Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

വടകര തിരുവള്ളൂരിൽ പെട്രോൾ പമ്പിൽ വൻ തീപിടിത്തം; പമ്പ് ജീവനക്കാരും ഫയർഫോഴ്‌സും ചേർന്ന് തീയണച്ചു

വടകര തിരുവള്ളൂരിൽ പെട്രോൾ പമ്പിൽ വൻ തീപിടിത്തം; പമ്പ് ജീവനക്കാരും ഫയർഫോഴ്‌സും ചേർന്ന് തീയണച്ചു

മറുനാടൻ ഡെസ്‌ക്‌

തിരുവള്ളൂർ: വടകരയിലെ പെട്രോൾ പമ്പി്ൽ വൻ തീപിടുത്തം. തിരുവള്ളൂരിലെ ഇന്ത്യൻ ഓയിൽ പെട്രോൾ പമ്പിലാമ് തിപിടിത്തമുണ്ടായത്. ഞായറാഴ്ച് വൈകുന്നേരം ആറരയോടുകൂടിയാണ് തിരുവള്ളൂർ ടൗണിലെ ഇന്ത്യൻ ഓയിൽ പെട്രോൾ പമ്പിന്റെ മുൻഭാഗത്ത് സ്ഥാപിച്ച സൈൻ ബോർഡിൽ തീ ആളി പടർന്നത്.

പമ്പ് ജീവനക്കാരുടെയും നാട്ടുകാരുടെയും അഗ്‌നി രക്ഷാ സേനയുടെയും അവസരോചിത ഇടപെടൽ കാരണം പെട്രോൾ നിറക്കുന്ന ഭാഗത്തേക്ക് തീ പടർന്നു പിടിക്കാതെ വൻ ദുരന്തം ഒഴിവായി. അപകട സമയത്ത് നിരവധി വാഹനങ്ങൾ ഇന്ധനം നിറക്കാൻ വേണ്ടി പെട്രോൾ പമ്പിലുണ്ടായിരുന്നു.

പെട്രോൾ പമ്പിന്റെ ലൈറ്റ് ഘടിപ്പിച്ച സൈൻ ബോർഡിൽ നിന്ന് വൈദ്യുതി ഷോർട്ട് സർക്യൂട്ട് ഉണ്ടായതാണ് തീ പിടുത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. വടകരയിൽ നിന്നെത്തിയ അഗ്‌നിരക്ഷാ സേനയുടെ നേതൃത്വത്തിൽ പമ്പ് ജീവനക്കാരും ഫയർഫോഴ്‌സും നാട്ടുകാരും ചേർന്ന് ഏറെ ശ്രമകരമായി തീയണച്ചു. ഒന്നരമണിക്കൂറിലേറെ നീണ്ട പരിശ്രമത്തിലൂടെ രാത്രി എട്ടുമണിയോടെയാണ് തീ കെടുത്തിയത്.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP