Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കേരളത്തിലേക്ക് പഴകിയ മത്സ്യങ്ങളുടെ ഒഴുക്കു തുടരുന്നു; വിൽപ്പന നടത്താനായി കൊല്ലത്ത് എത്തിച്ച 10 ടൺ പഴകിയ മത്സ്യം പിടികൂടി; പാരിപ്പള്ളിയിൽ നിന്നും കരുനാഗപ്പള്ളിയിൽ നിന്നും പിടികൂടിയ മത്സ്യം കുഴിയെടുത്തു വെട്ടിമൂടി; മത്സ്യം എത്തിച്ച സുരേഷ് പ്രഭുവിന്റെ പേരിൽ കേസെടുത്ത് പിഴ ചുമത്തി

കേരളത്തിലേക്ക് പഴകിയ മത്സ്യങ്ങളുടെ ഒഴുക്കു തുടരുന്നു; വിൽപ്പന നടത്താനായി കൊല്ലത്ത് എത്തിച്ച 10 ടൺ പഴകിയ മത്സ്യം പിടികൂടി; പാരിപ്പള്ളിയിൽ നിന്നും കരുനാഗപ്പള്ളിയിൽ നിന്നും പിടികൂടിയ മത്സ്യം കുഴിയെടുത്തു വെട്ടിമൂടി; മത്സ്യം എത്തിച്ച സുരേഷ് പ്രഭുവിന്റെ പേരിൽ കേസെടുത്ത് പിഴ ചുമത്തി

ആർ പീയൂഷ്

കൊല്ലം: ലോക്ക് ഡൗണിനിടെ വിൽപ്പന നടത്താനായി കൊണ്ടുവന്ന 10 ടൺ പഴകിയ മത്സ്യം പിടികൂടി. കൊല്ലം ഫുഡ് സേഫ്റ്റി എൻഫോഴ്സ്മെന്റും നഗരസഭാ, പഞ്ചായത്ത് ആരോഗ്യ വിഭാഗവും പൊലീസും ചേർന്ന് നടത്തിയ പരിശോധനയിലാണ് ഉപയോഗ ശൂന്യമായ മത്സ്യം പിടികൂടിയത്. പാരിപ്പള്ളിയിൽ നിന്നും കരുനാഗപ്പള്ളിയിൽ നിന്നുമാണ് ഉദ്യോഗസ്ഥർ മത്സ്യം പിടികൂടി നശിപ്പിച്ചത്.

ഇന്ന് രാവിലെയാണ് ജില്ലാ അതിർത്തിയായ പാരിപ്പള്ളിയിൽ 5 ടൺ മത്സ്യം പിടികൂടിയത്. ചെക്ക് പോസ്റ്റിലെ പരിശോധനയ്ക്കിടെയാണ് തമിഴ്‌നാട് രജിസ്ട്രേഷനിലുള്ള കണ്ടെയ്നർ വാഹനം പിടികൂടിയത്. കടുത്ത ദുർഗന്ധം വമിച്ചച്ചതിനെ തുടർന്ന് തുറന്ന് പരിശോധിച്ചപ്പോഴാണ് അഴുകിയ നിലയിലുള്ള മത്സ്യം കണ്ടെത്തിയത്. കന്യാകുമാരിയിലെ തളപട്ടണത്ത് നിന്നും എറണാകുളത്തെ കമ്മീഷൻ കടകളിലേക്ക് കൊണ്ടു പോകുകയായിരുന്നു. ഓലത്തള എന്ന പേരിലുള്ള മത്സ്യമാണ് വാഹനത്തിലുണ്ടായിരുന്നത്. മാസങ്ങളുടെ പഴക്കമുണ്ടായിരുന്നതായാണ് പരിശോധന നടത്തിയ ഉദ്യോഗസ്ഥർ പറഞ്ഞത്.

ഫോർമാലിൻ കലർത്തിയതിനാൽ പുറമേ കണ്ടാൽ പഴകിയതാണെന്ന് തോന്നില്ല. എന്നാൽ മാംസം അഴുകിയ നിലയിലായിരുന്നു. അതിനാൽ തന്നെ വലിയ ദുർഗന്ധവുമുണ്ടായി. ചാത്തന്നൂർ ഫുഡ് സേഫ്റ്റി ഓഫീസർ സുനിൽപെരേരയുടെ നേതൃത്വത്തിൽ മെഡിക്കൽ ഓഫീസർ സുരേഷ്, പ്രഥമികാരോഗ്യ കേന്ദ്രത്തിലെ ആരോഗ്യ പ്രവർത്തകർ, പഞ്ചായത്ത് അധികൃതർ, പാരിപ്പള്ളി പൊലീസ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.

പിടിച്ചെടുത്ത മത്സ്യം പഞ്ചായത്തിന്റെ മാലിന്യ സംസ്‌ക്കരണം നടത്തുന്ന സ്ഥലത്ത് കുഴിച്ചു മൂടി. മത്സ്യം കൊടുത്തയച്ച ഉടമ സുരേഷ് പ്രഭുവിന്റെ പേരിൽ കേസെടുത്ത് പിഴയും ചുമത്തി. മത്സ്യവുമായെത്തിയ ഡ്രൈവർ ഒരു ദിവസം ക്വറന്റൈനിൽ പ്രവേശിക്കണമെന്ന് ആരോഗ്യ പ്രവർത്തകർ നിർദ്ദേശം നൽകി. മത്സ്യം ഒഴിപ്പിച്ചെടുത്ത വാഹനം ഉദ്യോഗസ്ഥർ അണുവിമുക്തമാക്കി.

ഉച്ചയ്ക്ക് 12 മണിയോടെയാണ് കരുനാഗപ്പള്ളിയിൽ അഞ്ച് ടണ്ണോളം തൂക്കം വരുന്ന ചീഞ്ഞ മത്സ്യം പിടികൂടിയത്. ഫുഡ് സേഫ്റ്റി എൻഫോഴ്സ്മെന്റും നഗരസഭാ ആരോഗ്യ വിഭാഗവും പൊലീസും സംയുക്തമായി കമ്മീഷൻ കടകളിലും മറ്റും പരിശോധന നടത്തി വരുന്നതിനിടെ വവ്വാക്കാവിന് സമീപം നിർത്തിയിട്ടിരുന്ന മീൻ കൊണ്ടു പോകുന്ന കണ്ടെയ്നർ ലോറി പരിശോധിച്ചപ്പോഴാണ് പഴകിയ മത്സ്യം പിടികൂടിയത്. മങ്കട എന്ന പേരിലറിയപ്പെടുന്ന മത്സ്യം ഐസുരുകിയ വെള്ളത്തിൽ ചീഞ്ഞ് നാറുന്ന നിലയിലായിരുന്നു. ഡ്രൈവർ മംഗലാപുരം സ്വദേശിയായ ഫാറൂക്കിനെ ചോദ്യം ചെയ്തപ്പോൾ വവ്വാക്കാവിലുള്ള കമ്മീഷൻ കടയിലേക്ക് കൊണ്ടു വന്നതാണെന്നാണ് മനസ്സിലായത്. ഏത് കമ്മീഷൻ കടയിലേക്കാണ് കൊണ്ടു വന്നത് എന്ന് അറിയില്ലെന്നും വവ്വാക്കാവിലെത്തുമ്പോൾ ആളുകൾ വരുമെന്നുമാണ് അറിയിച്ചതെന്നും ഇയാൾ പറഞ്ഞു.തുടർന്ന് പിടിച്ചെടുത്ത മീനുകൾ നഗരസഭയുടെ മാലിന്യ നിർമ്മാജന പ്ലാന്റിനരികെ കുഴി എടുത്ത് മറവ് ചെയ്തു.

ഫുഡ് സേഫ്റ്റി ഓഫീസർ ചിത്രാ മുരളിയുടെ നേതൃത്വത്തിൽ കരുനാഗപ്പള്ളി നഗരസഭാ ഹെൽത്ത് ഇൻസ്പെക്ടർ മുഹമ്മദ് ഫൈസൽ, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ ഗിരീഷ് കുമാർ, അഷ്റഫ്, ഫിഷറീസ് സബ് ഇൻസ്പെക്ടർ രമ്യാ നായർ, കൊല്ലം സർക്കിൾ ഫുഡ് സേഫ്റ്റി ഓഫീസർ മാനസ എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്. കൊല്ലം ഫുഡ്സേഫ്റ്റി അസി.കമ്മീഷ്ണർ കെ. ശ്രീകലയുടെ നിർദ്ദേശ പ്രകാരം ഫുഡ് സേഫ്റ്റി എൻഫോഴ്സ് മെന്റ് ജില്ലയുടെ വിവിധഭാഗങ്ങളിൽ പരിശോധന നടത്തിയതിന്റെ ഭാഗമായാണ് കരുനാഗപ്പള്ളിയിലും പാരിപ്പള്ളിയിലും പഴകി. മീനുകൾ പിടിച്ചെടുത്തത്. വരും ദിവസങ്ങളിലും പരിശോധനകൾ ശക്തമാക്കുമെന്നും കർശന നടപടി സ്വീകരിക്കുമെന്ന് അസി.കമ്മീഷ്ണർ മറുനാടൻ മലയാളിയോട് പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP