Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

സംഘർഷത്തെ തുടർന്ന് കരിപ്പൂർ വിമാനത്താവളം അടച്ചു; ജീവനക്കാരുടെ ദേഹപരിശോധനയെ തുടർന്നുള്ള തർക്കം വെടിവയ്‌പ്പിലും സിഐഎസ്എഫ് ജവാന്റെ മരണത്തിലും കലാശിച്ചു; അക്രമാസക്തരായ കേന്ദ്ര സേന വിമാനത്താവള നിയന്ത്രണം ഏറ്റെടുത്തു; പ്രതിഷേധിച്ച് ഫയർഫോഴ്‌സുകാർ റൺവേയും പിടിച്ചെടുത്തു;പ്രശ്‌നപരിഹാരത്തിന് കേന്ദ്ര ഇടപെടൽ

സംഘർഷത്തെ തുടർന്ന് കരിപ്പൂർ വിമാനത്താവളം അടച്ചു; ജീവനക്കാരുടെ ദേഹപരിശോധനയെ തുടർന്നുള്ള തർക്കം വെടിവയ്‌പ്പിലും സിഐഎസ്എഫ് ജവാന്റെ മരണത്തിലും കലാശിച്ചു; അക്രമാസക്തരായ കേന്ദ്ര സേന വിമാനത്താവള നിയന്ത്രണം ഏറ്റെടുത്തു; പ്രതിഷേധിച്ച് ഫയർഫോഴ്‌സുകാർ റൺവേയും പിടിച്ചെടുത്തു;പ്രശ്‌നപരിഹാരത്തിന് കേന്ദ്ര ഇടപെടൽ


കോഴിക്കോട്: കരിപ്പൂർ വിമാനത്താവളത്തിൽ ജീവനക്കാരും സിഐഎസ്.എഫ് ജവാന്മാരും തമ്മിലുണ്ടായ സംഘർഷത്തിൽ സിഐഎസ്.എഫ് ജവാൻ വെടിയേറ്റ് മരിച്ചു. രണ്ട് ജീവനക്കാർക്ക് പരിക്കേറ്റു. ജയ്പാൽ യാദവ് എന്ന ജവാനാണ് മരിച്ചത്. പരിക്കേറ്റ ഒരാളെ കോഴിക്കോട് മിംസ് ആശുപത്രിയിലേക്കും മറ്റൊരാളെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിക്കും മാറ്റി. എയർപോർട്ട് അഥോറിറ്റിയുടെ പാസ് ഉള്ള ജീവനക്കാരെ പരിശോധനയില്ലാതെ വിമാനത്താവളത്തിൽ പ്രവേശിപ്പിക്കണമെന്ന ജീവനക്കാരുടെ ആവശ്യം സിഐഎസ്.എഫ് അംഗീകരിക്കാത്തതാണ് സംഘർഷത്തിന് കാരണം.

സംഘർഷാവസ്ഥ നിലനിൽക്കുന്നതിനാൽ രണ്ടു വിമാനങ്ങൾക്ക് ഇറങ്ങാൻ സാധിച്ചിട്ടില്ല. റൺവേയിൽ ഫയർഫോഴ്‌സ് ഉദ്യോഗസ്ഥർ വാഹനങ്ങൾ നിരത്തി ഉപരോധിക്കുകയാണ്. വിമാനത്താവളത്തിലെ സംഘർഷാവസ്ഥ പരിഗണിച്ച് 10.25നുള്ള എയർ ഇന്ത്യ മുംബൈ വിമാനം ഉൾപ്പെടെ രണ്ടു വിമാനങ്ങൾക്ക് ഇറങ്ങാൻ വ്യോമഗതാഗത നിയന്ത്രണ വിഭാഗം അനുമതി നൽകിയിട്ടില്ല. സിഎസ്‌ഐഎഫ് ജവാന്മാർ അഗ്‌നിശമനസേനാ വിഭാഗം അടിച്ചുതകർത്തു. സംഘർഷത്തെ തുടർന്ന് ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ വിമാനത്താള പരിസരത്തിന്റെ നിയന്ത്രണം പൊലീസ് ഏറ്റെടുത്തു. പ്രശ്‌നങ്ങൾ പരിഹാരമാകാതെ വന്നതോടെ കരിപ്പൂർ വിമാനത്താവളം താൽക്കാലികമായി അടച്ചു. വിമാനങ്ങളെല്ലാം കൊച്ചിയിലേക്ക് വഴി തിരിച്ചുവിടും.

പ്രശ്‌ന പരിഹാരത്തിന് കേന്ദ്രം ഇടപെട്ടു കഴിഞ്ഞു. സിഐഎസ്എഫിന്റെ ഉന്നത ഉദ്യോഗസ്ഥർ ഉടൻ കോഴിക്കോട്ടെത്തും. ഇതിനുള്ള നിർദ്ദേശം കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ് നൽകി. ഇതിനൊപ്പം എയർപോർട്ട് അഥോറിട്ടിയുടെ ഉദ്യാഗസ്ഥരും എത്തും. അതിന് ശേഷം വിശദ ചർച്ച നടക്കും. അതിന് ശേഷം മാത്രമേ വിമാനത്താവളം സാധാരണഗതിയിലേക്ക് മടങ്ങൂ. വിട്ടുവീഴ്ചയ്ക്ക് സിഐഎസ്എഫും വിമാനത്താവള ഉദ്യോഗസ്ഥരും തയ്യാറല്ല. വിമാനത്താവള ഉദ്യോഗസ്ഥർക്ക് പിന്തുണയുമായി ഫയർഫോഴ്‌സ് ജീവനക്കാരും എത്തിയതോടെയാണ് സംഘർഷം രൂക്ഷമായത്. സ്ഥിതിഗതികൾ കേന്ദ്ര ആഭ്യന്തര സെക്രട്ടറി നിരീക്ഷിക്കുന്നുണ്ട്.

വലിയ സംഘർഷമാണ് വിമാനത്താവളത്തിനുള്ളിൽ ഉണ്ടായത്. കുറച്ചു നാളുകളായി ജീവനക്കാരെ പരിശോധനയില്ലാതെ വിമാനത്താവളത്തിൽ പ്രവേശിപ്പിക്കണമെന്ന വാദം ജീവനക്കാർ ഉയർത്തുന്നുണ്ട്. എന്നാൽ അതിന് സിഐഎസ്എഫ് തയ്യാറാകാറില്ല. ഇതാണ് ഇന്നും പ്രശ്‌നങ്ങൾക്ക് തുടക്കമായത്. കൊണ്ടോട്ടിയിലെ സ്വകാര്യ ആശുപത്രിയിലാണ് മരിച്ച ജവാന്റെ മൃതദേഹം സൂക്ഷിച്ചിരിക്കുന്നത്. എയർപോർട്ട് ജീവനക്കാരനായ സണ്ണി തോമസിനാണ് ഗുരുതര പരുക്കേറ്റത്. ജീവനക്കാരും സിഐഎസ്.എഫ് ജവാന്മാരും തമ്മിലുള്ള ഉന്തും തള്ളലിനുമിടയിൽ ഒരു ജവാന്റെ കൈയിലുണ്ടായിരുന്ന തോക്ക് പൊട്ടുകയായിരുന്നുവെന്നാണ് റിപ്പോർട്ട്.

സണ്ണി എന്ന വിമാനത്താവള ജീവനക്കാരന് ഗുരുതരമായി പരിക്കേറ്റു. ബുധനാഴ്ച രാത്രി 10 മണിയോടെ വി.ഐ.പി ഗേറ്റിലാണ് സംഭവം. ജീവനക്കാരെ പരിശോധിക്കുന്നത് സംബന്ധിച്ച തർക്കമാണ് സംഘർഷത്തിൽ കലാശിച്ചത്. എന്നാൽ സിഎസ്‌ഐഎഫ് ജവാന്റെ തോക്ക് പിടിച്ചു വാങ്ങി സണ്ണി വെടിവച്ചതാണെന്ന അഭ്യൂഹവുമുണ്ട്. വിമാനത്താവള പരിസരം പൊലീസ് നിയന്ത്രണത്തിലാണ്. കണ്ടയ്‌നറുകൾ ഉൾപ്പെടെയുള്ളവ കൈകാര്യം ചെയ്യുന്ന അതിസുരക്ഷാ മേഖലയിലാണ് സംഭവം. ജീവനക്കാരും സിഐഎസ്എഫ് ജവാന്മാരും ചേരിതിരിഞ്ഞു ഏറ്റുമുട്ടിയതോടെ സംഘർഷാവസ്ഥയിലായ വിമാനത്താവളത്തിൽ കൂടുതൽ സുരക്ഷാസേനയെ വിന്യസിച്ചു.

കരിപ്പൂരിലേക്ക് കൂടുതൽ പൊലീസുകാരെ നിയോഗിക്കാൻ നിർദ്ദേശം നൽകിയതായി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല അറിയിച്ചു. പ്രവേശനപ്പാസിനെ ചൊല്ലി സിഐഎസ്എഫ് ജവാന്മാരും വിമാനത്താവളത്തിലെ അഗ്‌നിശമന േസനാ അംഗങ്ങളും തമ്മിലുണ്ടായ തർക്കമാണ് വെടിവയ്പിൽ കലാശിച്ചതെന്ന് പറയുന്നു. കൊണ്ടോട്ടിയിൽ നിന്നും കരിപ്പൂരിൽ നിന്നും കൂടുതൽ പൊലീസുകാർ വിമാനത്താവളത്തിലെത്തിയിട്ടുണ്ട്. ഉത്തരമേഖലാ എഡിജിപി ശങ്കർ റെഡ്ഡിയും സ്ഥലത്ത് എത്തിയിട്ടുണ്ട്. അദ്ദേഹം സിഐഎസ്എഫുകാരുമായി ആശയവിനിമയം നടത്തി. അതിന് ശേഷമാണ് സ്ഥിതിഗതികൾ ശാന്തമായത്.

എയർപോർട്ട് അഥോറിറ്റിയുടെ പാസ് ഉള്ള ജീവനക്കാരെ പരിശോധനയില്ലാതെ വിമാനത്താവളത്തിൽ പ്രവേശിപ്പിക്കണമെന്ന ജീവനക്കാരുടെ ആവശ്യം സിഐഎസ്.എഫ് അംഗീകരിക്കാത്തതാണ് സംഘർഷത്തിന് കാരണം. പരിശോധന തടയാൻ ശ്രമിച്ച ജീവനക്കാരെ സിഐഎസ്.എഫ് ജവാൻ തടയുകയായിരുന്നു. ജവാന് അപകടം ഉണ്ടായതിനെത്തുടർന്ന് സിഐഎസ്.എഫ് ജവാന്മാർ ബാക്കിയുള്ള വിമാനത്താവള ജീവനക്കാരെ സ്ഥലത്ത് നിന്ന് മാറ്റാൻ ശ്രമിച്ചു. ഇത് കൂടുതൽ സംഘർഷത്തിനിടയാക്കിയതായാണ് വിവരം. സംഘർഷത്തെത്തുടർന്ന് റൺവേ അടച്ചു. രാത്രി പുറപ്പെടേണ്ട എയർ ഇന്ത്യ, ഇൻഡിഗോ വിമാനങ്ങൾ വൈകുമെന്ന് അധികൃതർ അറിയിച്ചു.ഇതിനിടെയാണ് വിമാനത്താവളം താൽക്കാലികമായി അടയ്ക്കാൻ തീരുമാനിച്ചത്.

വിമാനത്താവളത്തിലെ എയർ ട്രാഫിക്ക് കൺട്രോൾ അടച്ചതാണ് ഇതിന് കാരണം. സംഘർഷത്തെ തുടർന്ന് ജീവനക്കാർ കൺട്രോൾ റൂം വിട്ടുപോയി. സിഐഎസ്എഫുകാർ എയർ ട്രാഫിക് കൺട്രോൾ ആക്രമിച്ചതായും സൂചനയുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP