Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഫെഫ്കയുടെ 'അന്നം' പദ്ധതി രണ്ടാം ഘട്ടത്തിലേക്ക്; കൊച്ചിക്ക് പിന്നാലെ തിരുവനന്തപുരത്തും തുടക്കം; ദിനംപ്രതി വിതരണം ചെയ്യുന്നത് 500 പേർക്കുള്ള ലഘു ഭക്ഷണം; മറ്റ് ജില്ലകളിലേക്കും പദ്ധതി വ്യാപിപ്പിക്കുമെന്ന് ഫെഫ്ക ജനറൽ സെക്രട്ടറി ബി ഉണ്ണിക്കൃഷ്ണൻ

ഫെഫ്കയുടെ 'അന്നം' പദ്ധതി രണ്ടാം ഘട്ടത്തിലേക്ക്; കൊച്ചിക്ക് പിന്നാലെ തിരുവനന്തപുരത്തും തുടക്കം; ദിനംപ്രതി വിതരണം ചെയ്യുന്നത് 500 പേർക്കുള്ള ലഘു ഭക്ഷണം; മറ്റ് ജില്ലകളിലേക്കും പദ്ധതി വ്യാപിപ്പിക്കുമെന്ന് ഫെഫ്ക ജനറൽ സെക്രട്ടറി ബി ഉണ്ണിക്കൃഷ്ണൻ

സ്വന്തം ലേഖകൻ

കൊച്ചി: സിനിമാ സാങ്കേതിക പ്രവർത്തകരുടെ കൂട്ടായ്മയായ ഫെഫ്കയുടെ 'അന്നം' പദ്ധതി രണ്ടാം ഘട്ടത്തിലേക്ക്. സമ്പൂർണ ലോക്ക് ഡൗൺ പ്രഖ്യാപനത്തിന്റെ അടുത്ത നാളിൽ ഫെഫ്ക തൊഴിലാളി കൂട്ടായ്മ എറണാകുളം ജില്ലാ ഭരണകൂടവുമായി കൈകോർത്തു സംയുക്തമായി ആരംഭിച്ച 'അന്നം'പദ്ധതിയുടെ രണ്ടാം ഘട്ടത്തിന് ഇന്നലെ തുടക്കമായി.

ഇക്കുറി തിരുവനന്തപുരം ജില്ലയിലാണ് പദ്ധതി ആരംഭിച്ചിട്ടുള്ളത്. ലോക് ഡൗൺ ക്രമീകരണങ്ങളുടെ വിജയകരമായി നടത്തിപ്പിന് അഹോരാത്രം പണിയെടിക്കുന്ന പൊലീസ് സേന അംഗങ്ങൾക്ക് വൈകുന്നേരങ്ങളിലെ ചായക്കൊപ്പം ലഘു ഭക്ഷണങ്ങൾ വിതരണം ചെയ്തുകൊണ്ടാണ് പദ്ധതിയുടെ രണ്ടാംഘട്ടത്തിന് ഫെഫ്ക തുടക്കം കുറിച്ചിട്ടുള്ളത്. ദിനംപ്രതി 500 പേർക്കുള്ള ലഘു ഭക്ഷണങ്ങളാണ് ജില്ലയുടെ വിവിധ ഭാഗങ്ങളിൽ വിതരണം ചെയ്യുവാനാണ് കർമ്മപദ്ധതി തയ്യാറാക്കിയിട്ടുള്ളതെന്നും തുടർന്നുള്ള ദിവസങ്ങളിൽ മറ്റു ജില്ലകളിലും പദ്ധതി വ്യാപിപ്പിക്കുമെന്നും ഫെഫ്ക ജനറൽ സെക്രട്ടറി ബി ഉണ്ണിക്കൃഷ്ണൻ അറിയിച്ചു.

പൂജപ്പുര മുടവൻ മുകളിലെ പാചകശാലയിൽ തയ്യാറാക്കുന്ന ലഘു ഭക്ഷണം ഫെഫ്ക ട്രഷറർ സതീഷിന്റെ മേൽനോട്ടത്തിൽ പ്രൊഡക്ഷൻ അംഗങ്ങളും ഫെഫ്ക ഡ്രൈവേഴ്സ് യൂണിയൻ അംഗങ്ങളും, ഫെഫ്ക മെസ്സ് അംഗങ്ങളും ചേർന്നാണ് പൊലീസ് സേനക്ക് കൈമാറുന്നത്. നമ്മൾ ഉണ്ണുമ്പോൾ സമൂഹത്തിലെ പാർശ്വവൽക്കരിക്കപ്പെട്ട നിരാലബംരായ ഒരാൾ പോലും പട്ടിണി കിടന്നുകൂടാ എന്ന ചിന്തയാണ് ഇത്തരമൊരുപദ്ധതിക്ക് രൂപം നൽകുന്നതിന് പ്രചോദനമായതെന്ന് ഭാരവാഹികൾ വ്യക്തമാക്കി.

എറണാകുളം ജില്ലാ ഭരണകൂടവും ഫെഫ്കയും കൈകോർത്തുകൊണ്ടാണ് 'അന്നം' പദ്ധതിക്ക് തുടക്കം കുറിച്ചത്. കഴിഞ്ഞ വ്യാഴാഴ്ച രാവിലെ കലൂരിൽ നടന്ന ചടങ്ങിൽ എറണാകുളം ജില്ലാ കളക്ടർ എസ് സുഹാസ് 'അന്നം' ലോഗോ മാധ്യമങ്ങൾക്കു മുന്നിൽ പ്രകാശിപ്പിച്ചുകൊണ്ട് പദ്ധതിയുടെ ഉത്ഘാടനം നിർവ്വഹിച്ചിരുന്നു.ഫെഫ്ക ജനറൽ സെക്രട്ടറി ഉണ്ണിക്കൃഷ്ണൻ. ബി. വർക്കിങ്ങ് ജനറൽ സെക്രട്ടറി സോഹൻ സീനുലാൽ, ഫെഫ്ക ഡയറക്ടേഴ്സ് എക്സിക്യൂട്ടിവ് അംഗം സിദ്ധാർഥ് ശിവ, എം എ മുസ്തഫ, ഫെഫ്ക ജനറൽ കൗൺസിൽ അംഗം ജാഫർ കാഞ്ഞിരപ്പള്ളി എന്നിവർ ചടങ്ങിൽ പങ്കെടുത്തിരുന്നു.

ദിനംപ്രതി 500 ഭക്ഷണ പൊതികൾ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ വിതരണം ചെയ്യുവാനായിരുന്നു ലക്ഷ്യമിട്ടിരുന്നത്.തുടർന്നുള്ള ദിവസങ്ങളിൽ ഈ പദ്ധതി മറ്റു ജില്ലകളിലേക്കും വ്യാപിപ്പിക്കുമെന്നും ഫെഫ്ക ഭാരവാഹികൾ വ്യക്തമാക്കിയിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP