Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

കോഴിക്കോട് വിമാനത്താവളത്തിൽ നിന്നും യു.എ.ഇയിലേക്ക് ആദ്യ ചാർട്ടേഡ് വിമാനം പുറപ്പെട്ടു; കോവിഡ് പരിശോധനഫലം നെഗറ്റീവായ റസിഡന്റ് വിസയുള്ളവർക്ക് മാത്രം യാത്രാനുമതി

മറുനാടൻ ഡെസ്‌ക്‌

കരിപ്പൂർ: കോഴിക്കോട് വിമാനത്താവളത്തിൽ നിന്നും യു.എ.ഇയിലേക്ക് ആദ്യ ചാർട്ടേഡ് വിമാനം പുറപ്പെട്ടു. ദുബൈ ആസ്ഥാനമായ എമിറേറ്റ്‌സ് കമ്പനീസ് ഹൗസ് (ഇ.സി.എച്ച്) നേതൃത്വത്തിൽ സ്വകാര്യ ട്രാവൽ ഗ്രൂപ്പുമായി സഹകരിച്ചാണ് വിമാനം ചാർട്ടർ ചെയ്തത്. റാസൽഖൈമയിലേക്ക് ഞായറാഴ്ച വൈകീട്ട് 3.30ന് പുറപ്പെട്ട വിമാനത്തിൽ രണ്ട് യു.എ.ഇ പൗരന്മാരടക്കം 173 പേരാണ് ഉണ്ടായിരുന്നത്.

കോവിഡ് പരിശോധന നടത്തി ഫലം നെഗറ്റിവായർക്കും റസിഡന്റ് വിസയുള്ളവർക്കുമാണ് യാത്ര അനുമതി ഉണ്ടായിരുന്നത്. ടിക്കറ്റ് ലഭിച്ച കാസർകോട് സ്വദേശിക്ക് കോവിഡ് പോസിറ്റിവായതിനാൽ യാത്ര ചെയ്യാൻ സാധിക്കില്ല.

നേരത്തെ, സ്വകാര്യ വിമാനത്തിൽ കോഴിക്കോടുള്ള വ്യവസായ പ്രമുഖൻ കരിപ്പൂരിൽനിന്നും യു.എ.ഇയിലേക്ക് മടങ്ങിയിരുന്നു. കൂടാതെ കോഴിക്കോട് സ്വദേശിയായ പെൺകുട്ടി മാത്രമായി അബൂദബിയിലുള്ള മാതാപിതാക്കളുടെ അടുത്തേക്കും പോയിരുന്നു. എന്നാൽ, ലോക് ഡൗണിന് ശേഷം ആദ്യമായാണ് ഇത്രയും അധികം പേർ ചാർട്ടേഡ് വിമാനത്തിൽ യു.എ.ഇയിലേക്ക് മടങ്ങുന്നത്.

ഫെഡറൽ അഥോറിറ്റി ഫോർ ഐഡന്റിറ്റി ആൻഡ് സിറ്റിസൺഷിപ്പിന്റെയും (ഐ.സി.എ) ജനറൽ ഡയറക്ടറേറ്റ് ഓഫ് റസിഡൻസി ആൻഡ് ഫോറിനേഴ്‌സ് അഫയേഴ്‌സിന്റെയും അനുമതി ഉറപ്പാക്കിയവർക്കാണ് യാത്ര ചെയ്യാൻ സാധിച്ചത്. റാസൽഖൈമയിൽ നിന്നും ദുബൈയിലേക്ക് അടക്കം ഗതാഗത സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. 23,500 രൂപയാണ് ടിക്കറ്റ് നിരക്കായി ഈടാക്കിയിരുന്നത്.

യു.എ.ഇയിൽ വിവിധ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നവരാണ് ഇവർ. വിവിധ ആവശ്യങ്ങൾക്കായി കേരളത്തിലെത്തി തിരിച്ചുപോകാനാകാതെ കുടുങ്ങിയ സ്ത്രീകളും കുട്ടികളുമടക്കമുള്ളവർ തന്റെ ശ്രമഫലമായി മടക്കയാത്ര നടത്തുന്നതിന്റെ ചാരിതാർഥ്യത്തിലാണ് വിമാനം ചാർട്ടർ ചെയ്ത ഇ.സി.എച്ച് എം.ഡി ഇഖ്ബാൽ മാർകോണി. കുറഞ്ഞ നിരക്കിൽ ടിക്കറ്റ് നൽകിയതിനാൽ കൂടുതൽ പേർക്ക് യാത്ര ചെയ്യാൻ സഹായകരമായെന്നും അദ്ദേഹം 'മാധ്യമ'ത്തോട് പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP