Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Mar / 202429Friday

പനി കവർന്നത് ഒരു കുടുംബത്തിലെ രണ്ട് കുഞ്ഞുങ്ങളുടെ ജീവൻ; അമ്മയ്ക്കും പനി ബാധിച്ചപ്പോൾ ഇടപെട്ട് ആരോഗ്യ വകുപ്പ്; എച്ച്1എൻ1 അല്ലെന്ന് സ്ഥിരീകരണം; സംഭവത്തിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ഡിഎംഒ; മരിച്ചത് നാലുവയസുകാരനും എട്ടുമാസം പ്രായമുള്ള കുഞ്ഞും

പനി കവർന്നത് ഒരു കുടുംബത്തിലെ രണ്ട് കുഞ്ഞുങ്ങളുടെ ജീവൻ; അമ്മയ്ക്കും പനി ബാധിച്ചപ്പോൾ ഇടപെട്ട് ആരോഗ്യ വകുപ്പ്; എച്ച്1എൻ1 അല്ലെന്ന് സ്ഥിരീകരണം; സംഭവത്തിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ഡിഎംഒ; മരിച്ചത് നാലുവയസുകാരനും എട്ടുമാസം പ്രായമുള്ള കുഞ്ഞും

മറുനാടൻ ഡെസ്‌ക്‌

കാസർകോട്; ബദിയടുക്കയിൽ പനിബാധിച്ച് ഒരു കുടുംബത്തിലെ രണ്ടു കുട്ടികൾ മരിച്ച സംഭവത്തിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ഡിഎംഒ. ബദിയടുക്ക, കന്യാപ്പടിയിലെ സിദ്ദിഖ്-നിഷ ദമ്പതികൾക്ക തങ്ങളുടെ രണ്ടു കുഞ്ഞുങ്ങളെ പനിക്ക് നഷ്ടമായത് ദിവസങ്ങൾക്കുള്ളിലാണ്. നാലുവയസുകാരൻ മൊയ്തീൻ ഷിനാസും, എട്ടുമാസം പ്രായമുള്ള സിദ്റത്തുൽ മുൻതഹയും കഴിഞ്ഞ ഒരാഴ്ചയായി മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇളയ കുട്ടി സിദ്റത്തുൽ ചൊവ്വാഴ്ചയും ഷിനാസ് ഇന്നലെ രാവിലേയുമാണ് മരിച്ചത്.

കുട്ടികളുടെ അമ്മയായ നിഷയും പനി ബാധിച്ചു ചികിത്സതേടിയതോടെ ആരോഗ്യവകുപ്പ് പ്രശ്നത്തിൽ ഇടപെടുകയും വിശദമായ പരിശോധനകൾ തുടങ്ങുകയും ചെയ്തു. നിഷയെ മംഗളൂരുവിൽ നിന്ന് കോഴിക്കോട് മെഡിക്കൽ കോളജിലേയ്ക്കോ പരിയാരം മെഡിക്കൽ കോളജിലേയ്ക്കോ, മാറ്റുവാൻ തീരുമാനമായിട്ടുണ്ട്.. എച്ച്1എൻ1 അല്ലെന്ന് പരിശോധനയിൽ സ്ഥിരീകരിച്ചിരുന്നു.

മംഗളൂരുവിലെ ആശുപത്രിയിൽ ശേഖരിച്ച സാമ്പിളുകൾ വിദഗ്ധ പരിശോധനയ്ക്കായി പൂണെയിലെ വൈറോളജി ലാബിലേയ്ക്ക് അയച്ചു.രണ്ടു ദിവസത്തിനകം ഫലം ലഭിക്കും. കുടുംബവുമായി ബന്ധം പുലർത്തിയിരുന്നവരും, ഷിനാസ് പഠിച്ച അങ്കണവാടിയിലെ കുട്ടികളും ആരോഗ്യവകുപ്പിന്റെ നിരീക്ഷണത്തിലാണ്. ഡിഎംഒയുടെ നേതൃത്വത്തിൽ പ്രദേശത്ത് പരിശോധന നടത്തിയിരുന്നു. ആശങ്കാജനകമായതൊന്നും പരിശോധനയിൽ കണ്ടെത്താനായില്ല. ജില്ലാ കളക്ടർ ജനങ്ങൾ പരിഭ്രാന്തരാകേണ്ട കാര്യമില്ലെന്ന് അറിയിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP