തു.

വിൽപന കഴിഞ്ഞതോടെ ബോട്ടുകൾ ജെട്ടികളിലേക്കു മാറ്റി. കുറച്ചു ബോട്ടുകൾ കൂടി എത്താനുണ്ടെങ്കിലും ഹാർബർ അടച്ച സാഹചര്യത്തിൽ ഇവ മറ്റ് ഏതെങ്കിലും ജെട്ടികളിലായിരിക്കും മീൻ ഇറക്കുക. മുനമ്പത്തെ മിനി ഫിഷിങ് ഹാർബറും ഇന്നലെ ഉച്ചയോടെ പ്രവർത്തനം അവസാനിപ്പിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP