Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

കൊല്ലം മുളങ്കാടകം ദേവീക്ഷേത്രത്തിൽ തീപിടുത്തം; ക്ഷേത്രത്തിന്റെ മുൻവശം ഏകദേശം പൂർണമായും കത്തിനശിച്ചു

കൊല്ലം മുളങ്കാടകം ദേവീക്ഷേത്രത്തിൽ തീപിടുത്തം; ക്ഷേത്രത്തിന്റെ മുൻവശം ഏകദേശം പൂർണമായും കത്തിനശിച്ചു

മറുനാടൻ മലയാളി ബ്യൂറോ

കൊല്ലം: മുളങ്കാടകം ദേവീക്ഷേത്രത്തിൽ തീപിടുത്തമുണ്ടായി. പുലർച്ചെ നാലുമണിയോടെയാണ് ക്ഷേത്രത്തിലെ മുൻവശത്ത് തീപിടിച്ചത്. ക്ഷേത്രത്തിന്റെ മുൻവശം ഏകദേശം പൂർണമായും കത്തിനശിച്ച നിലയിലാണ്. സംസ്ഥാനത്ത് തന്നെ ഏറ്റവും പുരാതനമായ ക്ഷേത്രങ്ങളിലൊന്നാണ് മുളങ്കാടകം ദേവീക്ഷേത്രം. തീപിടുത്തത്തിന്റെ കാരണം വ്യക്തമല്ല.

സ്ഥലത്ത് ഫോറൻസിക് വിദ​ഗ്ധരുടേതടക്കം പരിശോധന നടക്കുകയാണ്. അവരുടെ റിപ്പോർട്ട് കൂടി കിട്ടിയ ശേഷമേ എന്താണ് ശരിയായ കാരണമെന്ന് വ്യക്തമാകൂ. ദേശീയപാതയിലൂടെ കടന്നുപോകുന്ന വാഹനയാത്രക്കാരാണ് തീ ഉയരുന്നത് കണ്ട് ഫയർഫോഴ്സിനെയും പൊലീസിനെയും വിവരമറിയിച്ചത്. മൂന്നു യൂണിറ്റ് ഫയർഫോഴ്സ് സ്ഥലത്തെത്തിയാണ് തീ അണച്ചത്. ക്ഷേത്രത്തിൽ ഒരു കെടാവിളക്ക് സൂക്ഷിക്കാറുണ്ടായിരുന്നു. അതിൽ നിന്ന് തീ പടർന്നതാകാമെന്നാണ് പ്രാഥമിക നി​ഗമനം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP