Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202428Thursday

ദേശീയ പാതയിൽ കാലിക്കറ്റ് യൂണിവേഴ്‌സിറ്റിക്ക് സമീപം ഓടിക്കൊണ്ടിരുന്ന കാർ കത്തിയമർന്നു; പുക കണ്ടതോടെ മഹീന്ദ്ര ലോഗൻ കാർ നിർത്തി രക്ഷപ്പെട്ട് യാത്രക്കാർ; ഷോർട് സർക്യൂട്ട് എന്ന് പ്രാഥമിക നിഗമനം

ദേശീയ പാതയിൽ കാലിക്കറ്റ് യൂണിവേഴ്‌സിറ്റിക്ക് സമീപം ഓടിക്കൊണ്ടിരുന്ന കാർ കത്തിയമർന്നു; പുക കണ്ടതോടെ മഹീന്ദ്ര ലോഗൻ കാർ നിർത്തി രക്ഷപ്പെട്ട് യാത്രക്കാർ; ഷോർട് സർക്യൂട്ട് എന്ന് പ്രാഥമിക നിഗമനം

മറുനാടൻ മലയാളി ബ്യൂറോ

മലപ്പുറം: ദേശീയ പാതയിൽ കലിക്കറ്റ് സർവകലാശാലക്കടുത്ത് പാണമ്പ്രയിൽ ഓടിക്കൊണ്ടിരുന്ന കാർ കത്തിയമർന്നു. കാറിനകത്ത് പുക കണ്ടതോടെ യാത്രക്കാർ ഇറങ്ങിയതിനാൽ വൻ ദുരന്തം ഒഴിവായി. ചേലേമ്പ്ര പാറയിൽ നാലകത്ത് സുബൈറിന്റെ മഹീന്ദ്ര ലോഗൻ കാറാണ് കത്തിയത്. ഷോർട്ട് സർക്യൂട്ടാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.

ഞായറാഴ്ച രാവിലെ പതിനൊന്നരയോടെയാണ് സംഭവം. കോഴിക്കോട് മീഞ്ചന്തയിൽ നിന്നും ലീഡിങ് ഫയർമാൻ നിരായണൻ നമ്പൂതിരിയുടെ നേത്യത്യത്തിൽ ഫയർ ഫോഴ്‌സ് എത്തിയപ്പോഴേക്കും കാർ പൂർണ്ണമായും കത്തിയമർന്നിരുന്നു. മഴയിലും കത്തിയ കാറിനടുത്തേക്ക് നാട്ടുകാർക്കും പൊലീസിനും അടുക്കാനുമായില്ല. സുബൈറും കുടുംബവും ചേളാരിയിലുള്ള സഹോദരിയുടെ വീട്ടിലേക്ക് വരികയായിരുന്നു. ഒരു മണിക്കൂറോളം ദേശീയ പതയിലെ ഗതാഗതവും സതംഭിച്ചു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP