Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

നിലവാരമില്ലാത്ത വെളിച്ചെണ്ണ ഉൽപ്പാദിപ്പിച്ച് വിതരണം ചെയ്തു; വയനാട്ടിൽ വിവിധ കമ്പനികൾക്കായി 10.55 ലക്ഷം രൂപ പിഴ

നിലവാരമില്ലാത്ത വെളിച്ചെണ്ണ ഉൽപ്പാദിപ്പിച്ച് വിതരണം ചെയ്തു; വയനാട്ടിൽ വിവിധ കമ്പനികൾക്കായി 10.55 ലക്ഷം രൂപ പിഴ

മറുനാടൻ മലയാളി ബ്യൂറോ

മാനന്തവാടി: നിലവാരമില്ലാത്ത വെളിച്ചെണ്ണ ഉൽപാദിപ്പിച്ച് വിതരണം ചെയ്തതിനും വിൽപന നടത്തിയതിനും വയനാട്ടിൽ വിവിധ സ്ഥാപനങ്ങൾക്ക് 10.55 ലക്ഷം രൂപ പിഴ വിധിച്ചു. കേര ക്രിസ്റ്റൽ ബ്രാന്റ് ഉൽപാദകരായ പാലക്കാട് ആഫിയ കോക്കനട്ട് ഓയിൽ മിൽ, കേരള റിച്ച് ബ്രാന്റ് ഉൽപാദകരായ പാലക്കാട് ഫോർസ്റ്റാർ അസോസിയേറ്റസ് എന്നീ സ്ഥാപനങ്ങളുടെ ലൈസൻസികളും വിൽപന നടത്തിയ വ്യാപാര സ്ഥാപനങ്ങളുടെ ലൈസൻസികളുമാണ് പിഴ അടക്കേണ്ടത്.

പാലക്കാട് ആഫിയ കോക്കനട്ട് ഓയിൽ മിൽ അഞ്ച് ലക്ഷം രൂപയും കേര ക്രിസ്റ്റൽ ബ്രാന്റ് വെളിച്ചെണ്ണ വിൽപന നടത്തിയ കൽപ്പറ്റയിലെ ഗോൾഡൻ ഹൈപ്പർമാർക്കറ്റ് നാല് ലക്ഷം രൂപയും പാലക്കാട് ഫോർസ്റ്റാർ അസോസിയേറ്റസ് ഒരു ലക്ഷം രൂപയും കേരള റിച്ച് ബ്രാന്റ് വെളിച്ചെണ്ണ വിൽപന നടത്തിയ അമ്പലവയൽ സോന ഹൈപ്പർമാർക്കറ്റ് 55,000 രൂപയും പിഴയടക്കണം.

കൽപ്പറ്റ, സുൽത്താൻ ബത്തേരി ഫുഡ് സേഫ്റ്റി ഓഫീസർമാർ പരിശോധനയ്ക്കായി എടുത്തയച്ച സാമ്പിളുകളിൽ നിലവാരമില്ലാത്തത് എന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ മാനന്തവാടി ഫുഡ് സേഫ്റ്റി അഡ്ജൂഡിക്കേറ്റിങ് ഓഫീസർ (ആർ.ഡി.ഒ.) കോടതി ഫയൽ ചെയ്ത കേസിലാണ് പിഴയടക്കാൻ വിധിയായത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP