Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മൂവാറ്റുപുഴയിൽ നഗരമധ്യത്തിൽ വൻ തീപിടുത്തം; സമീപത്തെ കടകൾ പൂർണ്ണമായും കത്തി നശിച്ചു; അടുത്തുള്ള ഫ്രിഡ്ജ് റിപ്പയറിങ് ഷോപ്പിൽ നിന്നും തീ പിടിച്ചതെന്നാണ് പ്രാഥമിക വിലയിരുത്തൽ

മൂവാറ്റുപുഴയിൽ നഗരമധ്യത്തിൽ വൻ തീപിടുത്തം; സമീപത്തെ കടകൾ പൂർണ്ണമായും കത്തി നശിച്ചു; അടുത്തുള്ള ഫ്രിഡ്ജ് റിപ്പയറിങ് ഷോപ്പിൽ നിന്നും തീ പിടിച്ചതെന്നാണ് പ്രാഥമിക വിലയിരുത്തൽ

മൂവാറ്റുപുഴ: മൂവാറ്റുപുഴയിൽ നഗരമധ്യത്തിൽ വൻ തീപിടുത്തം. വക്കീൽ ഓഫീസും ഫ്രിഡ്ജ് റിപ്പയറിങ് കടയും പൂർണ്ണമായും കത്തി നശിച്ചു. മൂവാറ്റുപുഴ കച്ചേരിത്താഴത്ത് കോടതി സമുച്ചയത്തിന് എതിർവശത്തുള്ള കെട്ടിടത്തിലാണ് തീപിടുത്തമുണ്ടായത്. ഒരു കെട്ടിടം പൂർണ്ണമായും കത്തിനശിച്ചെങ്കിലും ആളപായമില്ല.

ഇന്ന് വൈകിട്ട് 4.40-ഓടെയാണ് സംഭവം. വാഴപ്പിള്ളി സ്വദേശി നടുകുടി ജോസിന്റെ ഉടമസ്ഥയിലുള്ള കെട്ടിടത്തിൽ പ്രവർത്തിച്ച് വരുന്ന ഫ്രിഡ്ജ് റിപ്പയറിങ് ഷോപ്പിൽ നിന്നും ഉഗ്രശബ്ദത്തിൽ പൊട്ടിതെറി ഉണ്ടാകുകയും തുടർന്ന് തീ ആളിപടരുകയുമായിരുന്നു. റെഫ്രിജറേറ്ററിന്റെ കംമ്പ്രസർ പൊട്ടിതെറിച്ചതാകാം തീ പിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക വിലയിരുത്തൽ.

തൊട്ടടുത്ത മുറിയിൽ പ്രവർത്തിച്ച് വരുന്ന അഡ്വ.പി.ആർ.രാജുവിന്റെ വക്കീൽ ഓഫീസും പൂർണ്ണമായും അഗ്നിക്കിരയായി. സ്ഫോടനത്തിന്റെ പ്രകമ്പനത്താൽ സമീപത്തുള്ള അഡ്വ.ടോം ജോസിന്റെ ഓഫീസിന്റെ ഗ്ലാസുകൾ പൂർണ്ണമായും, മംഗളം ബ്യൂറോ ഓഫീസിന്റെ ചില്ലുകൾ ഭാഗികമായും തകർന്നു. ഉറവക്കുഴി കണ്ണങ്ങനായിൽ അലികുഞ്ഞിന്റെ കൂൾബാറിന്റെ മേൽക്കൂരയുടെ ഷീറ്റുകളും അടർന്ന് വീണു. കോടതി മന്ദിരത്തിന്റെ ജനലുകളുടെ ഗ്ലാസുകളും പൊട്ടി. സ്ഫോടനത്തിന്റെ പ്രകമ്പനം നഗരത്തിന്റ രണ്ട് കിലോമീറ്ററോളം ദൂരത്തിൽ അനുഭവപ്പെട്ടു.സമീപത്തെ കെട്ടിടങ്ങൾക്കും ചെറിയ തോതിൽ നാശനഷ്ടമുണ്ടായിട്ടുണ്ട്.

അഗ്നിബാധ ഉണ്ടായ ഉടൻ റെഫ്രിജറെറ്റർ സെന്ററിൽ സർവ്വീസിന് വച്ചിരുന്ന ഫ്രിഡ്ജുകളും, വാഷിങ് മെഷീനുകളുമെല്ലാം ഓടിക്കൂടിയ നാട്ടുകാർ നീക്കം ചെയ്തതിനാൽ നാശനഷ്ടം കുറഞ്ഞു. വൻ സ്ഫോടന ശബ്ദവും കനത്ത പുകയും ജനങ്ങളിൽ പരിഭ്രാന്തി പരത്തി.സംഭവത്തെ തുടർന്ന് നഗരത്തിലെ പ്രധാന റോഡായ കാവുംപടി റോഡിൽ മണിക്കൂറോളം ഗതാഗതം തടസ്സപ്പെട്ടു. മൂവാറ്റുപുഴ ഫയർ ഓഫീസർ ജോൺ.ജി.പ്ലാക്കിൽ, അസിസ്റ്റന്റ് ഫയർമാൻ എം.എസ്.സജി, ലീഡിങ് ഫയർമാൻ കെ.പി.സുബ്രഹ്മണ്യൻ എന്നിവരുടെ നേതൃത്വത്തിൽ മൂവാറ്റുപുഴ, കോതമംഗലം ഫയർ സ്റ്റേഷനുകളിലെ നാല് യൂണിറ്റ് ഫയർഫോഴ്സ് സംഘവും, പൊലീസും നാട്ടുക്കാരും, ഏറെ പണിപ്പെട്ടാണ് തീ അണച്ചത്.നടുക്കുടി ജോസിന് ഏകദേശം പത്ത് ലക്ഷത്തോളം രൂപായുടെ നഷ്ടമുണ്ടായതായി കണക്കാക്കുന്നു.

അഡ്വ.പി.ആർ.രാജുവിന്റെ വക്കീൽ ഓഫീസ് പൂർണ്ണമായും കത്തി നശിച്ചു. അരനൂറ്റാണ്ടിലധികം പഴക്കമുള്ളതാണ് കത്തിനശിച്ച കെട്ടിടം. ഇതിൽ നിന്നുമുയർന്ന തീയും, പുകയും കിലോമീറ്ററുകൾ ദൂരത്തിൽ കാണാമായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP