Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

നാവിക സേനാ യുദ്ധക്കപ്പലായ ഐഎൻഎസ് വിശാഖപട്ടണത്തിൽ വൻ തീപിടുത്തം; ഒരാൾ മരിച്ചുവെന്നും റിപ്പോർട്ട്; തീയണയ്ക്കാനുള്ള ശ്രമം പുരോഗമിക്കുന്നു; അപകടമുണ്ടായത് ദക്ഷിണ മുംബൈയിലെ സിഎസ്എംടി റെയിൽവേ സ്റ്റേഷന് സമീപമുള്ള 'മസ്ഗാവ് ഡോക്' കപ്പൽ നിർമ്മാണ ശാലയിൽ

നാവിക സേനാ യുദ്ധക്കപ്പലായ ഐഎൻഎസ് വിശാഖപട്ടണത്തിൽ വൻ തീപിടുത്തം; ഒരാൾ മരിച്ചുവെന്നും റിപ്പോർട്ട്; തീയണയ്ക്കാനുള്ള ശ്രമം പുരോഗമിക്കുന്നു; അപകടമുണ്ടായത് ദക്ഷിണ മുംബൈയിലെ സിഎസ്എംടി റെയിൽവേ സ്റ്റേഷന് സമീപമുള്ള 'മസ്ഗാവ് ഡോക്' കപ്പൽ നിർമ്മാണ ശാലയിൽ

മറുനാടൻ ഡെസ്‌ക്‌

മുംബൈ : നാവിക സേനാ കപ്പലായ ഐഎൻഎസ് വിശാഖപട്ടണത്തിലുണ്ടായ തീപിടുത്തത്തിൽ ഒരാൾ കൊല്ലപ്പെട്ടുവെന്ന് റിപ്പോർട്ട്. മുംബൈ സിഎസ്എംടി റെയിൽവേ സ്‌റ്റേഷന് സമീപം മസ്ഗാവ് ഡോക് കപ്പൽ നിർമ്മാണ ശാലയിലുണ്ടായിരുന്ന കപ്പലിലാണ് തീപിടുത്തമുണ്ടായത്. തീപിടുത്തമുണ്ടായപ്പോൾ കപ്പലിന്റെ അകത്ത് കുടുങ്ങിയാണ് ജീവനക്കാരൻ മരിച്ചതെന്നാണ് റിപ്പോർട്ട്. ഇപ്പോഴും തീയണയ്ക്കാൻ സാധിച്ചിട്ടില്ല. നിർമ്മാണ ശാലയിലെ ഉദ്യോഗസ്ഥരും രക്ഷാ സേനയും തീയണയക്കാൻ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്.

2014 ഏപ്രിലിൽ മുംബൈ നേവൽ ഡോക്യാർഡിൽ അറ്റകുറ്റപ്പണിക്കിടെ ഐഎൻഎസ് മാതംഗ എന്ന യുദ്ധക്കപ്പലിനു തീപിടിച്ചിരുന്നു. എന്നാൽ ആളപയാമുണ്ടായിരുന്നില്ല. അതിനു തൊട്ടു മുൻപത്തെ വർഷം സ്വാതന്ത്ര്യദിനത്തലേന്ന് നേവൽ ഡോക്യാർഡിൽ നിർത്തിയിട്ട ഐഎൻഎസ് സിന്ധുരക്ഷക് മുങ്ങിക്കപ്പലിലുണ്ടായ സ്ഫോടനത്തിൽ മലയാളികൾ ഉൾപ്പെടെ 18 നാവികർ കൊല്ലപ്പെട്ടിരുന്നു.

ഇന്ത്യയുടെ ഏക വിമാനവാഹിനിക്കപ്പലായ ഐഎൻഎസ് വിക്രമാദിത്യയിൽ 2019 ഏപ്രിലിൽ ഉണ്ടായ തീപിടിത്തത്തിൽ ലഫ്റ്റനന്റ് കമാൻഡർ ഡി.എസ്. ചൗഹാൻ (28) മരിച്ചിരുന്നു. കപ്പൽ കർണാടകയിലെ കാർവാർ തുറമുഖത്തേക്ക് അടുക്കുമ്പോഴായിരുന്നു തീപിടിത്തം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP