Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

പുളിങ്കുന്നിലെ പടക്ക നിർമ്മാണ ശാലയിലുണ്ടായ തീപിടിത്തം; ഒരു മരണം കൂടി: ചികിത്സയിൽ കഴിയുന്ന നാല് പേരുടെ നില അതിഗുരുതരമായി തുടരുന്നു

പുളിങ്കുന്നിലെ പടക്ക നിർമ്മാണ ശാലയിലുണ്ടായ തീപിടിത്തം; ഒരു മരണം കൂടി: ചികിത്സയിൽ കഴിയുന്ന നാല് പേരുടെ നില അതിഗുരുതരമായി തുടരുന്നു

സ്വന്തം ലേഖകൻ

കുട്ടനാട്: പുളിങ്കുന്നിലെ അനധികൃത പടക്ക നിർമ്മാണ ശാലയിലുണ്ടായ തീപിടിത്തത്തിൽ ഒരാൾ കൂടി മരിച്ചു. പുളിങ്കുന്ന് കണ്ണാടി ഇടപ്പറമ്പിൽ സുരേന്ദ്രൻ നായരുടെ ഭാര്യ വിജയമ്മയാണു (55) മരിച്ചത്. ഇന്നലെ വൈകിട്ട് മൂന്നരയോടെ ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിലാണ് വിജയമ്മ മരിച്ചത്. ഇന്നു പോസ്റ്റ്‌മോർട്ടത്തിനു ശേഷം ഉച്ചയോടെ വീട്ടുവളപ്പിൽ സംസ്‌കരിക്കും. മകൾ : അശ്വതി എസ്.നായർ.

ഇതോടെ അപകടത്തിൽ മരിച്ചവരുടെ എണ്ണം നാലായി. പുളിങ്കുന്ന് മുപ്പതിൽ ജോസഫ് ചാക്കോ (റെജി48), പുളിങ്കുന്ന് കണ്ണാടി മലയിൽ പുത്തൻവീട്ടിൽ ലൈജുവിന്റെ ഭാര്യ ബിനു (30), പുളിങ്കുന്ന് കിഴക്കേച്ചിറ വീട്ടിൽ ബേബിച്ചന്റെ ഭാര്യ കുഞ്ഞുമോൾ (55) എന്നിവരാണ് അപകടത്തിൽ മരിച്ച മറ്റുള്ളവർ. പരുക്കേറ്റു ചികിത്സയിൽ കഴിയുന്ന നാല് പേരുടെ നില അതിഗുരുതരമായി തുടരുന്നു.

അനധികൃത പടക്കനിർമ്മാണ ശാലയുടെ ഉടമയായ രണ്ടാം പ്രതി പുളിങ്കുന്ന് പുരയ്ക്കൽ സെബാസ്റ്റ്യൻ ജേക്കബിനെ പിടികൂടാനായിട്ടില്ല. കേസിൽ ഒന്നാം പ്രതിയായ പുളിങ്കുന്ന് പുരയ്ക്കൽ പി.വി.ആന്റണി (തങ്കച്ചൻ) ആലപ്പുഴ സബ് ജയിലിൽ റിമാൻഡിലാണ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP