Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

അന്തരിച്ച മിമിക്രി കലാകാരൻ ഷാബുരാജിന്റെ കുടുംബത്തിന് ധനസഹായം: സാംസ്‌കാരിക പ്രവർത്തക ക്ഷേമനിധിയിൽ നിന്നുള്ള രണ്ടുലക്ഷം രൂപ ശനിയാഴ്ച ആറ്റിങ്ങലിലെ വീട്ടിൽ മന്ത്രി എ.കെ.ബാലൻ ഷാബുവിന്റെ ആശ്രിതർക്ക് കൈമാറും

അന്തരിച്ച മിമിക്രി കലാകാരൻ ഷാബുരാജിന്റെ കുടുംബത്തിന് ധനസഹായം: സാംസ്‌കാരിക പ്രവർത്തക ക്ഷേമനിധിയിൽ നിന്നുള്ള രണ്ടുലക്ഷം രൂപ ശനിയാഴ്ച ആറ്റിങ്ങലിലെ വീട്ടിൽ മന്ത്രി എ.കെ.ബാലൻ ഷാബുവിന്റെ ആശ്രിതർക്ക് കൈമാറും

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: അന്തരിച്ച മിമിക്രി കലാകാരൻ ഷാബുരാജിന്റെ കുടുംബത്തിന് സാംസ്‌കാരിക പ്രവർത്തക ക്ഷേമനിധിയിൽ നിന്ന് അനുവദിച്ച രണ്ട് ലക്ഷം രൂപയുടെ ധനസഹായം ശനിയാഴ്ച നൽകും. ഷാജുരാജിന്റെ ആറ്റിങ്ങലുള്ള വീട്ടിൽ ഉച്ചയ്ക്ക് 12ന് കോവിഡ്- 19 ലോക്ഡൗൺ നിബന്ധനകൾ പാലിച്ചുകൊണ്ട് സാംസ്‌കാരിക വകുപ്പ് മന്ത്രി . എ. കെ. ബാലനാണ് ധനസഹായം ആശ്രിതർക്ക് നൽകുന്നത്.

കുടുംബത്തിന്റെ ദയനീയ സ്ഥിതി പത്രങ്ങൾ റിപ്പോർട്ട് ചെയ്തത് ശ്രദ്ധയിൽപെട്ടതിനെ തുടർന്നാണ് സാംസ്‌കാരിക പ്രവർത്തക ക്ഷേമനിധിയിൽ നിന്നും പ്രത്യേക കേസായി ധനസഹായം നൽകാൻ തിരുമാനിച്ചത് . 20 വർഷത്തോളം മിമിക്രി താരമായി കലാരംഗത്ത് നിറഞ്ഞുനിന്ന പ്രതിഭയായിരുന്നു ഷാബുരാജ്. കലാരംഗത്ത് ശ്രദ്ധേയ താരമായി ഉയർന്നെങ്കിലും കുടുംബം സാമ്പത്തികമായി ദുരിതാവസ്ഥയിലായിരുന്നു. ആറ് വർഷമായി ഭാര്യ രോഗബാധിതയായി കിടപ്പിലാണ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP