Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സംസ്ഥാനത്ത് പ്ലാസ്മ തെറാപ്പിയിലൂടെ ആദ്യത്തെ രോഗമുക്തി; പ്ലാസ്മ നൽകി ജീവൻ രക്ഷിച്ച വിനീതിന് നന്ദി പറഞ്ഞ് സൈനുദ്ദീൻ ബാഖവി ആശുപത്രി വിട്ടു

സംസ്ഥാനത്ത് പ്ലാസ്മ തെറാപ്പിയിലൂടെ ആദ്യത്തെ രോഗമുക്തി; പ്ലാസ്മ നൽകി ജീവൻ രക്ഷിച്ച വിനീതിന് നന്ദി പറഞ്ഞ് സൈനുദ്ദീൻ ബാഖവി ആശുപത്രി വിട്ടു

സ്വന്തം ലേഖകൻ

മഞ്ചേരി: കോവിഡ് ചികിത്സയിൽ സംസ്ഥാനത്ത് പ്ലാസ്മ തെറാപ്പിയിലൂടെ ആദ്യത്തെ രോഗമുക്തി. തൃത്താല ഒതളൂർ സൈനുദ്ദീൻ ബാഖവിയെ (50) ആണ് പ്ലാസ്മ ചികിത്സയിലൂടെ ജീവിതത്തിലേക്ക് തിരികെ കയറിയത്. എടപ്പാൾ കോലൊളമ്പ് സ്വദേശി വിനീത് (24) ആണ് പ്ലാസ്മ ദാനം ചെയ്ത് സൈനുദ്ദീനെ ജീവിതത്തിലേക്ക് തിരികെ കയറ്റിയത്.

മസ്‌കത്തിൽ നിന്നു നാട്ടിലെത്തിയ സൈനുദ്ദീന് 13നാണു രോഗം സ്ഥിരീകരിച്ചത്. മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ന്യുമോണിയ ഹൃദ്രോഗം, രക്തസമ്മർദം എന്നിവ കൂടി ബാധിച്ചതോടെ ഐസിയുവിലേക്കു മാറ്റി. വെന്റിലേറ്റർ സഹായത്തോടെ ആയിരുന്നു ജീവൻ നിലനിർത്തിയത്. ഗുരുതരമായതോടെ പ്ലാസ്മ തെറപ്പി നടത്താൻ മെഡിക്കൽ ബോർഡ് തീരുമാനിച്ചു.

മെയ്‌ 27നു കോവിഡ് മുക്തനായി വീട്ടിൽ ക്വാറന്റീനിൽ കഴിയുകയായിരുന്ന വിനീതാണ് പ്ലാസ്മ നൽകിയത്. ജീവിതം തിരികെ നൽകിയ വിനീതിന് സ്‌നേഹോപഹാരം നൽകി നന്ദി അറിയിച്ചാണ് സൈനുദ്ദീൻ ആശുപത്രി വിട്ടത്. മഞ്ചേരി മെഡിക്കൽ കോളജിൽ രണ്ട് പേർ കൂടി പ്ലാസ്മ തെറപ്പി ചികിത്സയിലുണ്ട്. നേരത്തേ മുൻ സന്തോഷ് ട്രോഫി താരം ഹംസക്കോയയാണ് ആദ്യമായി കേരളത്തിൽ പ്ലാസ്മ തെറപ്പിക്ക് വിധേയനായത്. എന്നാൽ, അദ്ദേഹം മരിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP