Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

അമ്മാവനെ വെട്ടിയപ്പോൾ കേസ് എടുത്തില്ല; മദ്യലഹരി മൂത്തപ്പോൾ ഭാര്യയെയും മകനെയും പെട്രോൾ ഒഴിച്ചു കത്തിച്ചു; ഗുരുതരമായി പൊള്ളലേറ്റ അമ്മയും മകനും മെഡിക്കൽ കോളജിൽ; ഭർത്താവ് പൊലീസ് കസ്റ്റഡിയിൽ: സംഭവം കോന്നി വകയാറിൽ

അമ്മാവനെ വെട്ടിയപ്പോൾ കേസ് എടുത്തില്ല; മദ്യലഹരി മൂത്തപ്പോൾ ഭാര്യയെയും മകനെയും പെട്രോൾ ഒഴിച്ചു കത്തിച്ചു; ഗുരുതരമായി പൊള്ളലേറ്റ അമ്മയും മകനും മെഡിക്കൽ കോളജിൽ; ഭർത്താവ് പൊലീസ് കസ്റ്റഡിയിൽ: സംഭവം കോന്നി വകയാറിൽ

ശ്രീലാൽ വാസുദേവൻ

പത്തനംതിട്ട: മദ്യലഹരിയിൽ നാട്ടുകാരോടും വീട്ടുകാരോടും കലഹം പതിവാക്കിയ യുവാവ് ഭാര്യയെയും അഞ്ചു വയസുള്ള മകനെയും പെട്രോൾ ഒഴിച്ച് തീകൊളുത്തി. ഭാര്യയുടെ നില ഗുരുതരം. മകനും സാരമായി പൊള്ളലേറ്റു. ഭർത്താവ് പൊലീസ് കസ്റ്റഡിയിൽ. കോന്നി വകയാറിന് സമീപം കൊല്ലൻപടിയിൽ ഗോകുലം വീട്ടിൽ വാടകയ്ക്ക് താമസിക്കുന്ന കൊക്കാത്തോട് സ്വദേശി രതീഷാ(32)ണ് ഭാര്യ രമ്യയെയും(28), മകൻ അഭിജിത്തിനെയും ഇന്ന് രാത്രി ഏഴുമണിയോടെ കൊലപ്പെടുത്താൻ ശ്രമിച്ചത്.

ഓടിക്കൂടിയ നാട്ടുകാർ തുണി കൊണ്ടു മൂടിയാണ് തീയണച്ചത്. തുടർന്ന് പത്തനംതിട്ട ജനറൽ ആശുപത്രിയിൽ എത്തിച്ചു. പൊള്ളൽ 90 ശതമാനത്തിൽ അധികമായതിനാൽ രമ്യയെയും അഭിജിത്തിനെയും പ്രാഥമിക ശുശ്രൂഷ നൽകി കോട്ടയം മെഡിക്കൽ കോളജിലേക്ക് മാറ്റി. മദ്യപിച്ചെത്തിയ രതീഷ് ഭാര്യയുമായി വഴക്കുണ്ടാവുകയും പെട്രോൾ ഒഴിച്ച് തീകൊളുത്തുകയുമായിരുന്നു. പെട്രോൾ തെറിച്ചു വീണാണ് അഭിജിത്തിന് പൊള്ളലേറ്റത്. രതീഷിനെ നാട്ടുകാർ പിടികൂടി പൊലീസിന് കൈമാറി.

മദ്യലഹരിയിൽ വഴക്കും വെട്ടും കുത്തുമുണ്ടാക്കുന്നത് ഇയാളുടെ പതിവാണെന്ന് പൊലീസ് പറഞ്ഞു. കഴിഞ്ഞ ദിവസം സ്വന്തം അമ്മാവനെ വെട്ടിപ്പരുക്കേൽപ്പിച്ചിരുന്നു. കുടുംബാംഗങ്ങൾ ഇടപെട്ടാണ് അന്ന് കേസും വഴക്കും ഒഴിവാക്കിയത്. അതിൽ നടപടി ഇല്ലാതെ വന്നതാണ് ഇപ്പോൾ ഭാര്യയെ കൊലപ്പെടുത്താൻ ശ്രമിച്ചതിന് കാരണം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP