Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

ജനതാ കർഫ്യൂവിന് മുന്നോടിയായി കൊച്ചി നഗരത്തിൽ ഫയർ & റെസ്‌ക്യൂ വകുപ്പ് പൊതു ഇടങ്ങൾ അണു വിമുക്തമാക്കി; ജനങ്ങൾ കൂടുന്ന ബസ് സ്റ്റാന്റുകൾ, വെയ്റ്റിങ് ഷെഡുകൾ, മെട്രോ സ്റ്റേഷനുകൾ തുടങ്ങിയ ഇടങ്ങളെല്ലാം അഗ്നിരക്ഷാ യൂണിറ്റുകളെത്തി അണുനശീകരണ പ്രവർത്തനങ്ങൾ നടത്തി

ജനതാ കർഫ്യൂവിന് മുന്നോടിയായി കൊച്ചി നഗരത്തിൽ ഫയർ & റെസ്‌ക്യൂ വകുപ്പ് പൊതു ഇടങ്ങൾ അണു വിമുക്തമാക്കി; ജനങ്ങൾ കൂടുന്ന ബസ് സ്റ്റാന്റുകൾ, വെയ്റ്റിങ് ഷെഡുകൾ, മെട്രോ സ്റ്റേഷനുകൾ തുടങ്ങിയ ഇടങ്ങളെല്ലാം അഗ്നിരക്ഷാ യൂണിറ്റുകളെത്തി അണുനശീകരണ പ്രവർത്തനങ്ങൾ നടത്തി

ആർ പീയൂഷ്

കൊച്ചി: ജനതാ കർഫ്യൂവിന് മുന്നോടിയായി കൊച്ചി നഗരത്തിൽ ഫയർ & റെസ്‌ക്യൂ വകുപ്പ് പൊതു ഇടങ്ങൾ അണു വിമുക്തമാക്കി. ജനങ്ങൾ കൂടുന്ന ബസ് സ്റ്റാന്റുകൾ, വെയ്റ്റിങ് ഷെഡുകൾ, മെട്രോ സ്റ്റേഷനുകൾ തുടങ്ങിയ ഇടങ്ങളെല്ലാം അഗ്നിരക്ഷാ യൂണിറ്റുകളെത്തി അണുവിമുക്തമാക്കി. ശനിയാഴ്ച വൈകിട്ട് ഗാന്ധിനഗർ യൂണിറ്റ് കലൂർ ബസ് സ്റ്റാൻഡിൽ നിന്നാണ് അണുവിമുക്തമാക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചത്.

കൊറോണ വൈറസ് വ്യാപനം തടയുന്നതിന് വേണ്ടിയാണ് ഇത്തരം ഒരു പ്രവർത്തനം നടത്തുന്നത്. കലൂർ ബസ് സ്റ്റാന്റ്, വൈറ്റില ഹബ്ബ്, കെ.എസ്.ആർ.ടി.സി ബസ് സ്റ്റാന്റ്, ബസ് സ്റ്റോപ്പുകൾ, ആളുകൾ ഒന്നിച്ചു കൂടുന്ന ഇടം എന്നിവിടങ്ങളിലാണ് ലായനി തളിച്ചത് എന്ന് ഗാന്ധിനഗർ സ്റ്റേഷൻ ഓഫീസർ എ. ഉണ്ണിക്കൃഷ്ണൻ മറുനാടൻ മലയാളിയോട് പറഞ്ഞു. ജനങ്ങളൊക്കെ വലിയ സഹകരണത്തോടെയാണ് ഈ പ്രവർത്തനത്തിൽ പങ്കാളിയാകുന്നത്. പലരും ഞങ്ങളെ അവിടേക്ക് വിളിച്ചു കൊണ്ടു പോയി തളിപ്പിക്കുന്നുമുണ്ട് എന്നും അദ്ദേഹം പറഞ്ഞു.

ആരോഗ്യ വകുപ്പ് നൽകിയ അണുനാശിനി ലായനി അഗ്നിരക്ഷാ വാഹനം വഴി ജനങ്ങൾ കൂടുന്ന ഇടങ്ങളിൽ തളിക്കുകയാണ് ചെയ്തത്. ഹെൽത്ത് ഡിപ്പാർട്ട്മെന്റിന്റെ നിർദ്ദേശമനുസരിച്ചാണ് ലായനി നിർമ്മിച്ചിരിക്കുന്നതെന്ന് ഫയർ ഫോഴ്സ് ഉദ്യോഗസ്ഥർ പറഞ്ഞു. ജില്ലയിലെ വിവിധ യൂണിറ്റുകൾ തങ്ങളുടെ പരിധിയിൽ പെടുന്ന മേഖലകൾ ഇത്തരത്തിൽ അണുവിമുക്തമാക്കി. കൊറോണ പ്രതിരോധ പ്രവർത്തനങ്ങളിൽ പങ്കാളികളാവാൻ ഫയർ ആൻഡ് റെസ്‌ക്യൂ ഡയറക്ടർ ജനറൽ എ.ഹേമചന്ദ്രൻ ഐ.പി.എസ് നിർദ്ദേശിച്ചതിന്റെ അടിസ്ഥാനത്തിലാണ് ശുചീകരണം നടത്തിയത്.

കൊറോണ ഭീതി പടരുമ്പോൾ ഇത്തരത്തിലുള്ള പ്രതിരോധ നടപടികൾ ജനങ്ങൾക്ക് ആശ്വാസമാകുന്നുണ്ട്. ആരോഗ്യ പ്രവർത്തകരുടെ അക്ഷീണ പ്രയത്നത്തിലും എല്ലാവരും സംതൃപ്തരാണ്. നാളെ നടക്കുന്ന ജനതാ കർഫ്യൂവിൽ കൊറോണ വൈറസ് വ്യാപനം തടയാൻ പ്രവർത്തിക്കുന്ന എല്ലാവർക്കും ആദരവ് അർപ്പിക്കുമെന്നും ജനങ്ങൾ പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP