Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

നവ വധുവിനെ പീഡിപ്പിച്ചു കൊന്ന 'ഗുണ്ട' സിനിമയിലെ നായകൻ ഒളിവിൽ; പിതാവും വധശ്രമക്കേസിൽ പ്രതി; നടൻ ദിൽജിത്തിനെ തേടി പൊലീസ്

നവ വധുവിനെ പീഡിപ്പിച്ചു കൊന്ന 'ഗുണ്ട' സിനിമയിലെ നായകൻ ഒളിവിൽ; പിതാവും വധശ്രമക്കേസിൽ പ്രതി; നടൻ ദിൽജിത്തിനെ തേടി പൊലീസ്

കോഴിക്കോട്: നവവധുവിനെ മരണവുമായി ബന്ധപ്പെട്ട് സിനിമയിലെ നായകനെ പൊലീസ് തിരയുന്നു. കോഴിക്കോട് മടവൂർ സ്വദേശിനിയായ യുവതി ജീവനൊടുക്കിയ കേസിലാണ് ഭർത്താവ് കൂടിയായ സിനിമാ നടൻ ദിൽജിത്തിനെ പൊലീസ് തിരയുന്നത്. സിനിമാ നടനൊപ്പം തന്നെ അമ്മ ജെസിയും ഒളിവിലാണ്. മറ്റൊരു വധശ്രമക്കേസിൽ പ്രതിയായ കോഴിക്കോട്ടെ പ്രമുഖ കരാട്ടെ പരിശീലകൻ ദിലീപ്കുമാറിന്റെ മകനാണ് ദിൽജിത്ത്. പ്രതിയെ പിടികൂടാത്തതിനെതിരെ യുവതിയുടെ ബന്ധുക്കൾ മുഖ്യമന്ത്രിക്കു പരാതി നൽകി.

കോഴിക്കോട് മടവൂർ സ്വദേശിനിയായ രഹിലയാണ് പത്തു ദിവസം മുൻപ് സ്വവസതിയിൽ ജീവനൊടുക്കിയത്. ഏഴുമാസം മുൻപായിരുന്നു രഹിലയും ദിൽജിത്തുമായുള്ള വിവാഹം. ഭർത്താവ് ദിൽജിത്തും അമ്മ ജെസിയും മാനസികമായി പീഡിപ്പിച്ചതിൽ മനംനൊന്താണ് ജീവനൊടുക്കിയതെന്നാണ് ബന്ധുക്കളുടെ പരാതി. ഗാർഹിക പീഡനം, ആത്മഹത്യാപ്രേരണ കുറ്റങ്ങൾ ചുമത്തി ഇരുവർക്കുമെതിരെ കുന്നമംഗലം പൊലീസ് കേസെടുത്തിരുന്നു. പക്ഷേ, ഇരുവരും സംഭവശേഷം ഒളിവിൽ പോയി. പ്രതികളെ പിടികൂടാൻ അഞ്ചംഗ സംഘത്തെ നിയോഗിച്ചെങ്കിലും പിടികൂടാനായില്ല.

ഈയിടെ പുറത്തിറങ്ങിയ ഗുണ്ടയെന്ന സിനിമയിൽ ദിൽജിത്ത് മുഖ്യറോളിൽ അഭിനയിച്ചിരുന്നു. പലിശ ഇടപാടിനെ ചൊല്ലിയുള്ള തർക്കവുമായി ബന്ധപ്പെട്ട് യുവാവിനെ കാറിടിപ്പിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതിയാണ് അച്ഛൻ ദിലീപ്കുമാർ. മകന്റെ വിവാഹം കഴിഞ്ഞ ഉടനെ അച്ഛൻ ജയിലിലായത് മരുമകളുടെ ജാതകദോഷമാണെന്ന് പറഞ്ഞ് മാനസികമായി പീഡിപ്പിച്ചെന്നും ബന്ധുക്കൾ ആരോപിക്കുന്നു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP