Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

40 അടി ഉയരമുള്ള തെങ്ങിൽ കയറുന്നതിനിടെ ബാലൻസ് തെറ്റി യന്ത്രത്തിൽ നിന്ന് ഊർന്ന് താഴോട്ട്; തെങ്ങിൽ പിടുത്തം കിട്ടിയത് ഭാഗ്യം; മണിക്കൂറുകളോളം കുടുങ്ങിയ തൊഴിലാളിയെ സാഹസികമായി രക്ഷിച്ചത് ഫയർഫോഴ്‌സ്

40 അടി ഉയരമുള്ള തെങ്ങിൽ കയറുന്നതിനിടെ ബാലൻസ് തെറ്റി യന്ത്രത്തിൽ നിന്ന് ഊർന്ന് താഴോട്ട്; തെങ്ങിൽ പിടുത്തം കിട്ടിയത് ഭാഗ്യം; മണിക്കൂറുകളോളം കുടുങ്ങിയ തൊഴിലാളിയെ സാഹസികമായി രക്ഷിച്ചത് ഫയർഫോഴ്‌സ്

പ്രകാശ് ചന്ദ്രശേഖർ

കോതമംഗലം: തേങ്ങയിടുന്നതിനായി കയറിയപ്പോൾ യന്ത്രത്തിൽ നിന്നും ബാലൻസ് തെറ്റി തെങ്ങിൽ കുടുങ്ങിയ തൊഴിലാളിയെ ഫയർഫോഴ്‌സ് രക്ഷപ്പെടുത്തി.വാരപ്പെട്ടി മൈലൂർ പഞ്ചായത്ത് സ്റ്റേഡിയത്തിനടുത്ത് 40 അടി ഉയരമുള്ള തെങ്ങിനു മുകളിൽ കുടുങ്ങിയ മാവുടി പുഞ്ചകുഴിയിൽസുധാകരൻ (45)നെയാണ് കോതമംഗലം ഫയർഫോഴ്സ് സംഘം സാഹസികമായി രക്ഷപ്പെടുത്തിയത്.

തെങ്ങുകയറ്റയന്ത്രമുപയോഗിച്ച് തേങ്ങയിടാൻ കയറിയതിന് ശേഷം യന്ത്രത്തിൽ നിന്നും ഊർന്നു പോയ ഇയാൾക്ക് തെങ്ങിൽ പിടുത്തം കിട്ടുകയും തൂങ്ങിക്കിടക്കുകയുമായിരുന്നു. സമീപവാസികൾകോതമംഗലം ഫയർ‌സ്റ്റേഷനിൽ അറിയിച്ചതിനെ തുടർന്ന് സീനിയർ ഫയർ ആൻഡ് റസ്‌ക്യൂ ഓഫീസർ എം അനിൽ കുമാറിന്റെ നേതൃത്വത്തിൽ ഫയർ ആൻഡ് റസകൂ ഓഫീസർ പി.എം. റഷീദ് ലാഡർ ഉപയോഗിച്ച് തെങ്ങിൽ കയറി സേനാംഗങ്ങളായ കെ.എ. ഷംസുദ്ദീൻ , രഞ്ജിത്ത്, ശ്യാം മോഹൻ, മുഹമ്മദ് ഷിബിൽ, അനൂപ്, നിഷാദ് ,ജേക്കബ് എന്നിവരുടെ സഹായത്തോടെ സാഹസികവും ശ്രമകരവുമായ പ്രവർത്തനങ്ങൾ കൊണ്ട്
രക്ഷപ്പെടുത്തുകയുമായിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP