Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

കെഎസ്ആർടിസിക്ക് വായ്പ കൊടുത്ത് ലാഭമുണ്ടാക്കാൻ തുടങ്ങിയ സ്ഥാപനം; കൈനീട്ടിയവർക്കെല്ലാം കാശു കൊടുത്തു; നാടു നീളെ ഷോപ്പിങ് മാളുകൾ പണിത് വാടകയ്ക്ക് കൊടുക്കാതെ വെറുതെയിട്ടു; കെടിഡിഎഫ്‌സി എന്ന വെള്ളാനയ്ക്കും ഇപ്പോൾ വല്ലാതെ ശ്വാസം മുട്ടുന്നു

കെഎസ്ആർടിസിക്ക് വായ്പ കൊടുത്ത് ലാഭമുണ്ടാക്കാൻ തുടങ്ങിയ സ്ഥാപനം; കൈനീട്ടിയവർക്കെല്ലാം കാശു കൊടുത്തു; നാടു നീളെ ഷോപ്പിങ് മാളുകൾ പണിത് വാടകയ്ക്ക് കൊടുക്കാതെ വെറുതെയിട്ടു; കെടിഡിഎഫ്‌സി എന്ന വെള്ളാനയ്ക്കും ഇപ്പോൾ വല്ലാതെ ശ്വാസം മുട്ടുന്നു

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: കട്ടപ്പുറത്തിഴയുന്ന കെഎസ്ആർടിസിക്കു വേണ്ടി പണം കണ്ടെത്താൻ ആരംഭിച്ച ബാങ്കിതര പണമിടപാട് സ്ഥാപനമായ കേരള ട്രാൻസ്‌പോർട്ട് ഡെവലപ്പ്‌മെന്റ് ഫിനാൻസ് കോർപ്പറേഷൻ (കെ.ടി.ഡി.എഫ്.സി) ഇപ്പോൾ നേരിടുന്നത് കടുത്ത സാമ്പത്തിക പ്രതിസന്ധിയെന്ന് സൂചന. 41.32 കോടിയാണ് കഴിഞ്ഞ വർഷം മാത്രമുണ്ടായ നഷ്ടം. സ്വകാര്യ സ്ഥാപനങ്ങൾക്കായി 104.34 കോടിയാണ് വായ്പ നൽകിയത്. ഇതിന്റെ പകുതി പോലും തിരികെ ലഭിച്ചിട്ടില്ലെന്ന് പറയുന്നതിനൊപ്പം 54.30 കോടി കിട്ടാക്കടമുണ്ടെന്നും റിപ്പോർട്ടുണ്ട്. സ്ഥാപനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണെന്ന് അറിഞ്ഞിട്ടും വായ്പാ കുടിശ്ശിക തിരിച്ച് പിടിക്കുന്നതിലും ഉദ്യോഗ്‌സഥരുടെ ഭാഗത്ത് നിന്നും വീഴ്‌ച്ചയുണ്ടായിട്ടുണ്ട്.

23.35 ലക്ഷം രൂപ ഇതിനിടെ എഴുതി തള്ളിയിരുന്നു. വായ്പാ ഇടപാടുകൾ സംബന്ധിച്ച രേഖകൾ ചില ഉദ്യോഗസ്ഥർ ഒളിപ്പിക്കുന്നുവെന്ന ആരോപണവുമുണ്ട്. വിവരാവകാശ നിയമപ്രകാരം രേഖകൾ നൽകാൻ കഴിയില്ലെന്നാണ് മറുപടി.സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതോടെ ഭരണസമിതിയിൽനിന്ന് ഒഴിവാക്കണമെന്ന് ധനകര്യ, ഗതാഗത സെക്രട്ടറിമാർ ആവശ്യപ്പെട്ടിട്ടുണ്ട്. പണമിടപാടുകൾക്കുപകരം മാൾ ബിസിനസിലേക്ക് ഇറങ്ങിയതാണ് കെഎസ്ഡിഎഫ്‌സിടെ സാമ്പത്തിക കുരുക്കിൽ എത്തിച്ചത്. കൃത്യമായി പഠനം നടത്താതെ മാൾ ബിസിനസിലേക്ക് ഇറങ്ങിയതാണ് സ്ഥാപനത്തിന്റെ നടുവൊടിച്ചത്. ഇവ കൃത്യസമയത്ത് വാടകയ്ക്ക് കൊടുക്കാൻ കഴിഞ്ഞില്ല.

തമ്പാനൂർ, അങ്കമാലി, കോഴിക്കോട്, തിരുവല്ല എന്നിവടങ്ങളിലെ വാണിജ്യസമുച്ചയങ്ങൾ നഷ്ടക്കച്ചവടമാണ്. 2010-11ൽ ഏഴുകോടി രൂപയായിരുന്നു നഷ്ടം. 2015-16ൽ 19.93 കോടിയായി. പാലക്കാട്, എറണാകുളം ജില്ലാ ബാങ്കുകളിൽനിന്ന് 2018 മേയിൽ എടുത്ത 350 കോടി രൂപ വായ്പയിലാണ് ഇപ്പോൾ മുന്നോട്ടുനീങ്ങുന്നത്. കെ.എസ്.ആർ.ടി.സി.യുമായുള്ള ഇടപാടുകളാണ് സ്ഥാപനത്തെ പ്രതിസന്ധിയിലാക്കിയത്. 450 കോടി രൂപ കെ.എസ്. ആർ.ടി.സിയിൽനിന്ന് കിട്ടാനുണ്ടെന്നാണ് കെ.ടി.ഡി.എഫ്.സി.യുടെ വാദം. കെ.എസ്.ആർ.ടി.സിക്ക് 3100 കോടി വായ്പ നൽകിയ കൺസോർഷ്യത്തിലും കെ.ടി.ഡി.എഫ്.സി. അംഗമാണ്.

950 കോടി രൂപയാണ് കെ.ടി.ഡി.എഫ്.സി നൽകിയത്.വായ്പാ കാലാവധി 20 വർഷമാക്കിയതോടെ തിരിച്ചടവ് തുക കുറഞ്ഞു. മറ്റു സ്ഥാപനങ്ങളിൽനിന്ന് വായ്പയെടുത്താണ് കെ.എസ്.ആർ.ടി.സി.ക്ക് കുറഞ്ഞ പലിശയ്ക്ക് നൽകിയത്. ഇതിലെ നാലുശതമാനം പലിശ നഷ്ടം സർക്കാർ നൽകാമെന്നേറ്റിരുന്നു. ആ തുക നൽകാത്തതും പ്രതിസന്ധി രൂക്ഷമാക്കുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP