Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സരിത നായരുടെ അഭിഭാഷകൻ ഫെനി ബാലകൃഷ്ണനെതിരെ ബാർ കൗൺസിലിന്റെ അച്ചടക്ക നടപടി; ഒരു വർഷത്തേക്ക് അഭിഭാഷകനായി പ്രാക്ടീസ് ചെയ്യാനാവില്ല

സരിത നായരുടെ അഭിഭാഷകൻ ഫെനി ബാലകൃഷ്ണനെതിരെ ബാർ കൗൺസിലിന്റെ അച്ചടക്ക നടപടി; ഒരു വർഷത്തേക്ക് അഭിഭാഷകനായി പ്രാക്ടീസ് ചെയ്യാനാവില്ല

തിരുവനന്തപുരം: സോളാർ കേസിൽ സരിത നായരുടെ അഭിഭാഷകനായിരുന്ന ഫെനി ബാലകൃഷ്ണനെതിരെ സംസ്ഥാന ബാർ കൗൺസിൽ അച്ചടക്ക നടപടി സ്വീകരിച്ചു. ഫെനിയുടെ സന്നദ് റദ്ദാക്കി. ഒരു വർഷത്തേക്കാണ് സന്നദ് റദ്ദാക്കിയത് ബാർ കൗൺസിലിന്റെ അച്ചടക്ക സമിതിയാണ് ഫെനിക്കെതിരെ നടപടിയെടുത്തത്. നടപടിയോടെ ഇന്ത്യയിൽ ഒരിടത്തും ഒരു വർഷത്തേക്ക് ഫെനിക്ക് അഭിഭാഷകനായി തുടരാൻ സാധിക്കില്ല. അപ്പീൽ നൽകാൻ ഫെനിക്ക് രണ്ട് മാസത്തെ സമയം അനുവദിച്ചിട്ടുണ്ട്.

ഫെനി ബാലകൃഷ്ണൻ അഭിഭാഷകവൃത്തിക്കു ചേരാത്ത രീതിയിൽ പ്രവർത്തിച്ചുവെന്നും അച്ചടക്കത്തിനു നിരക്കാത്ത രീതിയിൽ മാദ്ധ്യമങ്ങളോടു സംസാരിച്ചുവെന്നും സരിതയുടെ പഴ്‌സണൽ അസിസ്റ്റന്റിനെപ്പോലെ പ്രവർത്തിച്ചുവെന്നും അച്ചടക്ക സമിതി കണ്ടെത്തി. ആർ സുധീർഗണേശ് കുമാർ അധ്യക്ഷനും ടി അജിതൻ നമ്പൂതിരി, ടി സന്തോഷ് കുമാർ എന്നിവർ അംഗങ്ങളുമായ അച്ചടക്ക സമിതിയാണ് നടപടിയെടുത്തത്.

ഇന്ത്യയിലുള്ള ഒരു കോടതിയിലും വക്കാലത്തെടുക്കാൻ സാധിക്കില്ലെന്നു വന്നതോടെ സരിതയുടേതുൾപ്പടെ നിരവധി കേസുകൾ അനിശ്ചിതത്വത്തിലായി. സരിതയ്ക്കു കേസുകൾ മറ്റൊരു അഭിഭാഷകനെ ഏൽപിക്കേണ്ടിവരും. ഫെനി സ്വന്തം നിലയ്ക്കു കേസുകൾ എടുത്തിട്ടുണ്ടെങ്കിൽ അതും ഒഴിവാക്കേണ്ടിവരും.

സോളാർ കേസിൽ സരിത നായർക്കുവേണ്ടി ഫെനി ബാലകൃഷ്ണൻ വഴിവിട്ടു പ്രവർത്തിക്കുകയാണെന്ന് ആരോപണമുണ്ടായിരുന്നു. പലപ്പോഴും സരിത എസ് നായർക്കു വേണ്ടി വാർത്താ സമ്മേളനങ്ങൾ നടത്തിയിരുന്നതും നിലപാടുകൾ പ്രഖ്യാപിച്ചിരുന്നതും ഫെനിയാണ്. കേസിൽ ഫെനി നടത്തിയ പരാമർശങ്ങൾ പലതും വിവാദമായിരുന്നു. കേസ് പുറത്തുവന്നതു മുതൽ മാദ്ധ്യമങ്ങളിൽ കാര്യങ്ങളിൽ വിശദീകരിച്ചിരുന്നതേറെയും ഫെനിയായിരുന്നു. സരിത എസ് നായർ അട്ടക്കുളങ്ങര ജയിലിലായപ്പോഴും സരിതയുടെ കാര്യങ്ങൾ വ്യക്തമാക്കിയിരുന്നത് ഫെനിയായിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP