Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

'എത്ര കള്ളക്കേസിൽ കുടുക്കിയാലും പോരാട്ടം തുടരുമെന്ന് കെ സുരേന്ദ്രൻ; കള്ളകടത്തുകാരായ എംഎൽഎമാരെ സംരക്ഷിക്കുന്ന മുഖ്യമന്ത്രി വിശ്വാസികളെ ജയിലിൽ അടയ്ക്കുകയാണെന്നും' ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി; പ്രതികരണം കോഴിക്കോട് ജില്ലാ ജയിലിൽ എത്തിച്ചപ്പോൾ; സുരേന്ദ്രനെതിരെ ചുമത്തിയിരിക്കുന്നത് ഏഴ് കേസുകൾ

'എത്ര കള്ളക്കേസിൽ കുടുക്കിയാലും പോരാട്ടം തുടരുമെന്ന് കെ സുരേന്ദ്രൻ; കള്ളകടത്തുകാരായ എംഎൽഎമാരെ സംരക്ഷിക്കുന്ന മുഖ്യമന്ത്രി വിശ്വാസികളെ ജയിലിൽ അടയ്ക്കുകയാണെന്നും' ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി; പ്രതികരണം കോഴിക്കോട് ജില്ലാ ജയിലിൽ എത്തിച്ചപ്പോൾ; സുരേന്ദ്രനെതിരെ ചുമത്തിയിരിക്കുന്നത് ഏഴ് കേസുകൾ

മറുനാടൻ ഡെസ്‌ക്‌

കോഴിക്കോട്: എത്ര കള്ളക്കേസിൽ കുടുക്കിയാലും താൻ പോരാട്ടം തുടരുമെന്ന് റിമാന്റിൽ കഴിയുന്ന ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി കെ സുരേന്ദ്രൻ. കള്ളകടത്തുകാരായ എംഎൽഎമാരെ സംരക്ഷിക്കുന്ന മുഖ്യമന്ത്രി വിശ്വാസികളെ ജയിലിൽ അടയ്ക്കുകയാണെന്നും സുരേന്ദ്രൻ മാധ്യമങ്ങളോട് പറഞ്ഞു. കോഴിക്കോട് ജില്ലാ ജയിലിൽ എത്തിച്ചപ്പോഴായിരുന്നു പ്രതികരണം. സുരേന്ദ്രനെ നാളെ കോഴിക്കോട് കോടതിയിൽ ഹാജരാക്കും.

ശബരിമലയിൽ 52കാരിയെ ആക്രമിച്ചതുൾപ്പെടെയുള്ള കേസുകളിലാണ് സുരേന്ദ്രനെ കോടതി റിമാന്റ് ചെയ്തത്. തൃപ്തി ദേശായി എത്തിയതിനെ തുടർന്ന് കൊച്ചി വിമാനത്താവളത്തിൽ പ്രതിഷേധം സഘടിപ്പിച്ചതിന്റെ പേരിൽ മറ്റൊരു കേസും കഴിഞ്ഞ ദിവസം പൊലീസ് സുരേന്ദ്രനെതിരെ ചുമത്തിയിട്ടുണ്ട്.

അതേസമയം, നെയ്യാറ്റിൻകര തഹസിൽദാരെ ഉപരോധിച്ച കേസിൽ സുരേന്ദ്രന് കഴിഞ്ഞ ദിവസം നെയ്യാാറ്റിൻകര കോടതി ജാമ്യം അനുവദിച്ചിരുന്നു. എന്നാൽ മറ്റ് ആറ് കേസുകൾ കൂടി ഉള്ളതിനാൽ പുറത്തിറങ്ങാനാകുമായിരുന്നില്ല. ഇതിനിടയിലാണ് പൊലീസ് മറ്റൊരു കേസ് കൂടി ചുമത്തിയിരിക്കുന്നത്. ജാമ്യം ലഭിക്കാവുന്ന കുറ്റങ്ങളാണ് സുരേന്ദ്രനെതിരെ ചുമത്തിയിരിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP