Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഭസ്മക്കുളത്തിൽ കുളിക്കാനിറങ്ങിയ കുട്ടി കുളത്തിലേക്ക് വീണത് കാൽവഴുതി; കുളത്തിൽ മുങ്ങിത്താണ ഏഴു വയസുകാരനെ രക്ഷപെടുത്തി സന്നിധാനത്തെ ഫയർഫോഴ്‌സ് ഉദ്യോഗസ്ഥരും

ഭസ്മക്കുളത്തിൽ കുളിക്കാനിറങ്ങിയ കുട്ടി കുളത്തിലേക്ക് വീണത് കാൽവഴുതി; കുളത്തിൽ മുങ്ങിത്താണ ഏഴു വയസുകാരനെ രക്ഷപെടുത്തി സന്നിധാനത്തെ ഫയർഫോഴ്‌സ് ഉദ്യോഗസ്ഥരും

മറുനാടൻ മലയാളി ബ്യൂറോ

ശബരിമല: സന്നിധാനത്ത് ഭസ്മക്കുളത്തിൽ മുങ്ങിത്താഴ്ന്ന ഏഴുവയസുകാരനായ കൊച്ചയ്യപ്പനെ സമയോചിതമായ ഇടപെടലിലൂടെ ഫയർഫോഴ്സ് ഉദ്യോഗസ്ഥർ രക്ഷപ്പെടുത്തി. കർണാടക കടവൂർ സ്വദേശിയായ മഞ്ചുരാജ് എന്നയാളുടെ കൂടെവന്ന സഞ്ചുവെന്ന ബാലനെയാണ് രക്ഷപ്പെടുത്തിയത്. ഭസ്മക്കുളത്തിൽ കുളിക്കാനിറങ്ങുകയായിരുന്ന കുട്ടി കാൽ വഴുതി കുളത്തിൽ വീണ് മുങ്ങിത്താഴുകയായിരുന്നു.

ചൊവ്വാഴ്ച വൈകിട്ടോടെ ആയിരുന്നു സംഭവം. കുട്ടി മുങ്ങിത്താഴുന്നതു കണ്ട് ഡ്യൂട്ടിയിലുണ്ടായിരുന്ന ഫയർമാന്മാരായ വിനോദ്, എസ്‌പി. സുനിൽ എന്നിവർ ചേർന്ന് കുട്ടിയെ രക്ഷപ്പെടുത്തുകയും പ്രഥമശുശ്രൂഷ നൽകി രക്ഷകർത്തക്കളെ തിരികെ ഏൽപ്പിക്കുകയുമായിരുന്നു. നാലു കോടി രൂപ ചെലവഴിച്ച് നടത്തുന്ന ഭസ്മക്കുളത്തിന്റെ നവീകരണ പ്രവർത്തനങ്ങൾ ഇനിയും പൂർത്തിയായിട്ടില്ല, വെള്ളം ശുദ്ധീകരിച്ച് വീണ്ടും ഉപയോഗിക്കാവുന്ന തരത്തിലുള്ള ശുഡീകരണ പ്ലാന്റിന്റെ നിർമ്മാണവും പാതിവഴിയിലാണ്.

വാസ്തുവിദ്യാ പ്രകാരം കുളത്തിന്റെ സ്ഥാനം ശരിയല്ലെന്നും ഈ മണ്ഡലകാലത്തിന് മുമ്പ് കുളം സ്ഥാനം മാറ്റി നിർമ്മിക്കുമെന്നും കഴിഞ്ഞ മണ്ഡലകാലത്ത് ദേവസ്വം ബോർഡ് നടത്തിയ പ്രസ്താവനയും പാഴായ സ്ഥിതിയിലാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP