Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

തിരുവനന്തപുരം ചാല മാർക്കറ്റിൽ വൻ തീപിടിത്തം; ആറുകടകൾ കത്തിനശിച്ചു; കണ്ടുനിന്നയാൾ കുഴഞ്ഞുവീണു മരിച്ചു

തിരുവനന്തപുരം ചാല മാർക്കറ്റിൽ വൻ തീപിടിത്തം; ആറുകടകൾ കത്തിനശിച്ചു; കണ്ടുനിന്നയാൾ കുഴഞ്ഞുവീണു മരിച്ചു

തിരുവനന്തപുരം: തിരക്കേറിയ ചാല മാർക്കറ്റിൽ വൻ തീപിടിത്തം. ആറു കടകൾ കത്തിനശിച്ചു. ഒരു ഫാൻസി സ്റ്റോറിന്റെ ഗോഡൗണിൽ നിന്നാണ് തീ പടർന്നത്. അതിനിടെ തീപിടിത്തവും രക്ഷാപ്രവർത്തനവും കണ്ടുനിന്നയാൾ കുഴഞ്ഞുവീണു മരിച്ചു. കല്ലാട്ടുമുക്ക് സ്വദേശി ഇസ്മയിലാണു കുഴഞ്ഞുവീണു മരിച്ചത്.

വൈകിട്ട് അഞ്ചരയോടെയാണ് അപകടം. നാലുമണിക്കൂറോളം കഴിഞ്ഞ് രാത്രി ഒമ്പതോടെയാണ് തീ നിയന്ത്രണവിധേയമാക്കാനായത്. അഗ്‌നിശമനസേനയുടെ പത്തുയൂണിറ്റും എയർഫോഴ്‌സ് സംഘവും സ്ഥലത്തെത്തിയാണ് തീ നിയന്ത്രണവിധേയമാക്കിയത്. ജല പീരങ്കിയും തീയണക്കാൻ ഉപയോഗിച്ചു. തീപിടിത്തത്തിന് ഇടയാക്കിയത് ഷോർട്ട് സർക്യൂട്ടാണെന്നാണ് പ്രാഥമിക നിഗമനം. ഇടുങ്ങിയ റോഡും അടുത്തടുത്തുള്ള കടകളും രക്ഷാപ്രവർത്തനം വൈകുന്നതിന് ഇടയാക്കി.

തിരുവനന്തപുരത്തെ ഏറ്റവും തിരക്കേറിയ മാർക്കറ്റാണ് ചാല മാർക്കറ്റ്. ഇവിടെ ഏറ്റവുമധികം തിരക്കുള്ള വൈകുന്നേരമാണ് തീപിടിത്തമുണ്ടായത്. കൂടുതൽ കടകളിലേക്കു തീ വ്യാപിക്കാതിരിക്കാൻ ഫയർ ഫോഴ്‌സ് പരിശ്രമിച്ചു. തിരക്കേറിയ സമയമായതിനാൽ വലിയൊരു ദുരന്തത്തിനുള്ള സാധ്യത ഒഴിവാക്കാൻ അധികൃതർ പരമാവധി ശ്രമിച്ചു. പ്രദേശത്തേക്കുള്ള വൈദ്യുതി ബന്ധവും വിച്ഛേദിച്ചു.

ജനങ്ങളെ പ്രദേശത്തുനിന്ന് ഒഴിപ്പിക്കാനും മാർക്കറ്റിനുള്ളിൽ പാർക്കു ചെയ്തിരിക്കുന്ന വാഹനങ്ങൾ മാറ്റാനും പൊലീസും ഏറെ പാടുപെട്ടു. തീപിടിത്തമുണ്ടായതറിഞ്ഞു മന്ത്രി വി എസ് ശിവകുമാറും വി ശിവൻകുട്ടി എംഎൽഎയും മറ്റു ജനപ്രതിനിധികളും ഉന്നതപൊലീസ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി. തീപിടിച്ച കടയിലേക്കു ചെന്നെത്താനുള്ള ബുദ്ധിമുട്ടാണ് രക്ഷാപ്രവർത്തനത്തിനു വിഘാതം സൃഷ്ടിച്ചതെന്ന് മേയർ കെ ചന്ദ്രിക പറഞ്ഞു. പുത്തരിക്കണ്ടം മൈതാനത്തിനു പുറകിലൂടെ രക്ഷാപ്രവർത്തനത്തിനു സംവിധാനം ഒരുക്കിയിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP