Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ചരിത്രത്തിലാദ്യമായി മുസ്ലിം ലീഗിന് വനിതാ മേയർ; കണ്ണൂർ കോർപറേഷൻ ഭരണം നിലനിർത്തി യു.ഡി.എഫ്; ഡെപ്യൂട്ടി മേയർ സ്ഥാനവും യു.ഡി.എഫിന്

മറുനാടൻ ഡെസ്‌ക്‌

കണ്ണൂർ: കണ്ണൂർ കോർപറേഷൻ ഭരണം നിലനിർത്തി യു.ഡി.എഫ്. മുന്നണി ധാരണ പ്രകാരം കോൺഗ്രസ് മേയർ സ്ഥാനമൊഴിഞ്ഞതിനെ തുടർന്നായിരുന്നു തെരഞ്ഞെടുപ്പ്്.തെരഞ്ഞെടുപ്പിൽ മുസ്ലിം ലീഗ് സ്ഥാനാർത്ഥി സി സീനത്ത് വിജയിച്ചു. ചരിത്രത്തിൽ ആദ്യമായാണ് മുസ് ലിം ലീഗിന് വനിതാ മേയറുണ്ടാവുന്നത്.

അഞ്ച് വർഷത്തിനിടെ കണ്ണൂർ കോർപറേഷൻ മേയറാവുന്ന മൂന്നാമത്തെ വ്യക്തിയാണ് സീനത്ത്.ഇ.പി ലതയായിരുന്നു എൽ.ഡി.എഫ് സ്ഥാനാർത്ഥി. 55 അംഗ കൗൺസിലിൽ ഒരു സ്വതന്ത്രനടക്കം യു.ഡി.എഫിന് 28 ഉം എൽ.ഡി.എഫിന് 27ഉം അംഗങ്ങളാണ് ഉള്ളത്. സംഘർഷ സാധ്യത കണക്കിലെടുത്ത് കളക്ടറേറ്റിന് 500 മീറ്റർ ചുറ്റളവിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്.ഡെപ്യൂട്ടി മേയർ സ്ഥാനത്തേക്ക് യു.ഡി.എഫിന്റെ പി.കെ രാഗേഷ് കഴിഞ്ഞ മാസം തെരഞ്ഞെടുക്കപ്പെട്ടിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP